ഭൂപടത്തില്‍ ഇല്ലാത്തവര്‍: ഒരു വികസന വിരുദ്ധ നാടകം
Drama
ഭൂപടത്തില്‍ ഇല്ലാത്തവര്‍: ഒരു വികസന വിരുദ്ധ നാടകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th March 2015, 3:12 pm

“എങ്ങിനെയാണ് നമ്മുടെ ഭൂമിക്കും ആകാശത്തിനും വെള്ളത്തിനും വിലയിടുക..? ഇതൊക്കെ എങ്ങിനെ വാങ്ങാനും വില്ക്കാനും കഴിയും..?”” എന്ന സിയാച്ചിന്‍ മൂപ്പന്റെ ചോദ്യത്തോടെയാണ് നാടകത്തിന് തിരശ്ശീല ഉയരുന്നതെങ്കിലും “”അമ്മേ…നമ്മുടെ നാട് മുഴുവന്‍ ആരോ കൊണ്ടേക്വാ. കുടിനീര് പോയി.. പൂമരം പോയി.. ഇനിള്ളത് ഈ മണ്ണ് മാത്രാ… ഇതുങ്കൂടി പോയാല്….”” എന്ന് പറഞ്ഞ് വിലപിക്കുന്ന പുള്ളുവനിലേക്കാണ് നാടകം പടര്‍ന്ന് പന്തലിക്കുന്നത്.


sreejith-nadakam-title
sreejith-poyilkavരചന : ശ്രീജിത്ത് പൊയില്‍കാവ്


majni-and-refeeq
അവതാരിക : റഫീഖ് മംഗലശ്ശേരി
ചിത്രീകരണം : മജ്‌നി തിരുവങ്ങൂര്‍


അവതാരിക:

തികച്ചും മുതലാളിത്വവത്കരിക്കപ്പെട്ട ഒരു ഭൂപടത്തില്‍നിന്നും നിശ്ശേഷം മായ്ച്ചുകളഞ്ഞ ദലിത്-കീഴാള ജീവിതങ്ങളുടെ നേര്‍പകര്‍പ്പുകളുടെ ഒരു ആഖ്യാനമാണ് ശ്രീജിത്ത് പൊയില്‍ക്കാവിന്റെ “ഭൂപടത്തിലിലാത്തവര്‍: ഒരു വികസന വിരുദ്ധ നാടകം”എന്ന നാടകം. അനുദിനം നവീകരിച്ചുകൊണ്ടിരിക്കുന്ന അരങ്ങിന്റെ പുതുസാധ്യതകളെ അന്വേഷിക്കുന്നതോടൊപ്പം തന്നെ, ഈ രചന കീഴാള ജീവിതങ്ങളുടെ ഭാഷയേയും സംസ്‌കാരത്തേയും അടയാളപ്പെടുത്തുകകൂടി ചെയ്യുന്നു.

മണ്ണിനേയും മനുഷ്യനേയും സ്‌നേഹിക്കുന്നവരോടാണ് ഈ കൃതി സംവദിക്കുന്നത്. അതുകൊണ്ടുതന്നെ വായനക്കിടെ അത് നമ്മെ പലപ്പോഴും പൊള്ളിക്കുക തന്നെ ചയ്യും. ഭൂമിയും ആകാശവും ജലവും നഷ്ടപ്പെടുന്നവരുടെ നിശ്ശബ്ദ നിലവിളികളും ചെറുത്തുനില്പ്പുകളും നിറഞ്ഞ വര്‍ത്തമാനകാല ജീവിതപരിസരങ്ങളെയാണ് ഈ നാടകം സസൂഷ്മം തുറന്നു കാട്ടുന്നത്.

“എങ്ങിനെയാണ് നമ്മുടെ ഭൂമിക്കും ആകാശത്തിനും വെള്ളത്തിനും വിലയിടുക..? ഇതൊക്കെ എങ്ങിനെ വാങ്ങാനും വില്ക്കാനും കഴിയും..?”” എന്ന സിയാച്ചിന്‍ മൂപ്പന്റെ ചോദ്യത്തോടെയാണ് നാടകത്തിന് തിരശ്ശീല ഉയരുന്നതെങ്കിലും “”അമ്മേ…നമ്മുടെ നാട് മുഴുവന്‍ ആരോ കൊണ്ടേക്വാ. കുടിനീര് പോയി.. പൂമരം പോയി.. ഇനിള്ളത് ഈ മണ്ണ് മാത്രാ… ഇതുങ്കൂടി പോയാല്….”” എന്ന് പറഞ്ഞ് വിലപിക്കുന്ന പുള്ളുവനിലേക്കാണ് നാടകം പടര്‍ന്ന് പന്തലിക്കുന്നത്.

വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്ന ഒരു ജനത അഭിമുഖീകരിക്കാവുന്ന ഏറ്റവും ദുരന്തപൂര്‍ണ്ണമായ കാഴ്ച്ചകളാണ് ഈ രചിതപാഠത്തിലുടെനീളം അനാവൃതമാവുന്നത്. അപ്പനെ ദഹിപ്പിച്ച സ്ഥലത്തിനു മുകളിലൂടെ കടന്നുപോവുന്ന ദേശീയപാത കുത്തിത്തുറന്ന് പൂജാകര്‍മം ചെയ്യാനെത്തുന്ന കുറത്തിയുടേയും പാണന്റേയും അവസ്ഥ ഒരു വല്ലാത്ത അനുഭവം തന്നെയാണ്.


“”നല്ല കഥ … ഇത് നിങ്ങള്‍ക്ക് സിനിമയാക്കിക്കൂടേ….”” എന്ന ന്യായാധിപന്റെ പരിഹാസം നിറഞ്ഞ ചോദ്യം അക്ഷരാര്‍ത്ഥത്തില്‍ നമ്മെ ഞെട്ടിക്കുന്നതാണ്. നമ്മുടെ നീതി പീഠങ്ങള്‍ക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുള്ള അവജ്ഞത നിറഞ്ഞ മനോഭാവം എത്ര മാത്രമാണെന്ന് തുറന്നുകാട്ടാന്‍ ഈ ഒരൊറ്റ ചോദ്യം കൊണ്ട് തന്നെ നാടകകൃത്തിന് സാധിച്ചിരിക്കുന്നു..


sreejith-nadakam-3

പൂജ അവസാനിക്കുന്നതിനു മുമ്പേ പോലീസ് അവരെ പിടികൂടുകയും, യു.എ.പി.എ ചുമത്തി കോടതിയില്‍ ഹാജരാക്കുകയും ചെയ്യുന്നു. പാവപ്പെട്ടവര് കൂരകെട്ടി ജീവിച്ച ഒരു ഗ്രാമത്തെ വികസനത്തിന്റെ പേരില്‍ ഭരണകൂടവും മുതലാളിത്തവും ചേര്‍ന്ന് കവര്‍ന്നെടുത്തതിന്റെ നേര്‍ച്ചിത്രങ്ങള്‍ ഒരു പുളളുവന്‍ പാട്ടുപോലെ നീതിപീഠത്തിനു മുമ്പില്‍ അവതരിപ്പിക്കുന്നു.

“”നല്ല കഥ … ഇത് നിങ്ങള്‍ക്ക് സിനിമയാക്കിക്കൂടേ….”” എന്ന ന്യായാധിപന്റെ പരിഹാസം നിറഞ്ഞ ചോദ്യം അക്ഷരാര്‍ത്ഥത്തില്‍ നമ്മെ ഞെട്ടിക്കുന്നതാണ്. നമ്മുടെ നീതി പീഠങ്ങള്‍ക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുള്ള അവജ്ഞത നിറഞ്ഞ മനോഭാവം എത്ര മാത്രമാണെന്ന് തുറന്നുകാട്ടാന്‍ ഈ ഒരൊറ്റ ചോദ്യം കൊണ്ട് തന്നെ നാടകകൃത്തിന് സാധിച്ചിരിക്കുന്നു..

കിടക്കാന്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി പൊരുതുന്ന നിസ്സഹായരായ ഒരുപറ്റം മനുഷ്യര്‍ക്കുനേരെ “”നിങ്ങളുടെ നേതാവാരാ…”” എന്ന ചോദ്യവുമായാണ് ഭരണവര്‍ഗ്ഗം പാഞ്ഞടുക്കുന്നത്. എല്ലാവരും നേതാവാണെന്ന ചുട്ട മറുപടിയിലൂടെ നേതാവും അണികളുമില്ലാത്ത പുതുസമരരീതികളാണ് ഇനി നമുക്കാവശ്യം എന്ന് ഓര്‍മ്മിപ്പിക്കുകകൂടിയാണ് നാടകം ചെയ്യുന്നത്.

ഇത്തരം ചില ഓര്‍മ്മപ്പെടുത്തലുകളായി മാറുന്നു എന്നതാണ് ഈ നാടകകൃതിയുടെ കാലിക പ്രസക്തി. സൗന്ദര്യശാസ്ത്രത്തിലൂന്നിയ കേവലം വിനോദോപാധിയായി മാത്രം നാടകത്തെ കാണുന്നവര്‍ക്ക് ചിലപ്പോള്‍ ഈ നാടകത്തോട് പൊരുത്തപ്പെടാനായില്ലായെന്ന് വരാം. കാരണം, ഇത് തീര്‍ത്തും ഒരു രാഷ്ട്രീയ നാടകമാണ്. കൂടുതല്‍ കൂടുതല്‍ വായനയും സംവാദവും ആവശ്യപ്പെടുന്ന ഒരു രാഷ്ട്രീയ നാടകം …!

അടുത്ത പേജില്‍ തുടരുന്നു

sreejith-nadakam-10

ഭൂപടത്തില്‍ ഇല്ലാത്തവര്‍: ഒരു വികസന വിരുദ്ധ നാടകം

“ഞങ്ങളുടെ ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്നു എന്ന് പ്രസിഡന്റ് അറിയിച്ചിരിക്കുന്നു എങ്ങിനായാണ് ഭൂമിയും ആകാശവും, വെള്ളവും വാങ്ങാനും വില്‍ക്കാനും കഴിയുക….?”

ചുവന്ന ഇന്ത്യക്കാരുടെ ഭൂമിക്കു വിലയിട്ട് അമേരിക്കാന്‍ പ്രസിഡന്റ് സിയാച്ചിന്‍ മൂപ്പനു അയച്ച കത്തിന്റെ  മറുപടി ഇങ്ങനെയാണ് തുടങ്ങുന്നത്…അതെ എങ്ങിനയാണ് ഭൂമിക്കും, ആകാശത്തിനും, വെളളതിനും വിലയിടുക….?

ദൃശ്യം 1

[ട്രാഫിക്ക് സിഗ്‌നലുകള്‍ നിറഞ്ഞ ടോള്‍ ബൂത്തിനു സമീപത്തുള്ള ഒരു ദേശീയ പാതയിലെ അര്‍ദ്ധരാത്രി. വാഹനങ്ങള്‍ പൊതുവേ കുറവാണ്. അരങ്ങിന്റെ വലത് വശത്തെ ഒരു ക്യാബിനില്‍ കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന ടോള്‍ പിരിവുകാരന്‍. അവിടേക്ക് പ്രവേശിക്കുന്ന അപരിചിതര്‍ എന്ന് തോന്നുന്ന രീതിയില്‍ വേഷം ധരിച്ച നാലുപേര്‍.]

കുറത്തി: വേറേട്യോന്ന്വല്ല.. ഈടത്തന്നാ.. (ചൂണ്ടിക്കാണിച്ച്) ഈടായിന്‍ മുന്നൂറ്റന്‍ നൂറൂട്ടന്റെ പെര. പിന്ന ദാ.. ഈടാ.. പുള്ളോന്മാരുടെ പുള്ളോക്കോളനി.. നോക്ക്.. ഈട്യാ.. കുഞ്ഞിരാമന്റെ പൂമരം.

ഒഴിഞ്ഞ തത്തക്കൂടുമായി കുറത്തി. കയ്യില്‍ വിളക്കും മുറവും പൂജാദ്രവ്യങ്ങളുമായി പാണന്‍. അയാളുടെ സഹായി വെള്ളാടന്‍. കയ്യില്‍ മദ്യക്കുപ്പിയുമായി കുറവന്‍. എല്ലാവരും പരുങ്ങിയാണ് വരുന്നത്. കുറത്തി പതുങ്ങിപ്പോയി ടോള്‍ പിരിവുകാരന്‍ ഉറങ്ങി എന്നുറപ്പ് വരുത്തുന്നു. ]

കുറത്തി: ഈടേടോ ആയിനു.

കുറവന്‍: ഏടാന്ന് നോക്കി പണ്ടാരടങ്ങ് കുരിപ്പേ… മ്മളെ പെര ഈടൊന്നുമല്ല… അത് വേറേടോ ആന്ന്. എനക്കൊറപ്പാ..

കുറത്തി: വേറേട്യോന്ന്വല്ല.. ഈടത്തന്നാ.. (ചൂണ്ടിക്കാണിച്ച്) ഈടായിന്‍ മുന്നൂറ്റന്‍ നൂറൂട്ടന്റെ പെര. പിന്ന ദാ.. ഈടാ.. പുള്ളോന്മാരുടെ പുള്ളോക്കോളനി.. നോക്ക്.. ഈട്യാ.. കുഞ്ഞിരാമന്റെ പൂമരം.

(കുറത്തി ആ ദേശീയപാതയില്‍ അവരുടെ ഒരു ചേരിഗ്രാമം കാണുന്നു. ഓടിക്കളിക്കുന്ന കുട്ടികള്‍ അവരുടെയുള്ളില്‍ സന്തോഷം. കുറത്തി ചിരിക്കുന്നു… ചിരിയുടെ ഒടുവില്‍ അവളുടെ കണ്ണുകള്‍ ഒരു മഞ്ഞ ഇന്റിക്കേറ്റര്‍ ലൈറ്റില്‍ അവള്‍ അതിലേക്ക് ഒരു ഭ്രാന്തിയെപ്പോലെ ഓടിച്ചെല്ലുന്നു.)

