| Monday, 10th April 2017, 9:29 pm

ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാദാപുരം: ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്തിനെ സി.പി.ഐ.എം പുറത്താക്കി. വളയം മണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി മെമ്പറായിരുന്ന ശ്രീജിത്തിനെതിരായാണ് പാര്‍ട്ടി നടപടി സ്വീതകരിച്ചിരിക്കുന്നത്.


Also read കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ നര്‍ത്തകരായ പെണ്‍കുട്ടികളെ കമ്മിറ്റിക്കാര്‍ ജാതിപറഞ്ഞ് അധിക്ഷേപിച്ച് ഇറക്കിവിട്ടു 


ജിഷ്ണുവിന്റെ മരണത്തിനുത്തരവാദിയായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു കുടുംബം സമരം നടത്തിയിരുന്നത്. പാര്‍ട്ടി -സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചെന്ന് ആരോപിച്ചാണ് നടപടി.

അഞ്ച് ദിവസമായി നടത്തിവന്ന നിരാഹാര സമരം ഇന്നലെയായിരുന്നു കുടുംബം അവസാനിപ്പിച്ചിരുന്നത്. സമരം അവസാനിപ്പിച്ചതുള്‍പ്പെടെ നിര്‍ണ്ണായകമായ പല തീരുമാനങ്ങളും കുടുംബത്തിന്റെ സമരങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതും മുന്നില്‍ നിന്ന് നയിച്ചതും ശ്രീജിത്തായിരുന്നു.

എന്നാല്‍ മഹിജയുടെ തീരുമാനങ്ങള്‍ അറിയിക്കുക മാത്രമാണ് താനെന്ന് ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. ദേശാഭിമാനി ജീവനക്കാരന്‍ കൂടിയാണ് ശ്രീജിത്ത്.

കുടുംബത്തിനെതിരായ പൊലീസ് നടപടി സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധത്തിന് വഴിതെളിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more