കുറത്തി: ഈട്യാ… അപ്പന ദയിപ്പിച്ചിന്.. ഈട്യായിന്‍ അന്ന് വായ നട്ടത്…

പാണന്‍: ന്നാ.. വെള്ളാടാ.. ഈട കുയിക്കണം…

വെള്ളാടന്‍: ഇബ്ടാ..?

(അയാള്‍ ഒരു പ്രത്യേകം പട്ടപ്പാര കൊണ്ട് റോഡ് കുഴിക്കാന്‍ ഒരുങ്ങുന്നു. പാണന്‍ പൂജാസാധനങ്ങള്‍ റോഡില്‍ വെക്കുന്നു. അരി കൊണ്ട് കളം വരച്ച് ഇരുപത്തൊന്ന് തിരികള്‍ തെളിക്കുന്നു.)

കുറത്തി: അപ്പാ… ഈ വേര്‍പാട് പൂജയോടെ പരലോകത്ത് തന്നിരുന്നോളണെ…

പാണന്‍: ഇനിയൊരു ശല്യോം ഇണ്ടാവൂല്ല… ദയിപ്പിച്ചിടം തന്നെ കണ്ടെത്തീല്ലേ… എന്നാ വൈകിക്കണ്ട. പൂജ തൊടങ്ങാം..

(ഒരു പ്രത്യേകതരം താളവാദ്യങ്ങളോടെ അവര്‍ പൂജ നടത്തുന്നു. അവിടേക്ക് പ്രവേശിക്കുന്ന രണ്ട് പോലീസുകാര്‍.. പോലീസുകാര്‍ അല്പസമയം അന്ധാളിച്ച് നില്‍ക്കുന്നു. രണ്ടാള്‍ക്കും ഉള്ളില്‍ പേടിയുണ്ട്. എങ്കിലും അവര്‍ ധൈര്യം സംഭരിച്ച് മുന്നോട്ട് നടക്കാന്‍ ശ്രമിക്കുന്നു. മുന്നില്‍ നടക്കുന്ന പോലീസുകാരന്‍ പുറകിലെ പോലീസിനെ തടഞ്ഞുകൊണ്ട്..)

പോലീസ്: ഇനി മുന്നോട്ട് പോകണ്ട… അവര്‍ ചെലപ്പം തീവ്രവാദികളാണെങ്കിലോ…

പോലീസ് 2: ആണെങ്കിലോ എന്നല്ല.. ആണ്.. അവര്‍ തീവ്രവാദികള്‍ തന്നെ…

[അയാള്‍ വയര്‍ലെസ് എടുത്ത് വിളിക്കുന്നു.]

അടുത്ത പേജില്‍ തുടരുന്നു

sreejith-nadakam-8
പോലീസ് 2: ഹലോ… പെട്ടന്ന് ഒരു ബറ്റാലിയന്‍ ഫോഴ്‌സിനെ വിടാന്‍ പറയണം. ഇവിടെ തീവ്രവാദികള്‍.. സ്ഥലം എന്‍.എച്ച് 77 ലെ ടോള്‍ ബൂത്തിനടുത്ത്.

[വീണ്ടും പൂജ നടത്തുന്നിടം സൂക്ഷിച്ച് നോക്കിക്കൊണ്ട്..]

പോലീസ് 1: ഇവര്‍ എന്ത് തീവ്രവാദികളാവും.. മതം, രാഷ്ട്രീയം, രാഷ്ട്രം, വംശം, ജാതി.. അയിനിപ്പൊ എല്ലാറ്റിലും തീവ്രവാദികള്‍ണ്ട്..

പോലീസ് 2: ഇവര്‍ മതതീവ്രവാദികളാ..

പോലീസ് 1: ഏയ്.. മൊത്തത്തിലൊരു മാവോയിസ്റ്റ് മണമാ ഉള്ളത്..


വക്കീല്‍: ദേശീയപാതയില്‍ അപകടകരമായി ദുരന്തങ്ങള്‍ ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ഇവര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ ദേശദ്രോഹക്കുറ്റം ചെയ്തതിനാല്‍ പോലീസ് ചാര്‍ജ് ചെയ്തത് യു.എ.പി.എ ആണ്. ജാമ്യമില്ലാത്ത ഈ വകുപ്പ് ഇവര്‍ക്ക് മുകളില്‍ ചുമത്തണമെങ്കില്‍ ഇവര്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം ബഹുമാനപ്പെട്ട കോടതിക്ക് മനസിലായിക്കാണും എന്ന് വിശ്വസിക്കുന്നു. ഇവര്‍ക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണം എന്ന് താഴ്മയായി അഭ്യര്‍ഥിക്കുന്നു.


[അവിടേക്ക് വരുന്ന പോലീസ് വണ്ടികളുടെ ശബ്ദം. അവിടെ വളയുന്ന പോലീസുകാരുടെ ബൂട്ടിന്റെ ശബ്ദങ്ങള്‍. തീവ്രവാദികളോട് കീഴടങ്ങാന്‍ മെഗാഫോണിലൂടെ പോലീസ് അറിയിപ്പ് നല്‍കുന്നു. പൂജ നടത്തുന്ന സംഘം പേടിക്കുന്നു. പോലീസുകാര്‍ അതിസാഹസികമായി അവരെ നാലുപേരെയും ഒരു ജയിലില്‍ അടക്കുന്നു. ജയിലിലായ കുറത്തി പൊട്ടിക്കരയുന്നു. മറ്റുള്ളവര്‍ നിശബ്ദത. പെട്ടന്ന് അവിടേക്ക് ഒരു ന്യായാധിപന്‍ പ്രവേശിക്കുന്നു. എല്ലാവരും നിശബ്ദം. ഒരു വക്കീല്‍ അവരെ വിസ്തരിക്കുന്നു.]

വക്കീല്‍: ദേശീയപാതയില്‍ അപകടകരമായി ദുരന്തങ്ങള്‍ ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ഇവര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ ദേശദ്രോഹക്കുറ്റം ചെയ്തതിനാല്‍ പോലീസ് ചാര്‍ജ് ചെയ്തത് യു.എ.പി.എ ആണ്. ജാമ്യമില്ലാത്ത ഈ വകുപ്പ് ഇവര്‍ക്ക് മുകളില്‍ ചുമത്തണമെങ്കില്‍ ഇവര്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം ബഹുമാനപ്പെട്ട കോടതിക്ക് മനസിലായിക്കാണും എന്ന് വിശ്വസിക്കുന്നു. ഇവര്‍ക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണം എന്ന് താഴ്മയായി അഭ്യര്‍ഥിക്കുന്നു.

ന്യായാധിപന്‍: പ്രതികള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ.. ?

കുറത്തി: അപ്പന്റെ വേര്‍പാട് പൂജ നടത്താനയിന് ഞാള് ആടപ്പോയത്.

പാണന്‍: പ്രേതത്തെ ആവാഹിച്ച പ്രതിമ ആടത്തെന്നേ കുയിച്ചിടാന്‍ പറ്റൂ..

വെള്ളാടന്‍: അല്ലാണ്ട് ഞാള് അപകടം ഇണ്ടാക്കാന്‍ വന്നോരൊന്ന്വല്ല..

ന്യായാധിപന്‍ നിങ്ങളുടെ മുഴുവന്‍ കഥയും കോടതി കേള്‍ക്കും. അതിനുള്ള ക്ഷമ ഈ കോടതിക്ക് ഉണ്ട്..

ന്യായാധിപന്‍: വിശദമായി പറയു..

പാണന്‍: ഇരുപത്തിയാറ് കൊല്ലം മുമ്പേ ഞാളുടെ കാരണവന്മാരുടെ കുടിയായിനു അവിടെ. ആട്ന്ന് ഞാളെ സര്‍ക്കാര് പലതും തരാന്ന് പറഞ്ഞ് മോഹിപ്പിച്ച് മാറ്റിപ്പാര്‍പ്പിച്ച്.

ന്യായാധിപന്‍: ആ സംഭവങ്ങള്‍ മുഴുവനായി പറയൂ..

കുറത്തി: മുഴുവനായി പറയാന്‍ കൊറേ ഇണ്ട്..

ന്യായാധിപന്‍ നിങ്ങളുടെ മുഴുവന്‍ കഥയും കോടതി കേള്‍ക്കും. അതിനുള്ള ക്ഷമ ഈ കോടതിക്ക് ഉണ്ട്..

കുറത്തി: പണ്ട്.. കൊറേ കൊല്ലം മുന്‍പേ പുള്ളോന്മാരും പാണന്മാരും കുറവന്മാരും കൂട്ടത്തോട് കൂടിയ കോളനിയായിരുന്നു കല്ലേരി കോളനി.

(സാവധാനത്തില്‍ സംഗീതം. കുറത്തിയുടെ കഥ കല്ലേരി കോളനിയെ പറ്റി വിശദമായി തന്നെ പറയുന്നു. വെളിച്ചം സാവധാനം പൊലിയുന്നു.)

***ബ്ലാക്ക് ഔട്ട്***

അടുത്ത പേജില്‍ തുടരുന്നു

sreejith-nadakam-9

ദൃശ്യം 2

[പുള്ളുവന്‍ പാട്ടിനൊപ്പം ഒരു അനൗണ്‍സ്‌മെന്റ് പോലെ കുറത്തിയുടെ ശബ്ദം പ്രേക്ഷകര്‍ക്ക് കേള്‍ക്കാം.]

അനൗണ്‍സ്‌മെന്റ്: കല്ലേരി പാവപ്പെട്ടോര്‍ കൂരകെട്ടി ജീവിച്ച ഒരു വഴിയോര ഗ്രാമം. ആ ഗ്രാമത്തിന്റെ അരികിലൂടെ ദേശീയപാത വന്നത് ഈ കോളനി ഉണ്ടായി പിന്നെയും പത്തിരുപത്തഞ്ച് കൊല്ലം കയിഞ്ഞിട്ടാ..

അങ്ങനെ വഴിയോരത്തൂടെ വാഹനങ്ങള്‍ വരാന്‍ തുടങ്ങി. കാളവണ്ടി, കാര്‍, ലോറി, ജീപ്പ്.. അങ്ങനെ പലതും ഓടിത്തുടങ്ങി. പിന്നെ ബസ്സോടി തൊടങ്ങിയപ്പം ബസ് സ്റ്റോപ്പിന് ഞങ്ങളുടെ കോളനിയുടെ പേരായി.

[പുള്ളുവന്‍ പാട്ട് ഉച്ചത്തിലാവുമ്പോള്‍ കല്ലേരി കോളനിയുടെ ഒരു ദൃശ്യം വരുന്നു. ഒരു പൊതുകിണര്‍. അതിനടുത്തായി ഒരു പൂമരം. മൂന്ന് നാല്‍ ഓലമേഞ്ഞ കുടിലുകള്‍. അവിടെ വിവിധ തരത്തിലുള്ള ജോലികള്‍ ചെയ്യുന്ന ആളുകള്‍. ചിലര്‍ വെള്ളം കോരുന്നു. മറ്റ് ചിലര്‍ ചീട്ട് കളിക്കുന്നു. അവിടേക്ക് തത്തയുമായി പ്രവേശിക്കുന്ന കുറവനും കുറത്തിയും. അവിടെ ആളെ കൂട്ടാന്‍ കുറവന്‍ തപ്പ് കൊട്ടുന്നു.]

പരിശുദ്ധായ പ്രേമം എന്നൊക്കെപ്പറഞ്ഞ് ചെലതൊക്കെ ഇവിടണ്ട്… അത് മനസിലാക്കാനേ ആദ്യം മനുഷ്യന്റെ മനസ്സ് വേണം.

കുറവന്‍: ആ.. വരിന്‍.. വരിന്‍… വന്ന് നോക്കിന്‍… ഭാവി പറയും… ഭൂതം പറയും… കയിഞ്ഞതും വരാമ്പോണതും പറയും.. ഞാനല്ല… (കുറത്തിയെ നോക്കി..) ലിവളല്ല.. (തത്തയെ എടുത്ത്..) ഈ തത്ത പറയും..

കുറത്തി: ഈ പനന്തത്ത പറയും…

[ആളുകള്‍ കുറവനെയും കുറത്തിയെയും നോക്കുന്നു. അവര്‍ തത്തയുടെയും കുറത്തിയുടെയും അടുത്തെത്തുന്നു. കുറത്തി പലരുടെയും കൈ നോക്കി പലതും പറയുന്നുണ്ട്. അവിടേക്ക് പ്രവേശിക്കുന്ന കോളനിയിലെ ഏക വിരഹകാമുകന്‍ കുഞ്ഞിരാമന്‍]

ഒരാള്‍: ഏയ്.. കുഞ്ഞിരാമോ.. ഒന്ന് കൈ നോക്കുന്നാ… ഭാവീം ഭൂതോം വര്‍ത്താനോം ഒക്കെ പറയും..

മറ്റൊരാള്‍: ഓനിനി ന്ത് ഭാവി… ഓള്‍ പോയില്ലേ…

മൂന്നാമന്‍: നാലും ഇങ്ങനേണ്ടോ പ്രേമം… വല്ലാത്ത കഷ്ടം തന്നെ.

[കുഞ്ഞിരാമന്‍ കിണറ്റില്‍ നിന്നും വെള്ളം കോരി കുടിക്കുന്നു. ]

കുഞ്ഞിരാമന്‍: (ദേഷ്യത്തില്‍) പരിശുദ്ധായ പ്രേമം എന്നൊക്കെപ്പറഞ്ഞ് ചെലതൊക്കെ ഇവിടണ്ട്… അത് മനസിലാക്കാനേ ആദ്യം മനുഷ്യന്റെ മനസ്സ് വേണം. (അയാള്‍ക്ക് ദേഷ്യം കൂടിവരുന്നു)

ഒരാള്‍: പടച്ചോനേ.. കള്ള് കുടിച്ചിട്ട്ണ്ടാവും.. ഇന്നാപ്പിന്നെന്ന് തെറിയുടെ പൊടിപൂരാവും.

[ആള്‍ക്കൂട്ടം കുറച്ച് പേടിയോടെ കുഞ്ഞിരാമനെ നോക്കുന്നു. കുഞ്ഞിരാമന്‍ കുറത്തിക്കരികിലേക്ക് വന്ന് കൈ നീട്ടുന്നു. കുറത്തി ലെന്‍സ് വെച്ച് നോക്കുന്നു.]

കുറത്തി: ഓരൊ രേഖയും അത്ഭുതം. മുപ്പത് വയസ്സില്‍ രാജാവാകും..

കുഞ്ഞിരാമന്‍: ശെരിക്കും…

കുറത്തി: കുറത്തി സത്യം മാത്രെ പറയൂ..

കുഞ്ഞിരാമന്‍: മുപ്പത് വയസ്സ് കയിഞ്ഞിട്ട് നാല് കൊല്ലായിന്റെ കൊറത്ത്യേ..

(ആളുകള്‍ ചിരിക്കുന്നു. കുറത്തി ഒന്നുമറിയാത്ത പോലെ മറ്റുള്ളവരുടെ കൈ ശ്രദ്ധിച്ച് കൊണ്ട് എന്തൊക്കെയോ പറയുന്നു. അവിടേക്ക് പ്രവേശിക്കുന്ന പുള്ളുവനും പുള്ളുവത്തിയും. ആള്‍ക്കൂട്ടം കുറവനെയും കുറത്തിയെയും വിസ്തരിക്കാന്‍ തുടങ്ങുന്നു.)

sreejith-nadakam-8

ഒരാള്‍: കള്ള തട്ടിപ്പ് ശാസ്ത്രായിട്ട് കല്ലേരിക്ക് വരര്‍ത്..

കുറത്തി: ചെലപ്പൊഴൊക്കെ തെറ്റും.

(ആള്‍ക്കൂട്ടത്തില്‍ ആരോ കുറവനെ അടിക്കുന്നു. അത് തടയുന്ന കുറത്തി. കുറത്തി ആള്‍ക്കൂട്ടത്തിന്റെ കാല് പിടിക്കുന്നു. പൊട്ടിക്കരയുന്നു)

ഒരാള്‍: ഇങ്ങക്ക് തട്ടിപ്പ് കാണിക്കാന്‍ വേറെ സ്ഥലം നോക്കണം. മനസിലായോ.. ?

പുള്ളുവന്‍: എന്തിനാ ഇയാളെങ്ങനെ വെഷമിപ്പിക്കുന്നത്.. ? എന്താ ഇവിടെ പ്രശ്‌നം ?

ഒരാള്‍: ഇവര്‍ കള്ളന്മാരാ.. കുറവന്മാരാന്ന് പറഞ്ഞ് പറ്റിക്കാന്നടക്ക്വാ.. ദാമു ഏട്ടാ..

പുള്ളുവത്തി: അതെന്തിനാ അയാള്‍ അടിക്കുന്നത് ? ഹും.. മാറിനില്‍ക്ക്..

(ആള്‍ക്കൂട്ടത്തെ തട്ടിമാറ്റി പുള്ളുവത്തി കുറവനെയും കുറത്തിയെയും രക്ഷിക്കുന്നു)

പുള്ളുവത്തി: ചെല ശാസ്ത്രങ്ങളൊക്കെ ചെലപ്പം അങ്ങ് തെറ്റും… ഇത് സമയദോഷാ.. ഇത് അമാവാസ്യാ… ഏത് ശാസ്‌ത്രോം തെറ്റും. കാലം പെഴച്ചതിന്‍ ഈ പാവങ്ങളെ എന്തിനാ തല്ലണത്..

മറ്റൊരാള്‍: ഈ ശാസ്‌ത്രോം തെറ്റൂന്ന് ഞാക്ക് അറിയാത്തത് കൊണ്ടാണെ..

പുള്ളുവന്‍: ഹും.. എന്താ പേര്‍.. നാടെവിടാ.. ?

കുറത്തി: മല്ലി.. പാലക്കാട്.. കൊഴിഞ്ഞാപ്പാറ..

പുള്ളുവത്തി: ഇപ്പവിടെവിടാ താമസിക്കുന്നത് ?

പുള്ളുവന്‍: ഏതേലും പീടിയത്തിണ്ണേല്‍.. ഇത്തണുപ്പും കൂടിയായപ്പം വല്ലാണ്ടായി.

കുറവന്‍: ഇപ്പം കൂടാനൊരു കുടി നോക്ക്ന്ന്ണ്ട്..

കുറത്തി: ഇവിടെവിടെങ്കിലും ഇണ്ടെങ്കില്‍ പറഞ്ഞോളീ..

പുള്ളുവന്‍: ഇങ്ങക്ക് ശാസ്ത്രറിയാന്ന് തെളിയിച്ചാല്‍ കൂടാനൊരു കുടി ഞാന്‍ ശരിയാക്കിത്തരാ..

പുള്ളുവത്തി: ഈ കൈ നോക്കി ആദ്യം ഭൂതകാലം പറ

[കുറത്തി ഭൂതകാലം പറയാന്‍ തുടങ്ങുമ്പോള്‍ ഒരു സംഗീതം ഉയരുന്നു. എല്ലാവരും ചിരിക്കാന്‍ തുടങ്ങുന്നു. കുറവന്യും കുറത്തിയെയും കല്ലേരി കോളനി സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍.. അവര്‍ക്കിടയില്‍ നിന്നുയരുന്ന ഒരു നാടന്‍ പാട്ട്.. അതിന്റെ ഈണത്തില്‍ ചുവട് വെക്കുന്ന എല്ലാവരും… സാവധാനം വെളിച്ചം പൊലിയുന്നു.]

***ബ്ലാക്ക് ഔട്ട്***

അടുത്ത പേജില്‍ തുടരുന്നു


ഐറ്റിങ്ങള്‍ ജീവിച്ചോട്ടെ… പൊതുസ്ഥലത്ത് പൊക വലിച്ചതിന്റെ പിഴ അഞ്ഞൂറ് രൂപ.. (പിഴ എഴുതിക്കൊടുക്കുന്നു) എനിക്ക് തരണ്ട… കോടതീലങ്ങ് കൊടുത്താ മതി.


sreejith-nadakam-7
ദൃശ്യം 3

[രാത്രി. കിണറ്റിന്‍ കരയില്‍ നിന്നും വെള്ളം കോരുന്ന കുറത്തി. കുറത്തിക്കരികിലായി പുള്ളുവത്തി. അപ്പുറത്ത് മാറിയിരുന്ന് മദ്യസേവ നടത്തുന്ന ആണുങ്ങള്‍ ]

കുറത്തി: ന്റെ ചീര്വേടത്ത്യേ.. മ്മളെ ഇവ്ട്‌ത്തെ ആള്കള് മുയുമന്‍ പറേണത് റോഡ് വരാമ്പോന്നൂന്ന്.. മ്മള് ഒയിഞ്ഞ് കൊട്ക്കണന്നാ..

പുള്ളുവത്തി: ഏട്ന്ന് ഒയിഞ്ഞ് കൊട്ക്കാന്‍.. കാര്‍ന്നോമ്മാരായിറ്റ് കിട്ട്യ മണ്ണാത്.. ഈ മണ്ണ് വിട്ട് ഏത് റോഡ് വന്നാലും ഞാനെങ്ങോട്ടും പോവൂല്ല..(പുള്ളുവനെ നോക്കി)

ഏയ്.. ഇങ്ങളറിഞ്ഞിനാ.. റോഡ് പണി തീരുമ്പം ഇമ്മളൊക്കെ ഒയ്യണന്ന്..

പുള്ളുവന്‍: ഇഞ്ഞ് ചെലക്കല്ലേ ചീര്‍വേട്ന്ന്.. അതൊക്ക് വെറ്‌തെ ഓരോരുത്തര്‍ പറഞ്ഞ്ണ്ടാക്കണതല്ലേ..

കുറവന്‍: ദാമുഏട്ടാ.. സൂക്ഷിക്കണം. തമിഴ്‌നാട്ടിലെല്ലാം ആള്‍ക്കാരെ ഒയിപ്പിച്ചിക്ക്.. ഒയിഞ്ഞ് പോയോര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ വീടും കൊടുത്തിക്ക്..

ഒരാള്‍: എന്ത് വീട് കിട്ടീട്ടെന്താ… ഇമ്മടെ കാരണോന്മാരും പടച്ചോന്മാരും കുടിയിരിക്കുന്ന മണ്ണും വിട്ട് പോഗണ്ടേ.. അങ്ങനെ ജീവിക്കേണ്ടി വരുന്നത് തന്നെ വേരില്ലാത്ത മരം പോലുള്ള ജീവിതാവൂല്ലേ..

കുറവന്‍: അയിനിപ്പം എന്തിനാ വേര്‍ള്ളത് ?

പുള്ളുവന്‍: നമ്മടെ സംസ്‌കാരത്തിനു.. അതിനു വേര്ണ്ട്.. ഞാള് നാഗങ്ങളെ സ്തുതിച്ച് പാട്ന്ന പാട്ടിന്‍ വലിയൊരു വേര്‍ണ്ട്.. ന്തിനു നമ്മളുടുത്ത ഈ മുണ്ടിനും കുപ്പായത്തിനും പോലും “ഒരു അടിവേര്‍ണ്ട്.. അത്‌കൊണ്ട് ഈ അടിവേര്‍ തോണ്ട്ന്ന ഇവിടെ വെച്ച് പൊറുപ്പിക്കുന്നത് മ്മക്ക് നല്ലതല്ല..

കുറവന്‍: ഇങ്ങളെ മണ്ണിലെ ദൈവങ്ങളെ തൊട്ടുകൂടാതെ, അനുഗ്രഹം വാങ്ങാണ്ട് ഇങ്ങക്ക് പാട്ടിന്‍ പോകാന്‍ പറ്റ്വോ..

പുള്ളുവന്‍: അയിനേട്യാ പാട്ടിപ്പം.. നാഗത്താമ്മാര്‍ക്ക് കൂടൊരുക്കിയ കാവൊക്കെ വെട്ടിത്തെളിച്ച് പോകാം.. ഓരോ ആണ്ടിലും പാട്ടാകുമ്പോ നാഗക്കാവ് നിന്നടത്ത് പോകുമ്പോ ആടൊക്കെ പീട്യേം.. വീടൊക്കെ ആയിക്ക്.. അല്ലേലും ആര്‍ക്ക് വേണം ഇക്കാലത്ത് നാഗൊക്കെ..

കുറത്തി: കൈ നോക്കാനിപ്പം ആളില്ല.. പക്ഷിശാസ്ത്രജ്ഞമ്മാരുടെ പഷ്ണിയൊന്നും ഇപ്പാര്‍ക്കും അറിയണ്ട.

(പെട്ടന്ന് കിണറ്റില്‍ തൊട്ടി കുടുങ്ങിയതിന്റെ ശബ്ദം. പുള്ളുവത്തി പേടിച്ച് മാറുന്നു. കിണറ്റില്‍ നിന്നും പ്രകാശം ഉയരുന്നു.)

പുള്ളുവത്തി: തൊട്ടി എന്തോ പിടിച്ച് വലിച്ച്.. കെണറ്റിനകത്ത് എന്തോന്ന്ണ്ട്..

(ആളുകള്‍ കിണറ്റിന്‍ ചുറ്റും കൂടുന്നു. എല്ലാവരും കിണറ്റിലേക്ക് നോക്കിക്കൊണ്ട് പേടിക്കുന്നു. )

ഒരാള്‍: നേരാന്ന്.. എന്തോരു വെളിച്ചം. (കുറവന്‍ ധൈര്യം സംഭരിച്ച് കിണറിനകത്തേക്ക് നോക്കുന്നു. കിണറ്റില്‍ ശ്രദ്ധിച്ച് കൊണ്ട്)

കുറവന്‍: പ്രേതോം പിശാചൊന്ന്വല്ല.. അത് എലട്രിക്ക് വെളിച്ചാ..

പുള്ളുവന്‍: ആരേലും കെണറ്റില്‍ വീണോ.. ? എറങ്ങി നോക്ക്യാലോ..

(ആളുകള്‍ കയറുമായി വരുന്നു. മരത്തില്‍ കയറ് കെട്ടി ഇറങ്ങാനൊരുങ്ങുന്നു. പെട്ടന്ന് അവിടേക്ക് രണ്ട് പോലീസുകാര്‍ പ്രവേശിക്കുന്നു.)

പോലീസ്: എന്താ.. എന്താ കെണറ്റില്‍..

(ആളുകള്‍ മാറി.. പോലീസ് വെളിച്ചം കാണിക്കുന്നു.)

പോലീസ് 2: ഇതാണോ.. ഇത് നാട്ടിലെ എല്ലാ കിണറുകളിലും സര്‍ക്കാര്‍ സ്ഥാപിച്ച യന്ത്രമാണ്. ഈ യന്ത്രം നമ്മുടെ കിണറ്റിലെ വെള്ളത്തിന്റെ ശുദ്ധത, ഘനം, അളവ് എന്നിവ മനസ്സിലാക്കാനാണ്..

പോലീസ് 2: ഇതൊക്കെ മനസ്സിലാക്കിയിട്ട് വേണം നിങ്ങളുടെ വെള്ളത്തിന്‍ സര്‍ക്കാരിന്‍ വെലയിടാന്‍..

കുറത്തി: മുരുകാ.. വെള്ളത്തിന്‍ വെലയിടാനാവ്വോ.. കുടിനീര്‍ വെലയിടാന്ള്ളതാ… ?

പോലീസ്: ആരാ കൈനോട്ടക്കാരി മല്ലി ?

(മല്ലി മെല്ലെ ഒളിക്കാന്‍ ശ്രമിക്കുന്നു. എല്ലാവരും നിശബ്ദരാകുന്നു.)

പോലീസ് 2: ചോദിച്ചത് കേട്ടില്ലേ ? ആരാണ് കൈനോട്ടക്കാരി മല്ലി ?

(പുള്ളുവത്തിയെ നോക്കിക്കൊണ്ട്..)

sreejith-nadakam-9പോലീസ് 1: നീയാണോടീ… (ഉപദ്രവിക്കാന്‍ ഒരുങ്ങുന്നു.)

കുറത്തി: ഞാനാണ്..

പോലീസ്: നിന്റെ കയ്യില്‍ തത്തയുണ്ടോ ?

(തത്തക്കൂട് നോക്കി..)

കുറത്തി: ചീട്ട്ടുന്നത് തത്തയാ..

പോലീസ് 1: നിന്റെ ചീട്ട് കീറാന്‍ പോകുന്നതും ഈ തത്ത കാരണം ആവാന്‍ പൂവാ…

പോലീസ് 2: വനസംരക്ഷണനിയമപ്രകാരം തത്തയെ വളര്‍ത്തുന്നത് തെറ്റാണെന്നറിഞ്ഞൂടെ ? ഈ തത്തയെ സ്റ്റേഷനിലെത്തിക്കാനാണ് ഓര്‍ഡര്‍…

കുറത്തി: ഇതെന്റെ അപ്പന്റെ കാലം മുതലുള്ള തത്തയാ.. ഞാളെ കുലത്തൊഴിലിന്റെ ചിഹ്നാ തത്ത.. ഇതില്ലാണ്ട് ഞാനെങ്ങന്യാ പണിയെട്ക്കാ..

പോലീസ് 1: (കൂടെടുത്ത് കൊണ്ട്..) കൂടുതലൊന്നും ചെലക്കണ്ട. തത്തയെ ഞങ്ങള്‍ കൊണ്ട് പോകുന്നു. (തത്ത മല്ലീ.. മല്ലീ എന്ന് വിളിക്കുന്നു) മിണ്ടാണ്ടിരിക്ക് തത്തേ അവിടുന്ന്.. (തത്ത പോടാ എന്ന് വിളിക്കുന്നു.)

കുറവന്‍: ഇതോളെ ചോറാ ഏമാനേ.. ഈനെ കൊണ്ടോവര്ത്.

പോലീസ്: നെയമം തെറ്റിച്ച് നിങ്ങളാരും അങ്ങനെ ചോറ് തിന്നണ്ടെടാ..

(കൂടുമായി പോകാനൊരുങ്ങുന്ന പോലീസുകാരന്‍… അവിടേക്ക് പ്രവേശിക്കുന്ന കുഞ്ഞിരാമന്‍, കുറവന്‍ കരയുന്നു. തത്ത മല്ലീ… മല്ലീ… എന്ന് വിളിക്കുന്നു.)

കുറത്തി: പാപ്പാ… അഴാത്… തിരുമ്പി വന്തിട്…

കുഞ്ഞിരാമന്‍: ഐറ്റിങ്ങളെ കഞ്ഞികുടി മുട്ടിക്കണ്ട സാറമ്മാരേ.. (ബീഡി കത്തിക്കുന്നു.) ഐറ്റിങ്ങലെങ്ങനെങ്കിലും ജീവിച്ച് പൊയ്‌ക്കോട്ടെ.

പോലീസ് 2: ഐറ്റിങ്ങള്‍ ജീവിച്ചോട്ടെ… പൊതുസ്ഥലത്ത് പൊക വലിച്ചതിന്റെ പിഴ അഞ്ഞൂറ് രൂപ.. (പിഴ എഴുതിക്കൊടുക്കുന്നു) എനിക്ക് തരണ്ട… കോടതീലങ്ങ് കൊടുത്താ മതി.

(പോലീസ് പോകുന്നു. ഹൃദയഭേദകമായ സംഗീതം.)

കുറവന്‍: കണ്ണില്‍ ചോരയില്ലാത്ത ചെകുത്താമ്മാര്‍..

കുഞ്ഞിരാമന്‍: ഇനിയാ തത്തേനെ കിട്ടില്ല.. ഐനെ പോലീസാര്‍ കൊല്ലും.

[മല്ലി പൊട്ടിക്കരയുന്നു. മറ്റുള്ളവര്‍ മല്ലിയെ സമാധാനിപ്പിക്കുന്നു. പെട്ടെന്ന് കിണറ്റില്‍ നിന്നും ആ യന്ത്രത്തിന്റെ ശബ്ദവും വെളിച്ചവും ഉയരുന്നു. കിണറില്‍ നിന്നും ഒരു യന്ത്രമനുഷ്യനു സമാനമായ രൂപം ഉയര്‍ന്നു വരുന്നു. അത് എന്തൊക്കെയോ കമാന്റുകള്‍ പറയുന്നു. അത്ഭുതം നിറഞ്ഞ ആളുകളിലേക്ക് വെളിച്ചം കേന്ദ്രീകരിച്ച് പൊലിയുന്നു.]

***ബ്ലാക്കൌട്ട്***

അടുത്ത പേജില്‍ തുടരുന്നു


പിന്നേ.. ദൈവം വെള്ളം കിട്ടാണ്ട് കെണറ്റിലല്ലേ.. ?ഇതിലെന്തോ ചതീണ്ട്.. മ്മളെ കെണറ്റിലെന്തോ വെഷം കലക്കീട്ട്ണ്ടാവും.. ന്നാട്ടില്‍ പാവങ്ങളുടെ ചോര കുടിച്ച് കൊഴുത്ത കൊറേ കഴുകമ്മാര്ണ്ട്.. ഓരെ ന്തെങ്കിലും പണിയാവും. ഇതിനെതിരെ നമ്മള്‍ ശക്തമായി തന്നെ പ്രതികരിക്കണം. ഈ കാണുന്ന നമ്മുടെ നാടും..


sreejith-nadakam-6
ദൃശ്യം 4

[തത്ത പോയ വിഷമത്തില്‍ കുറത്തി. കിണറ്റില്‍ എന്തത്ഭുതമെന്നാലോചിച്ച് ഏന്തിനോക്കി തലപുകക്കുന്ന കുഞ്ഞിരാമന്‍. കുടിലുകള്‍ക്കരികിലായി നാട്ടുകാര്‍]

നാട്ടുകാരന്‍ 1: അതേതേലും അന്യഗ്രഹജീവിയായിരിക്കുമെടോ.. മ്മള്‍ കഥേലൊക്കെ കേക്കലില്ലേ.. അത് പോലെന്തെങ്കിലും…

നാട്ടുകാരന്‍ 2: പിന്നേ.. അന്യഗ്രഹജീവി കെണറ്റിലല്ലേ.. ഇതെന്തോ മന്ത്രവാദം തന്ന്യാ.. ഒറപ്പ്..

കുറവന്‍: ന്നാ പിന്നെ ഒടിയനായിരിക്കും. പണ്ടാടായും മാടായുമൊക്കെ നടന്നോരല്ലേ.. ഇപ്പോ യന്ത്രമനുഷ്യനെ പോലെ വേഷം മാറിയതായിരിക്കും.

പുള്ളുവന്‍: (ഗൗരവത്തില്‍) ങ്ങള്‍ വെറ്‌തെ തമാശ പറയല്ല.. ശാസ്ത്രപരായി നോക്കുമ്പോ അതൊരു ദൈവാകാനാണ് സാധ്യത.

sreejith-nadakam-7കുഞ്ഞിരാമന്‍: പിന്നേ.. ദൈവം വെള്ളം കിട്ടാണ്ട് കെണറ്റിലല്ലേ.. ?ഇതിലെന്തോ ചതീണ്ട്.. മ്മളെ കെണറ്റിലെന്തോ വെഷം കലക്കീട്ട്ണ്ടാവും.. ന്നാട്ടില്‍ പാവങ്ങളുടെ ചോര കുടിച്ച് കൊഴുത്ത കൊറേ കഴുകമ്മാര്ണ്ട്.. ഓരെ ന്തെങ്കിലും പണിയാവും. ഇതിനെതിരെ നമ്മള്‍ ശക്തമായി തന്നെ പ്രതികരിക്കണം. ഈ കാണുന്ന നമ്മുടെ നാടും..(പെട്ടന്ന് കുഞ്ഞിരാമന്റെ നോട്ടം അതുവഴി നടന്ന് വരുന്ന ഒരു കുടുംബത്തിലേക്കാവുന്നു. അയാള്‍ നിശബ്ദനാവുന്നു.ഉള്ളില്‍ “പിരിഞ്ഞ് പോകും നിനക്കിനി ഇക്കഥ മറക്കുവാനേ കഴിയൂ..” എന്ന ഗാനം ഉയരുന്നു. എല്ലാവരും ആ കുടുംബത്തിനെ നോക്കുന്നു.. പെണ്‍കുട്ടി മുഖം താഴ്ത്തി കുഞ്ഞിരാമനെ ശ്രദ്ധിക്കുന്നു.)

കുറവന്‍: ഓളൊന്ന് തടിച്ചിക്ക്.. ഓളെക്കണ്ടപ്പോ ഓന്റെ എല്ലാ പ്രസംഗോം കയ്ഞ്ഞ്… (ചിരിക്കുന്നു)

കുറത്തി: ഇങ്ങളോനെയിങ്ങനെ വെഷമിപ്പിക്കല്ല..

(കുഞ്ഞിരാമന്‍ വേദനയോടെ പൂമരത്തിന്‍ ചുവട്ടിലെ പൂക്കള്‍ വാരിയെടുക്കുന്നു.)

കുറത്തി: ഇഞ്ഞിങ്ങനെ വെഷമിക്കല്ല കുഞ്ഞിരാമാ… ഓളെനക്കല്ലാന്ന് വിചാരിച്ചാ പോരേ..

കുറവന്‍: (അടുത്ത് ചെന്ന്) ഒരുത്തിക്ക് തത്ത പോയ ദണ്ണം.. വേറൊരുത്തന്‍ മോഹിച്ച പെണ്ണ് പോയ ദണ്ണം.. ദണ്ണക്കാരെന്നാണേ ദണ്ണക്കാര്‍..

പുള്ളുവന്‍: മ്മക്ക് പോലീസിലൊരു പരാതി കൊട്ത്താലോ..

കുറവന്‍: ഇവന്റെ പെണ്ണിനെതിരെയോ ? അതൊരു നല്ല കാര്യാ.. പക്ഷെ പ്രേമിച്ച് വഞ്ചിച്ചാല്‍ കേസ് കൊടുക്കാന്‍ പറ്റ്വോ.. ?

പുള്ളുവന്‍: (ദേഷ്യത്തില്‍) അതല്ല.. മ്മളെ കെണറ്റിലെ അത്ഭുതജീവീനെ പറ്റി.. കുഞ്ഞിരാമോ.. ഒരു കേസ് കൊടുത്താലോ..

കുഞ്ഞിരാമന്‍: ഞാനിപ്പൊ ഒന്നിനൂല്ല… ഇനിക്ക് കൊറച്ച് നേരം ഒറ്റക്കിരിക്കണം.

ഇതാണ് ടോട്ടോ.. ഞങ്ങള്‍ വെള്ളം പരിശോധിക്കാന്‍ ജപ്പാനില്‍ നിന്നുമിറക്കുമതി ചെയ്ത യന്ത്രമനുഷ്യന്‍. എത്ര ദൂരെയിരുന്നും ഇതിനെ നിയന്ത്രിക്കാം..

[അയാള്‍ മരക്കൊമ്പില്‍ തൂക്കിയിട്ട റേഡിയോ ഓണ്‍ ചെയ്യുന്നു. ഒരു പ്രണയഗാനം ഒഴുകിവരുന്നു. അവിടേക്ക് മൂന്ന് ഉദ്യോഗസ്ഥന്മാര്‍ പ്രവേശിക്കുന്നു. അവര്‍ കിണറളക്കാന്‍ തുടങ്ങുന്നു. ആളുകള്‍ അവരെ ബഹുമാനത്തോടെ നോക്കുന്നു.]

പുള്ളുവന്‍: ആരാ?

ഉദ്യോഗസ്ഥന്‍: ജലവിഭവവകുപ്പ്ന്നാ.. കിണറിനെ പറ്റി പടിക്കാന്‍ വന്നതാ..

കുറവന്‍: അതിന് കിണറിനെ പറ്റി പരീക്ഷ വല്ലതുമുണ്ടോ?

പുള്ളുവന്‍: (ദേഷ്യത്തോട് കൂടി കുറവനെ നോക്കി) ഈ കെണറ്റില്‍ ഇന്നലൊരത്ഭുത ജീവി വന്നു സാറെ..

ഉദ്യോഗസ്ഥന്‍: ഒരു യന്ത്രമനുഷ്യനെ പോലെ വല്ലതുമാണോ ?

(ആളുകള്‍ അതെ എന്ന് തലയാട്ടുന്നു. ഉദ്യോഗസ്ഥന്‍ ചിരിക്കുന്നു. ഒരുദ്യോഗസ്ഥന്‍ റിമോട്ട് അമര്‍ത്തുന്നു. ആ യന്ത്രമനുഷ്യന്‍ പ്രവേശിക്കുന്നു.)

ഉദ്യോഗസ്ഥന്‍: ഇതാണ് ടോട്ടോ.. ഞങ്ങള്‍ വെള്ളം പരിശോധിക്കാന്‍ ജപ്പാനില്‍ നിന്നുമിറക്കുമതി ചെയ്ത യന്ത്രമനുഷ്യന്‍. എത്ര ദൂരെയിരുന്നും ഇതിനെ നിയന്ത്രിക്കാം..

[മറ്റുദ്യോഗസ്ഥര്‍ കിണറിന്‍ ചുറ്റും ക്യാമറകള്‍ പിടിപ്പിക്കുന്നു. സി സി ടി വി നിരീക്ഷണത്തിലാണ്‍ എന്ന ബോര്‍ഡു വെക്കുന്നു.]

ഉദ്യോഗസ്ഥന്‍ 2: ഈ കിണര്‍ ഇനി ഞങ്ങളുടെ നിരീക്ഷണത്തിലായിരിക്കും. ഇക്കാണുന്നതെല്ലാം ക്യാമറകളാണ്.

ഉദ്യോഗസ്ഥന്‍ 1: അതുകൊണ്ട് സൂക്ഷിച്ച് മാത്രം കിണറ്റിങ്കരയില്‍ ഇടപെടുക.

കുറത്തി: രാവിലെ ഞാന്‍ കുളിക്കുന്നതും ക്യാമറ പിടിക്ക്വോ.. ഇനീപ്പെങ്ങനെയാ കുളിക്കാ..

[ജനക്കൂട്ടം ക്യാമറ കൌതുകത്തോടെ പരിശോധിക്കുന്നു. ഓരോ അഭിപ്രായം പറയുന്നു. ഉദ്യോഗസ്ഥര്‍ ചില ബോര്‍ഡുകള്‍ കിണറ്റിങ്കരയില്‍ സ്ഥാപിച്ച് പോകുന്നു.ആളുകള്‍ ബോര്‍ഡ് വായിക്കാന്‍ ശ്രമിക്കുന്നു. ഇംഗ്ലീഷ് ആയത് കൊണ്ട് ആര്‍ക്കും വായിക്കാന്‍ കഴിയുന്നില്ല. അമ്പരന്ന് നില്‍ക്കുന്ന ജനക്കൂട്ടം.]

കുഞ്ഞിരാമന്‍: വായും പൊളിച്ച് നോക്കി നിന്നോ.. ഈ കിണറേ.. റിക്കക്കോള എന്ന കമ്പനിയുടേതാണെന്ന്..

പുള്ളുവന്‍: ഇതെന്ത് തോന്ന്യാസാ..

(ദേഷ്യത്തോടെ) പറച്ച് ചാടെടാ.. ഓരെ കോണോത്തിലെ ബോര്‍ഡ്..

അധികപ്രസംഗം പറയുന്നോ നായിന്റെ മോനെ.. ഇതൊക്കെങ്ങക്ക് പതിച്ച് തന്നത് സര്‍ക്കാരാ.. ആ സര്‍ക്കാരിനെ വെല്ല് വിളിച്ചാ അകത്താവും. മനസിലായോ.. ?

[ആളുകള്‍ ബോര്‍ഡ് പറച്ച് ചാടുന്നു. പോലീസ് പ്രവേശിക്കുന്നു.]

പോലീസ്: തൊട്ട് പോകരുത്. നിങ്ങളൊക്കെ ക്യാമറയുടെ നിരീക്ഷണത്തിലാണ്.

കുറവന്‍: സാറേ.. ഞാളെ കോളനീലെ കെണറെങ്ങന്യാ കമ്പനീന്റെയാവ്‌ന്നേ.. ഇതൊക്കെ തോന്ന്യാസല്ലേ..

[പോലീസ് പെട്ടന്ന് കുറവന്റെ കഴുത്തിന്‍ കേറിപ്പിടിക്കുന്നു.]

പോലീസ്: അധികപ്രസംഗം പറയുന്നോ നായിന്റെ മോനെ.. ഇതൊക്കെങ്ങക്ക് പതിച്ച് തന്നത് സര്‍ക്കാരാ.. ആ സര്‍ക്കാരിനെ വെല്ല് വിളിച്ചാ അകത്താവും. മനസിലായോ.. ?

[എല്ലാവരും നിശബ്ദരാവുന്നു. അവിടേക്ക് കൂര്‍ത്ത കൈകളുമായി പ്രവേശിക്കുന്ന യന്ത്രമനുഷ്യന്‍. യന്ത്രമനുഷ്യന്‍ ജനങ്ങളെ പേടിപ്പിക്കുന്നു. കിണറിന് സമീപത്തായി കൂറ്റന്‍ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നു. യൂനിഫോമിട്ട പാറാവുകാര്‍ ജനങ്ങളെ കിണറ്റിനരികില്‍ നിന്ന് ആട്ടിയോടിക്കുന്നു. ദാഹിക്കുന്ന തൊണ്ടയുമായി എവിടേക്കോ കുടങ്ങളുമായി യാത്ര ചെയ്യുന്ന മനുഷ്യരില്‍ വെളിച്ചം വരുന്നു. അവരുടെ വേദന നിറഞ്ഞ കരച്ചിലിനൊപ്പം വെളിച്ചം പൊലിയുന്നു.]

***ബ്ലാക്കൌട്ട്***

അടുത്ത പേജില്‍ തുടരുന്നു


അത് മാത്രല്ലേ.. നമ്മളെ ഹെഡ് കോണ്‍സ്റ്റബിളിന്‍ ഒരു പുള്ളുവന്‍ പാട്ട് നടത്തണന്ന്.. അതിനെവിട്യാ പുള്ളുവനും പുള്ളുവത്തിയുന്ന് അന്വേഷിച്ച് നടക്ക്വാ മൂപ്പര്‍.. പുള്ളുവത്ത്യേ.. അയ്യായിരം ഉറുപ്പ്യേം തന്നിട്ട്ണ്ട്.


sreejith-nadakam-5

ദൃശ്യം 5

[കിണറിന്‍ മറുവശത്തായി നടക്കുന്ന ജനങ്ങളുടെ ഒരു യോഗം.]

പുള്ളുവന്‍: നമ്മുടെ കോളനിക്ക് വേണ്ടി അമ്പതോളം വര്‍ഷങ്ങള്‍ക്ക് മുമ്പേ നമ്മുടെ പൂര്‍വികര്‍ കെട്ടിത്തന്ന ഈ കിണര്‍ സര്‍ക്കാര്‍ കണ്ട് കെട്ടി ഒരു സ്വകാര്യ കോള കമ്പനിക്ക് നല്‍കിയതില്‍ നമ്മള്‍ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ട്. ആദ്യം നമ്മുടെ കുടിനീര്‍.. പിന്നെ മണ്ണ്, വായു.. ആകാശം.. ഇതെല്ലാം സാവധാനത്തില്‍ അവര്‍ കൈക്കലാക്കും. അവസാനം നമ്മള്‍ ഈ കച്ചവടക്കാര്‍ക്ക് മുമ്പില്‍ ചാടിക്കളിക്കാന്‍ വേണ്ടി മാത്രമുള്ള പാവകളാവും.

[എല്ലാവരും കയ്യടിക്കുന്നു. മുദ്രാവാക്യം വിളികള്‍. അവിടേക്ക് പ്രവേശിക്കുന്ന പോലീസ്..]

പോലീസ് 1: എന്താടാ ഒരു ഗൂഡാലോചന? ഗവണ്മെന്റിനെതിരെയാണോ ?

പോലീസ് 2 (സ്‌നേഹത്തോടെ) ങ്ങളെ കൊണ്ട് കാര്യായിറ്റ് കൊറെ ആവശ്യങ്ങള്ള്‌ള്ത് കൊണ്ടാ ഇപ്പൊ ഇങ്ങോട്ട് വന്നത്.. ഇങ്ങളാണെങ്കില്‍ സമരത്തിലും. മല്ല്യേ.. ഇന്‍സ്‌പെക്ടറെ അമ്മായിഅമ്മക്ക് ഹസ്തലക്ഷണം നോക്കണംന്ന്.. ആയിരം ഉറുപ്പ്യേം തന്നിട്ട്ണ്ട്.. (പൈസ നീട്ടുന്നു. മല്ലി വാങ്ങുന്നു.)

പോലീസ് 1: അത് മാത്രല്ലേ.. നമ്മളെ ഹെഡ് കോണ്‍സ്റ്റബിളിന്‍ ഒരു പുള്ളുവന്‍ പാട്ട് നടത്തണന്ന്.. അതിനെവിട്യാ പുള്ളുവനും പുള്ളുവത്തിയുന്ന് അന്വേഷിച്ച് നടക്ക്വാ മൂപ്പര്‍.. പുള്ളുവത്ത്യേ.. അയ്യായിരം ഉറുപ്പ്യേം തന്നിട്ട്ണ്ട്.

[പൈസ കൊടുക്കുന്നു. സമരം ചെയ്യുന്ന ഓരോരുത്തര്‍ക്കും അവരവരുടെ ജോലികള്‍ വാഗ്ദാനം ചെയ്ത് പോലീസ്‌കാര്‍ പണം നല്‍കുന്നു. എല്ലാവരും പോകുന്നു. ഒടുവില്‍ കുഞ്ഞിരാമന്‍ ഒറ്റക്കാവുന്നു.]

പോലീസ്‌കാരന്‍ കുഞ്ഞിരാമനെ സൂക്ഷിച്ച് നോക്കുന്നു. നെനക്ക് മാത്രം ഒരു പണീല്ല്യല്ലേ ?

പോലീസ് 2: ഉണ്ട്.. ഇവനല്ലേ ഈ പൂമരത്തിന്റെ മൊയലാളി… ഇതിലെ പൂക്കള്‍ പറിച്ച് അങ്ങാടീക്കൊണ്ടോയി വിക്കലാ ഇവന്റെ പണി.

പോലീസ് 1: പൂ….. ക്കളൊന്നൂല്ലേ കുഞ്ഞിരാമാ?

[കുഞ്ഞിരാമന്‍ മുഖം താഴ്ത്തി നില്‍ക്കുന്നു. പോലീസ്‌കാരന്‍ ലാത്തികൊണ്ട് മുഖം ഉയര്‍ത്തിക്കൊണ്ട്.]

പോലീസ് 2: പോയി എന്തേലും പണി ചെയ്യാന്‍ നോക്കെടാ.. [അയാള്‍ യാന്ത്രികമായി ഒരു കുട്ടയില്‍ താഴെ വീഴുന്ന പൂക്കള്‍ പെറുക്കിയെടുക്കുന്നു.]

പോലീസ് 1: ഒരു വട്ടിക്കെന്താടാ വെല..

കുഞ്ഞിരാമന്‍: രണ്ടുറുപ്പിക.

[പോലീസ്‌കാര്‍ ഒരു വട്ടിപ്പൂ വാങ്ങുന്നു. പോകുന്നു. അവിടേക്ക് പ്രവേശിക്കുന്ന കുഞ്ഞിരാമന്റെ അച്ചന്‍ പപ്പു.]


ഒരു പെണ്ണ് കാരണം ജീവിതം നശിപ്പിച്ച ഒരുത്തന്‍ എനിക്ക് ജന്മം കൊടുക്കേണ്ടി വന്നല്ലോന്ന് ആലോചിച്ച് സ്വയം നാണം കെട്വാ.. രണ്ട് കാലില്‍ നീര്‍ വെച്ച് വീട്ടില്‍ കെടക്ക്ന്ന്ണ്ട് അമ്മ.. അമ്മേന്റെ കാലം കൂടുമ്പോഴെങ്കിലും കാണാന്‍ തരായാ മതിയായിരുന്നു. പണ്ടാരടങ്ങിയ പ്രേമം.. (അയാള്‍ എന്തൊക്കെയോ പിറുപിറുത്ത് പോകുന്നു.)


sreejith-nadakam-4
കുഞ്ഞിരാമന്‍: അപ്പാ.. അപ്പനെന്താ ഈ വഴിക്ക്..

പപ്പു: അന്നെ കാണാന്‍ തന്നാ.. ഇജ്ജെത്ര കാലായിപ്പെരക്ക് വന്നിറ്റ്.. അനക്കെന്റമ്മേനെയൊക്കെയൊന്ന് കാണണ്ടേ…

കുഞ്ഞിരാമന്‍: (പുച്ചത്തോടെ..) അമ്മ….

പപ്പു: എണക്കെന്താ ഒരു പുച്ചം..! ഒന്നൂല്ലെങ്കില്‍ അന്നെ പെറ്റതോള്ളല്ലേ.. അതെങ്കിലുമാലോചിച്ചൂടെ എണക്ക്..

കുഞ്ഞിരാമന്‍: ഇനിക്കിപ്പോ ഒരൊറ്റ അമ്മയേ ഇള്ളൂ.. ഈ പ്രകൃതി. ഇവിടെത്തന്ന്യാ എന്റെ കുടുംബോം എല്ലാം..

പപ്പു: പ്രേമിച്ച് ഭ്രാന്തായി.. ഓള്‍ വേറൊരുത്തനേം കെട്ടിപ്പോയി.. അതിനിഞ്ഞെന്തിനാടാ ഇങ്ങനെ നശിക്ക്‌ന്നേ.. ഇങ്ങനേണ്ടോ ആങ്കുട്ട്യേള്‍..

(അയാളെന്തൊക്കെയോ പിറുപിറുത്ത് പോകാനൊരുങ്ങുന്നു.)

കുഞ്ഞിരാമന്‍: നില്‍ക്കപ്പാ.. (അപ്പന്‍ നില്‍ക്കുന്നു) അപ്പനോള്‍ ഏതോരു പെണ്ണായിരിക്കും. ഓളിനിക്കെന്റെ കരളാ.. അതൊന്നൂങ്ങക്ക് മനസിലാവൂല്ല.. ന്നാലും.. (കരയുന്നു)

പപ്പു: പ്രാന്ത്ന്ന് പറയ്ന്നത് പൊട്ടും പൊളിയൊന്നല്ല.. ഇതാണ് നല്ല ഒന്നാന്തരം നട്ടപ്രാന്ത്.. (കുഞ്ഞിരാമന്‍ വീണ്ടും പൂക്കള്‍ പെറുക്കുന്നു.)

പപ്പു: ഒരു പെണ്ണ് കാരണം ജീവിതം നശിപ്പിച്ച ഒരുത്തന്‍ എനിക്ക് ജന്മം കൊടുക്കേണ്ടി വന്നല്ലോന്ന് ആലോചിച്ച് സ്വയം നാണം കെട്വാ.. രണ്ട് കാലില്‍ നീര്‍ വെച്ച് വീട്ടില്‍ കെടക്ക്ന്ന്ണ്ട് അമ്മ.. അമ്മേന്റെ കാലം കൂടുമ്പോഴെങ്കിലും കാണാന്‍ തരായാ മതിയായിരുന്നു. പണ്ടാരടങ്ങിയ പ്രേമം.. (അയാള്‍ എന്തൊക്കെയോ പിറുപിറുത്ത് പോകുന്നു.)


എനിക്ക് നിങ്ങളോടൊന്നും പറയാനില്ല. കോളനീലാളുള്ളപ്പോ വരാന്‍ നോക്ക്.. ഞാനീ നാട്ട്കാരനല്ല.. ഒരു വഴിയാത്രക്കാരനായി ഇവിടെയെത്തി. ഇതാ ഈ കാണുന്ന പൂമരത്തിന്റെ ചുവട്ടില്‍ അന്തിയുറങ്ങും. കൊഴിഞ്ഞ് വീഴുന്ന പൂക്കള്‍ പെറുക്കി വില്‍ക്കും. ഇങ്ങനേം കൊറേ ആള്‍ക്കാര്ണ്ട് സാറേ.. കണക്കിലില്ലാത്തവര്‍.. പറിച്ച് മാറ്റപ്പെട്ടവര്‍..


sreejith-nadakam-3
[കുഞ്ഞിരാമന്‍ മരത്തിന്‍ താഴെ വിശ്രമിക്കുന്നു. പൂമരത്തിന്‍ മുകളില്‍ നിന്ന് കുരുവിയുടെ ശബ്ദം. അയാള്‍ നോക്കുമ്പോള്‍ ഒരു കുരുവിക്കൂട് ശ്രദ്ധയില്‍പ്പെടുന്നു. കുരുവിക്കൂടിനുള്ളിലേക്ക് കുഞ്ഞിരാമന്‍ നോക്കുന്നു. അവിടേക്ക് ഒരാള്‍ പ്രവേശിക്കുന്നു.]

ഒരാള്‍: സര്‍ക്കാരിന്റെ കണക്കെടുക്കാന്‍ വന്നതാണ്. ഈ കോളനിയില്‍ ആരെയും കാണാനില്ല..

കുഞ്ഞിരാമന്‍: എല്ലാരും പണിക്ക് പോയതാ..

ഒരാള്‍: (ഗൗരവത്തില്‍) എന്നാല്‍ നിങ്ങളുടെ വിവരങ്ങള്‍ പറയൂ..

കുഞ്ഞിരാമന്‍: ഞാനതിന്‍ സര്‍ക്കാരിന്റെ കണക്കിലുള്ള ആളല്ല.. പിന്നെന്തിനാ എന്റെ കണക്കെടുക്കുന്നത്.. ങ്ങള് പോകാന്‍ നോക്ക്..

അയാള്‍: നിങ്ങള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‍ സര്‍ക്കാര്‍ വികസനനയങ്ങള്‍ തയ്യാറാക്കുന്നത്.

(കുഞ്ഞിരാമന്‍ ഒരു ബീഡി കത്തിക്കുന്നു. അയാള്‍ കുഞ്ഞിരാമനെ രൂക്ഷമായി നോക്കിക്കൊണ്ട്..)

അയാള്‍: ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്…

കുഞ്ഞിരാമന്‍: എനിക്ക് നിങ്ങളോടൊന്നും പറയാനില്ല. കോളനീലാളുള്ളപ്പോ വരാന്‍ നോക്ക്.. ഞാനീ നാട്ട്കാരനല്ല.. ഒരു വഴിയാത്രക്കാരനായി ഇവിടെയെത്തി. ഇതാ ഈ കാണുന്ന പൂമരത്തിന്റെ ചുവട്ടില്‍ അന്തിയുറങ്ങും. കൊഴിഞ്ഞ് വീഴുന്ന പൂക്കള്‍ പെറുക്കി വില്‍ക്കും. ഇങ്ങനേം കൊറേ ആള്‍ക്കാര്ണ്ട് സാറേ.. കണക്കിലില്ലാത്തവര്‍.. പറിച്ച് മാറ്റപ്പെട്ടവര്‍..

അയാള്‍: (വട്ടാണോ എന്ന ഭാവത്തില്‍) ന്നാ ശരി.. ഞാനിവിടെ ആളുള്ളപ്പോ വരാം…

[അയാള്‍ പോകുന്നു. യന്ത്രമനുഷ്യന്‍ വന്ന് കിണറ്റിലേക്ക് ചാടുന്നു. കിണറ്റില്‍ നിന്നും ഭീകരശബ്ദങ്ങള്‍.. പൂമരം ഉലയുന്നു.പൂക്കള്‍ കൊഴിയുന്നു. കുരുവികൂട് താഴെ വീഴുന്നു.പേടിക്കുന്നാ കുഞ്ഞിരാമന്‍. അയാള്‍ പൂമരം ശ്രദ്ധിക്കുന്നു ഞെട്ടുന്നു. പണി കഴിഞ്ഞു തിരിച്ചു വരുന്ന ജനങ്ങള്‍]

കുഞ്ഞിരാമന്‍: പൂമരത്തിന്റെ കടക്കല്‍ ഒരു വിള്ളലു….

കുറത്തി: ഇന്റെ ദൈവെ…

കുറവന്‍: ഈ എടവപ്പാതിക്കു വീഴും….

പുള്ളുവന്‍: ഇമ്മരം വീണാലു എത്ര കൂരേള്‍ ഇല്ലാണ്ടാവും..

കുറവന്‍: ഇതങു മുറിച്ചാളാന്ന്…

[അത് കുഞ്ഞിരാമനില്‍ ഒരു ആഘാതം ഉണ്ടാക്കുന്നു..അവന്‍ പൊട്ടിക്കരയുന്നു]

പുള്ളുവത്തി: മരമ്മുറിച്ചാല് ഓന്റെ പണി പോകുല്ലേ??

ഒരാള്‍: നാട്ടില്‍ വേറേ പൂമരങ്ങള്‍ ഉണ്ടല്ലൊ അയിന്റെ ചോട്ടില്‍ പോയിരിക്കട്ടേ…

കുറവന്‍: ഇന്നാല്‍ ഇന്നാക്കിയാലൊ മരം മുറി?..ആളെ വിളിക്കട്ടെ?

പുള്ളുവന്‍: ഇന്നാക്കാം… ഇപ്പൊ തന്നെ ആളെ വിളിക്ക്..

[കുറവന്‍ പുറത്തെക്കു ഓടുന്നു.കുഞ്ഞിരാമന്‍ വേദനയോടെ കിണറ്റിന്‍ കരയില്‍ ഇരിക്കുന്നു. മരം വെട്ട്കാര്‍ വറുന്നു. മരം മുറി തുടങ്ങുന്നു. കുഞ്ഞിരാമന്‍ കപ്പിയില്‍ നിന്നു കയറ് ഊരിയെടുത്തു മരിക്കാന്‍ ശ്രമിക്കുന്നു. ആളുകള്‍ തടയുന്നു. ആളുകളുടെ ബഹളത്തില്‍ വെളിച്ചം പൊലിയുന്നു]

***ബ്ലാക്കൌട്ട്***


എത്ര കിട്ടിയാലും ചെയ്യുന്നത് ചതിയാണ്.. ചതിയില്‍ വഞ്ചന പാടില്ലല്ലോ സാറേ..(അയാള്‍ കൈ നീട്ടുന്നു. പോലീസ്‌കാരന്‍ ഒരു കെട്ട് കാശ് കൊടുക്കുന്നു. കിണറിനടുത്തായി ഇതെല്ലാം കണ്ട് നില്‍ക്കുന്ന കുഞ്ഞിരാമന്‍ എന്തോ എടുത്ത് കോലക്കാരനെ എറിയുന്നു. അയാള്‍ ഓടി രക്ഷപ്പെടുന്നു. “കോലക്കാരന്‍ ചതിയനാ..” കുഞ്ഞിരാമന്‍ ഉറക്കെ വിളിച്ച് പറഞ്ഞു. ആരും ആ വിളി കേട്ടില്ല. അയാള്‍ ഒരു വിളക്ക് കത്തിക്കുന്നു. സമയം രാത്രിയായതിന്റെ സൂചന. അയാളൊരു ഭ്രാന്തനെപ്പോലെ വീണ്ടും “കോലക്കാരന്‍ ചതിയനാ.” എന്നു വിളിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നു. അവിടേക്ക് പങ്കായവുമായി പ്രവേശിക്കുന്ന ഒരു വൃദ്ധന്‍.. )


sreejith-nadakam-2
ദൃശ്യം 6

[ഒരു ആഭിചാര കര്‍മം നടക്കുന്നു.അവിടെക്കു നിര്‍ത്തം ചൈത് പ്രവേശിക്കുന്നാ ഒറ്റമുലച്ചിക്കോലം. ചുട്ടും ഭയഭക്തിയോടെ ആളുകള്‍]

കോലം: (ഉറഞ്ഞു തുള്ളി) നാടായ നാടൊക്കെ അടിച്ച് തുടച്ച് ദുര്‍ വിത്തെല്ലാം നീക്കി അമ്മ വന്നു….മക്കളെ കാണാന്‍…

പുള്ളുവന്‍: അമ്മെ…നമ്മടെ നാടു മുയ്യുമന്‍ ആരോ കൊണ്ടൊകാ… കുടിനീര്‍ പൊയി,പൂമരം പോയി… ഇനിള്ളതു ഈ മണ്ണ് മാത്രാ… ഇതും പോയാല്‍??

പുള്ളുവത്തി: ഇതിപ്പൊ ആരാണു വന്നതു??

കുറവന്‍: (ഭയത്തോടെ) ഒറ്റമൊലച്ചി…

കുറത്തി: ന്റെ ഒറ്റമൊലച്ചിമ്മെ… ന്റെ അപ്പന ദയിപ്പിച്ച മണ്ണാത്.. .ഇമ്മണ്ണും കൂടി പോക്യൊ??

കോലം: മനസ്സില്ലാവുന്നു… മണ്ണിനു മണ്ണ് വെള്ളത്തിന് വെള്ളം അതു കിട്യാ പോരെ???

[അയാള്‍ ഉറഞ്ഞു തുള്ളി ബോധരഹിതന്‍ ആവുന്നു. ആളുകള്‍ എഴുന്നെല്‍പ്പിക്കുന്നു. അയാള്‍ കോലം ഊരുന്നു. ആളുകള്‍ പിരിയുന്നു. കോലക്കാരന്‍ ഒറ്റക്കാവുന്നു. അവിടെക്കു പ്രവേശിക്കുന്ന പോലീസുകാര്‍.]

പോലീസ്: നന്നായി അഭിനയിച്ചു. ഇനി കെണറിനെപ്പറ്റി ചോദിച്ചാ ആളെ കൊല്ലുന്ന വെള്ളാന്നും കൂടി തട്ടിവിട്ടോ..

കോലക്കാരന്‍: കിട്ടേണ്ടത് കിട്ട്യാ.. പറയാനുള്ളതൊക്കെ പറയേണ്ടത് പോലെ പറയും സാറേ..

പോലീസ്: ഒറ്റുകാരന്‍ മുപ്പത് വെള്ളിക്കാശല്ല, ലക്ഷങ്ങളാണ് പ്രതിഫലം.

കോലക്കാരന്‍: എത്ര കിട്ടിയാലും ചെയ്യുന്നത് ചതിയാണ്.. ചതിയില്‍ വഞ്ചന പാടില്ലല്ലോ സാറേ..(അയാള്‍ കൈ നീട്ടുന്നു. പോലീസ്‌കാരന്‍ ഒരു കെട്ട് കാശ് കൊടുക്കുന്നു. കിണറിനടുത്തായി ഇതെല്ലാം കണ്ട് നില്‍ക്കുന്ന കുഞ്ഞിരാമന്‍ എന്തോ എടുത്ത് കോലക്കാരനെ എറിയുന്നു. അയാള്‍ ഓടി രക്ഷപ്പെടുന്നു. “കോലക്കാരന്‍ ചതിയനാ..” കുഞ്ഞിരാമന്‍ ഉറക്കെ വിളിച്ച് പറഞ്ഞു. ആരും ആ വിളി കേട്ടില്ല. അയാള്‍ ഒരു വിളക്ക് കത്തിക്കുന്നു. സമയം രാത്രിയായതിന്റെ സൂചന. അയാളൊരു ഭ്രാന്തനെപ്പോലെ വീണ്ടും “കോലക്കാരന്‍ ചതിയനാ.” എന്നു വിളിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നു. അവിടേക്ക് പങ്കായവുമായി പ്രവേശിക്കുന്ന ഒരു വൃദ്ധന്‍.. )

വൃദ്ധന്‍: വിളിച്ച് കൂവണ്ട.. ആരും കേള്‍ക്കില്ല. ദൈവങ്ങള്‍ക്കെതിരെ ആരെന്ത് പറഞ്ഞാലും ആരും കേള്‍ക്കില്ല്യ…

കുഞ്ഞിരാമന്‍: ങ്ങളാരാ.. ?

വൃദ്ധന്‍: അക്കര.. കല്ലേരിപ്പൊയേലെ കടത്ത്കാരനായിനു. ആടേപ്പൊ പാലം വന്ന്. കോറേ കാലം വെഷമിച്ചിര്‍ന്ന്.. പിന്നെന്തൊക്ക്യോ പണിക്ക് പോയി.. ന്നാലും പൊയേല്‍ വെള്ളം നെറയ്‌മ്പോ എനിക്കൊരു തോന്നലാ.. കടത്ത്ന്നാരോ ഓഹൊയ് ന്ന് വിളിക്കുന്ന്ണ്ട്ന്ന്.. ഞാന്‍ കാതോര്‍ക്കും.


ആരും തടയാന്‍ വരണ്ട.. ഞാന്‍ ചാടും.. ചാടുന്നേന്‍ മുമ്പേ എനിക്കിങ്ങളൊടൊരു കാര്യം പറയാന്‍ണ്ട്.. ങ്ങളെ ദൈവം.. ങ്ങളെ ഒറ്റമുലച്ചിക്കോലക്കാരന്‍ വഞ്ചകനാ.. ങ്ങളെ ദൈവത്തെപ്പോലും ഓല് വെലക്ക് വാങ്ങീക്ക്.. ആ തൂങ്ങിക്കെടക്ക്ന്ന കൊതുമ്പ് വള്ളം പോലെ തന്ന്യാ ഞാനിപ്പം.. ന്തൊക്കെ പറഞ്ഞാലും ങ്ങളിങ്ങളെ ദൈവത്തിന്റെ എടനെലക്കാരനെ വിശ്വസിക്കല്ലേ.. ഓനിങ്ങളെ ചതിക്കും. ഓന്‍ വഞ്ചകനാ..


sreejith-nadakam-1
കുഞ്ഞിരാമന്‍: വെറും തോന്നലായിരിക്കും. ആര്‍ വിളിക്കാനാ..

വൃദ്ധന്‍: ഇന്ന് ഞാനെന്റെ കൊതുമ്പ് വള്ളത്തെ കൊല്ലാന്‍ പോവാ.. ഇവിടെ കൊന്ന് കെട്ടിത്തൂക്കാന്‍ പോവാ..

(അയാള്‍ പ്രയാസപ്പെട്ട് ഒരു പഴയ കൊതുമ്പ് വള്ളം അരങ്ങിലേക്ക് കൊണ്ട് വരുന്നു. അതിനെ പൂമരത്തിന്റെ കുറ്റിയില്‍ ചാരി നിര്‍ത്തുന്നു)

വൃദ്ധന്‍: ഞാനൊരു പഴയ കടത്ത്കാരന്‍. അക്കരെന്നിക്കരേലേക്കും അക്കരേന്നിക്കരേലേക്കും ഇങ്ങളെത്തിച്ചോന്‍.. ഇന്നാരും വിളിക്കാനില്ലാതെ ഒറ്റക്ക് ന്റെ ചത്ത വള്ളവുമായി ഈ മറുകരയില്‍. ഇന്നെന്റെ വള്ളത്തിന്റെ അവസാന നാളാണ്…

(അയാള്‍ കൊതുമ്പ് വള്ളത്തെ കയറില്‍ കെട്ടിത്തൂക്കുന്നു. ആത്മഹത്യ ചെയ്ത വള്ളത്തിന്‍ ചുറ്റും ആളുകള്‍ കൂടുന്നു. അയാള്‍ ചങ്ക് പൊട്ടി ഏതോ ഒരു നാടന്‍ പാട്ട് പാടുന്നു. പെട്ടന്ന് വയറ്റില്‍ ഒരു വെട്ട്കല്ല് കെട്ടിവെച്ച് കിണറിന്റെ ആള്‍മറയില്‍ പ്രത്യക്ഷപ്പെടുന്ന കുഞ്ഞിരാമന്‍.. നാട്ടുകാരുടെ ശ്രദ്ധ അവനിലേക്ക് തിരിയുന്നു.. )

കുഞ്ഞിരാമാ.. വേണ്ട…

കുഞ്ഞിരാമാ.. വേണ്ടാത്തേനൊന്നും നിക്കണ്ട

കുഞ്ഞിരാമന്‍: ആരും തടയാന്‍ വരണ്ട.. ഞാന്‍ ചാടും.. ചാടുന്നേന്‍ മുമ്പേ എനിക്കിങ്ങളൊടൊരു കാര്യം പറയാന്‍ണ്ട്.. ങ്ങളെ ദൈവം.. ങ്ങളെ ഒറ്റമുലച്ചിക്കോലക്കാരന്‍ വഞ്ചകനാ.. ങ്ങളെ ദൈവത്തെപ്പോലും ഓല് വെലക്ക് വാങ്ങീക്ക്.. ആ തൂങ്ങിക്കെടക്ക്ന്ന കൊതുമ്പ് വള്ളം പോലെ തന്ന്യാ ഞാനിപ്പം.. ന്തൊക്കെ പറഞ്ഞാലും ങ്ങളിങ്ങളെ ദൈവത്തിന്റെ എടനെലക്കാരനെ വിശ്വസിക്കല്ലേ.. ഓനിങ്ങളെ ചതിക്കും. ഓന്‍ വഞ്ചകനാ..(അയാള്‍ കിണറ്റിലേക്ക് എടുത്ത് ചാടുന്നു. ആളുകള്‍ കിണറ്റിന്‍ ചുറ്റും കൂടുന്നു. വെളിച്ചം പൊലിയുന്നു.)

***ബ്ലാക്കൌട്ട്***


 ഈ സമരത്തിനിടക്ക് പറയേണ്ട കാര്യമൊന്നുമല്ല. എന്നാലും കാര്യങ്ങള്‍ കൃത്യസമയത്തറിയിക്കണമല്ലോ.. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിങ്ങളുടെ കോളനി ഒഴിയണമെന്നതിനുള്ള കോടതി നോട്ടീസാണിത്.


sreejith-nadakam-1
ദൃശ്യം 7

അനൌണ്‍സ്‌മെന്റ്: പിന്നീട് കല്ലേരിക്കോളനി ഒരു മരുഭൂമിയായിരുന്നു. ഞങ്ങളുടെ മരങ്ങളെല്ലാം കരിഞ്ഞുണങ്ങി.. പൂക്കളും പച്ചപ്പും വെറും സ്വപ്നങ്ങളായി. ഞങ്ങള്‍ കുടിനീരിനായി കിലോമീറ്ററുകള്‍ താണ്ടി. ശ്മശാനഭൂമിയായ ഞങ്ങളുടെ നാടിന്‍ ചുറ്റും വട്ടമിട്ട് കഴുകന്മാര്‍ പറക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ പുഴയിലെ മണല്‍ മുഴുവന്‍ കൊള്ളയടിക്കപ്പെട്ടുകൊണ്ടിരുന്നു. മീനുകള്‍ മുള്ളുകള്‍ മാത്രമായി ചത്തുപൊങ്ങാന്‍ തുടങ്ങി. ഞങ്ങളുടെ പ്രകൃതിക്ക് വേണ്ടി പ്രതിരോധം സൃഷ്ടിച്ച് കൊണ്ട് സമരം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

[വെളിച്ചം വരുമ്പോള്‍ വലിയൊരു പന്തം കൊളുത്തി സമരത്തിന്റെ ദൃശ്യങ്ങള്‍.. ബാനറുകള്‍.. ബാനറില്‍ “നില്പ് സമരം” എന്നെഴുതിയിരിക്കുന്നു. അവിടേക്ക് പറന്ന് വരുന്ന മല്ലിയുടെ തത്ത.. മല്ലീ എന്ന് വിളിച്ച് തത്തയും സമരപ്പന്തലിലേക്കെത്തുന്നു. ആളുകളില്‍ കൌതുകം. എല്ലാവരും തത്തയെ തിരിച്ച് കിട്ടിയതിലുള്ള സന്തോഷം. അവിടേക്ക് പ്രവേശിക്കുന്ന ഒരു കമ്പനി ഉദ്യോഗസ്ഥന്‍..]

ഉദ്യോഗസ്ഥന്‍: നിങ്ങളെ നേതാവാരാ..

കുറവന്‍: എല്ലാരും നേതാവാ…

ഉദ്യോഗസ്ഥന്‍: ന്നാ.. എല്ലാരോടും കൂടി ഒരു കാര്യം പറയാന്ണ്ട്..

ആളുകള്‍: പറഞ്ഞോളൂ..

ഉദ്യോഗസ്ഥന്‍: ഈ സമരത്തിനിടക്ക് പറയേണ്ട കാര്യമൊന്നുമല്ല. എന്നാലും കാര്യങ്ങള്‍ കൃത്യസമയത്തറിയിക്കണമല്ലോ.. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിങ്ങളുടെ കോളനി ഒഴിയണമെന്നതിനുള്ള കോടതി നോട്ടീസാണിത്.

[ആളുകള്‍ ഞെട്ടുന്നു. അയാള്‍ നോട്ടീസ് നല്‍കുന്നു.]

ഉദ്യോഗസ്ഥന്‍: ഭയപ്പെടാനൊന്നുമില്ല.. നിങ്ങള്‍ക്ക് ഗവണ്മെന്റ് ഭൂമിയുടെ ന്യായവില തരും. പിന്നെ നിങ്ങള്‍ക്കെവിടെ വേണെങ്കിലും പോവാലോ..

പുള്ളുവന്‍: ഭൂമി കിട്ടുന്നത് വരെ നമ്മുടെ ദൈവങ്ങളെവിടിരിക്കും. ഓരിക്കാരൊരു തിരി കത്തിക്കും.

ഉദ്യോഗസ്ഥന്‍: ഏത് ദൈവം.

പുള്ളുവന്‍: നാഗാളിയമ്മ, കുറത്തി, ഒറ്റമുലച്ചി, ചാത്തന്‍, ഗുളികന്‍…

തര്‍ക്കിക്കാനുള്ള സമയമില്ല. വേഗം കോളനി ഒഴിയാനുള്ള കാര്യങ്ങള്‍ ചെയ്യണം. അല്ലെങ്കില്‍ പോലീസായിരിക്കും നിങ്ങളെ കുടിയൊഴിപ്പിക്കുക.

ഉദ്യോഗസ്ഥന്‍: ഇപ്പറഞ്ഞതൊക്കെ ദൈവങ്ങളാ… ? (പൊട്ടിച്ചിരിക്കുന്നു)

കുറത്തി: ഞാള ദൈവങ്ങളിങ്ങക്ക് തമാശയേരിക്കും.

ഉദ്യോഗസ്ഥന്‍: തര്‍ക്കിക്കാനുള്ള സമയമില്ല. വേഗം കോളനി ഒഴിയാനുള്ള കാര്യങ്ങള്‍ ചെയ്യണം. അല്ലെങ്കില്‍ പോലീസായിരിക്കും നിങ്ങളെ കുടിയൊഴിപ്പിക്കുക.

പുള്ളുവന്‍: പോലീസല്ല.. പട്ടാളം വന്നാലും യുദ്ധം വന്നാലും ഞങ്ങള്‍ കോളനിയൊഴിയാന്‍ തയ്യാറല്ല.. ങ്ങളെന്താ കാട്ട്വാന്ന് കാണണല്ലോ…

[ഉദ്യോഗസ്ഥന്‍ ദേഷ്യത്തില്‍ പോകുന്നു. എല്ലാവരും ഉദ്യോഗസ്ഥന്‍ പോയ ഭാഗത്തേക്ക് നോക്കുന്നു.]

കുറവന്‍: ഇനീപ്പൊ എന്താ ചെയ്യാ..

പുള്ളുവന്‍: കോലക്കാരനെ വിളിപ്പിക്കണം. ദൈവങ്ങള്‍ക്ക് മാത്രാണ് ഇനിയെന്തെങ്കിലും ചെയ്യാന്‍ പറ്റ്വാ? ആ കോലക്കാരനോട് വേഗം വരാന്‍ പറയ്..

കുറത്തി: ഇനീപ്പോ സമരം ബാക്കീള്ള കാര്യങ്ങളൊക്കെ അറിഞ്ഞിട്ട് മതിയാവൂല്ലേ..

പുള്ളുവന്‍: മതി. ഇതൊക്കെയൊരു തീരുമാനമായിട്ട് മതി ഇനി സമരം.

[നാട്ട്കാര്‍ ബാനറുകളും പ്ലക്കാര്‍ഡുകളും അഴിക്കുന്നു. എല്ലാവരിലും വിഷമം. അവിടേക്ക് പ്രവേശിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ്.]

പ്രസിഡന്റ്: നമസ്‌കാരം. അതേ.. മനസിലായോ.. ഞാനാണ് പ്രസിഡന്റ്.. നമ്മുടെ പഞ്ചായത്തിന്റെ… (എല്ലാവരോടുമായി) ഇതിലൊക്കെ എന്താ വെഷമിക്കാന്‍.. സന്തോഷിക്കല്ലേ വേണ്ടത്.. നാടിന്റെ വികസനം.. അതിന്റ്യൊക്കെക്കൂടെ നമ്മുടെ ഭൂമിക്ക് പൊന്നും വില..

പുള്ളുവന്‍: ന്തായാലും പൊന്നിലും വെലയുണ്ട് സാറേ ഞങ്ങടെ മണ്ണിന്‍.. ങ്ങക്കാര്‍ക്കും വെലയിടാന്‍ പറ്റാത്തത്ത്രേം വല്യ വെലയാ ഞങ്ങള്‍ക്കീ മണ്ണിനോടുള്ളത്.. ഞങ്ങടെ കാരണോമ്മാര്‍.. ദൈവങ്ങള്‍… അതിലേറെ ഞങ്ങടെ ഓര്‍മ്മകള്‍..

കുറത്തി: അപ്പന്‍ ചത്ത് നാട്ടിലെ അങ്ങാടീല്‍ ആരും തിരിഞ്ഞോക്കാനില്ലാണ്ട് കെടന്നപ്പോ ദയിപ്പിക്കാനീ പുള്ളോന്റെ മണ്ണേണ്ടായിരുന്നുള്ളൂ.. അപ്പനവസാനായി വെള്ളം കൊടുത്തത് ഇക്കെണറ്റ്ന്നാ.. അക്കെണറിപ്പോ ആരേതോ ആയി.. ഇനിയീ മണ്ണും. ഇമ്മണ്ണിനി ആര്ക്കും ഞങ്ങള്‍ വിട്ട് കൊടുക്കൂല്ല സാറേ..

പ്രസിഡന്റ്: (ചിരിച്ച് കൊണ്ട്..) വിട്ട് കൊടുത്തില്ലേ നിങ്ങളിവിടെ വെള്ളം കിട്ടാണ്ട് തൊണ്ട പൊട്ടിച്ചാവും.

കുറവന്‍: അങ്ങനങ്ങ് തോപ്പിക്കാന്‍ നോക്കല്ലേ സാറേ.. അധ്വാനിക്കുന്ന കയ്യാത്.. ഒരുപാട് പണികള്‍ ചെയ്തിട്ട്ണ്ടീ കയ്യോണ്ട്.. ഇങ്ങളെല്ലാവരും കട്ടെടുത്ത ഞാള കെണറിന്‍ പകരം വേറൊന്ന് ഞാളിവിടെ കുത്തും.കൂട്ടായ്മയുടെ ആ പുതുകിണറിന്‍ വിലയിടാന്‍ ഒരു തെണ്ടികളെയും ഞാള്‍ സമ്മതിക്കില്ല.

[അയാള്‍ എവിടെയോ പോയി കുറേ പാരകള്‍ സംഘടിപ്പിക്കുന്നു. എല്ലാവര്‍ക്കും നല്‍കുന്നു. ഒരു പുതിയ കിണര്‍ കുഴിക്കാനുള്ള ശ്രമം തുടങ്ങുന്നു. അവിടേക്ക് പ്രവേശിക്കുന്ന കോലക്കാരന്‍]

കോലക്കാരന്‍: ന്താ കുയിക്ക്ന്ന്..

പുള്ളുവന്‍: ഒരു കെണറാന്നേ.. (എല്ലാവരോടും) ന്നാ തല്‍ക്കാലം നിര്‍ത്താം.. പൂജക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യ..

[പൂജ തുടങ്ങുന്നു. കോലക്കാരന്‍ കോലങ്ങള്‍ എടുത്തണിയുന്നു. പ്രത്യേകരീതിയില്‍ നൃത്തം ചെയ്യുന്നു.]

കോലക്കാരന്‍: ഓഹൊയ്.. ഓഹൊയ്..

ദുര്‍മൂര്‍ത്തികള്‍ വിത്തെറിഞ്ഞിട്ട്ണ്ട്.. അസുരവിത്ത്.. വിത്ത് മൊളച്ചാല്‍ ചത്തൊട്ങ്ങും. അങ്ങന്യാ കാണുന്നത്.

കാത്തര്‍ള്‍ന്ന്ണ്ട്.. ന്റെ മക്കളെ കാത്തര്‍ള്‍ന്ന്ണ്ട്.. മാനം കറത്ത് കനല്‍ പെയ്യാന്‍ പോകുന്നു.

കൊറത്തി: ന്താന്ന് തെളിച്ച് പറഞ്ഞൂടേ..

കോലക്കാരന്‍: ദുര്‍മൂര്‍ത്തികള്‍ വിത്തെറിഞ്ഞിട്ട്ണ്ട്.. അസുരവിത്ത്.. വിത്ത് മൊളച്ചാല്‍ ചത്തൊട്ങ്ങും. അങ്ങന്യാ കാണുന്നത്.

കുറവന്‍: അതിന് പരിഹാരൊന്നുല്ലേ..

കോലക്കാരന്‍: കല്ലേരീന്നൊഴിഞ്ഞ് പോക… (ആവര്‍ത്തിക്കുന്നു.. ആളുകള്‍ ഞെട്ടുന്നു. കോലക്കാരന്‍ ബോധം കെട്ട് വീഴുന്നു.)

പുള്ളുവത്തി: എങ്ങോട്ടേക്ക് പോകാനാ?

പുള്ളുവന്‍: ഇയ്യ് വെഷമിക്കാണ്ടിരിക്ക്.. എല്ലാറ്റിനുമൊരു വഴീണ്ടാവും.

കുറവന്‍: പരിഹാരൊന്നൂല്ലേല്‍ എങ്ങോട്ടെങ്കിലും പോകല്ലേ വഴീള്ളൂ..

കോലക്കാരന്‍: (എഴുന്നേറ്റ്) എന്താത്.. മോത്തൊരു തുള്ളി വെള്ളം തളിക്കാനൂവിടാരൂല്ലേ..

പുള്ളുവന്‍: ഐനേക്കാട്ടും വല്ല്യ പുകിലാത്..

കോലക്കാരന്‍: ഏ.. എന്ത് പറ്റി?

കുറത്തി: വസൂരി വരാന്‍ പോകുന്നു. ഇവിട്‌ന്നൊയ്യാന്‍ കല്പിച്ച്.. എങ്ങോട്ടൊയ്യാനാ..

കോലക്കാരന്‍: ഇന്നത്തെ കല്പനയാണെങ്കില്‍ അച്ചട്ടാ… തല്‍കാലം ഇങ്ങക്ക് കയ്യാനൊരിടം ഞാന്‍ ശരിയാക്കിത്തരാ..

കുറവന്‍: ഏട്യായാലും കൊറച്ച് കാലം കയ്‌ഞ്ഞേ ഞാള് വരൂ..

കോലക്കാരന്‍: വിത്ത് വന്നാല്‍ എങ്ങനെ ചികിത്സിച്ചാലും മാറൂല്ല.. ഇബ്ട്‌ന്നൊയ്യ്‌ന്നെന്ന്യാവും നന്നാവ.. (പെട്ടന്ന് പുള്ളുവത്തി ഞെട്ടുന്നു.. പുള്ളുവനെ വിളിച്ച് കയ്യിലെ എന്തോ ഒരു കുരു കാണിക്കുന്നു. പുള്ളുവന്‍ “ന്റെ ദൈവേ…” എന്ന് വിളിച്ച് കരയുന്നു.. ആളുകള്‍ പേടിയോടെ നോക്കുന്നു, പുള്ളുവന്റെ പൊട്ടിക്കരച്ചിലില്‍ വെളിച്ചം പൊലിയുന്നു)

***ബ്ലാക്കൌട്ട്***


വികസനവിരോധികളാ ഡോക്ടറേ.. മ്മളെ റോഡിത്തിരി വീതി കൂട്ട്‌ന്നേന് എതിര്‍ നില്‍ക്കുന്നതിവരാ.. ഇവര്‍ക്കെന്താ റോഡിന്റെ വീതി കൂട്ട്യാല്‍.. നായിന്റെമക്കള്‍… പുല്ലൊട്ട് തിന്ന്വേല്ല.. പയ്യിനെക്കൊണ്ട് തീറ്റിക്ക്യേം ഇല്ലാ.. എല്ലാം കൂടി ചത്ത് നാറിയാല്‍ ഈ നാട് നന്നാവും.


sreejith-nadakam-8

ദൃശ്യം 8

[വസൂരി പിടിച്ച കല്ലേരിക്കോളനി.. കുടിലുകള്‍ക്ക് അരികിലായി കരിമ്പടങ്ങള്‍ പുതച്ച് ധൂമം പുകച്ച് ചുമച്ചും കരഞ്ഞുമിരിക്കുന്ന ഒരു കൂട്ടമാളുകള്‍.. അവിടേക്ക്
പ്രവേശിക്കുന്ന ഒരു ഡോക്ടറും കമ്പൗണ്ടറും]

ഡോക്ടര്‍: അതിലൊരാളുടെ നെല കൊറച്ച് പ്രശ്‌നം തന്ന്യാ..

കമ്പൌണ്ടര്‍: എന്ത് പ്രശ്‌നാണെങ്കിലും മുന്ത്യ മരുന്നൊന്നും കൊട്ക്കണ്ടാന്നാ സ്ഥലം എം.എല്‍.എ പറഞ്ഞത്.

ഡോക്ടര്‍: ആര്‍ പറഞ്ഞാലും എനിക്കെന്റെ ഡ്യൂട്ടി ചെയ്യണം.

കമ്പൗണ്ടര്‍: വികസനവിരോധികളാ ഡോക്ടറേ.. മ്മളെ റോഡിത്തിരി വീതി കൂട്ട്‌ന്നേന് എതിര്‍ നില്‍ക്കുന്നതിവരാ.. ഇവര്‍ക്കെന്താ റോഡിന്റെ വീതി കൂട്ട്യാല്‍.. നായിന്റെ
മക്കള്‍… പുല്ലൊട്ട് തിന്ന്വേല്ല.. പയ്യിനെക്കൊണ്ട് തീറ്റിക്ക്യേം ഇല്ലാ.. എല്ലാം കൂടി ചത്ത് നാറിയാല്‍ ഈ നാട് നന്നാവും.

ഡോക്ടര്‍: വികസനം വരേണ്ടത് തന്നെ.. പക്ഷെ അതിവരെ മുഴുവന്‍ കൊന്നൊടുക്കീട്ട് വേണോ..?

[അയാള്‍ എല്ലാവര്‍ക്കും മരുന്നുകള്‍ നല്‍കുന്നു. അവര്‍ പോകുന്നു.]

പുള്ളുവന്‍: മല്ല്യേ.. ഇമ്മരുന്നോണ്ടോക്കെ മ്മളെ സൂക്കേട് മാറ്വോ..

കുറത്തി: ഇന്നശിച്ച കോളനിന്ന്മ്മക്കെങ്ങോട്ടെങ്കിലും പോകാം.. കോലക്കാരന്‍ പറഞ്ഞത് കേട്ടാപ്പോരേനോ..

പുള്ളുവന്‍: നേരാ.. ഇമ്മണ്ണിനോടുള്ള വല്ലാത്ത സ്‌നേഹാ ഇമ്മളെ ഇപ്പടുകുഴീലേക്ക് ചാടിച്ചത്..

കുറവന്‍: സൂക്കേടൊന്നും മാറാന്‍ നിക്കണ്ട. ഇമ്മക്കീ രാത്രെ്യന്നെ എങ്ങോട്ടെങ്കിലും നാട് വിടാം.

പുള്ളുവത്തി: അതെ. ഏടെങ്കിലും പോയി സമാധാനത്തില്‍ കയ്യാം..

ഒരാള്‍: അങ്ങനെ വെര്‍തെയെറങ്ങണ്ട. സര്‍ക്കാര്‍ന്ന് നഷ്ടപരിഹാരം വാങ്ങീറ്റെറങ്ങ്യാ മതി.

(പുള്ളുവന്‍ കാര്‍ക്കിച്ച് തുപ്പിക്കൊണ്ട്…)

പുള്ളുവന്‍: സര്‍ക്കാരിന്റെ നക്കാപ്പിച്ച.. ജീവിതകാലം മുയുമന്‍ പിന്നാലെ നടന്നാലും അതൊന്നും കിട്ടാന്‍ പോകുന്നില്ല..

ഒരാള്: ന്നാ ഇള്ളതെല്ലാം കെട്ടിപ്പെറുക്കി ഈ രാത്രി തന്നെ എറങ്ങല്ലേ..

[എല്ലാവരും തയ്യാറെടുപ്പുകള്‍ നടത്തുന്നു എല്ലാവരിലും വേദന നിറയുന്നു … എല്ലാവരും പൊട്ടിക്കരയുന്നു… ചിലര്‍ ദൈവങ്ങളെ കെട്ടിപ്പിടിച്ച് കരയുന്നു. എല്ലാവരും റാന്തല്‍വിളക്കുകളും ഭാണ്ഡങ്ങളുമായി കോളനി ഇറങ്ങുമ്പോള്‍ പൂമരത്തിന്റെ കുറ്റിക്കരികില്‍ കുഞ്ഞിരാമന്റെ പ്രേതം പ്രത്യക്ഷപ്പെടുന്നു. “ഇത് കൊടും ചതിയാണ്.. ആ കോലക്കാരന്‍ തന്നെയാണ് നിങ്ങള്‍ക്ക് വസൂരി വരുത്തിയത്. ഇത് ചതിയാണ്”. പ്രേതം ഉറക്കെ വിളിച്ച് പറയുന്നു. ആരും അത് കേള്‍ക്കുന്നില്ല.. സംഘം നടന്നകലുന്നു. പെട്ടന്ന് “മല്ലീ.. മല്ലീ” എന്ന് വിളിച്ച് തത്തയും കൂടെ കൂടുന്നു… ആ രംഗത്തിലെക്ക് പ്രവേശിക്കുന്ന ന്യായധിപനും, വക്കീലും. ഒരു വലിയ ജെ.സി.ബി കല്ലേരി കോളനിയെ വിഴുങ്ങുന്നു… ഒരുപാട് ജെ.സി.ബി കയ്യുകള്‍നിറയുന്നു വെളിച്ചം പൊലിയുന്നു.]

***ബ്ലാക്കൌട്ട്***

sreejith-nadakam-7

ദൃശ്യം 9

അനൌണ്‍സ്മ്ന്റ്: എല്ലാം നഷ്ടപെട്ട ഞങ്ങള്‍ വസൂരി വന്ന് പലരും മരിച്ചു. കല്ലേരിയില്‍ ഉടമസ്തരില്ലാത്ത സ്ഥലങ്ങള്‍ സര്‍ക്കാറ് കണ്ട് കെട്ടി… ജീവിച്ചിരിക്കുന്നവര്‍ക്ക് ന്യായവില നല്‍കി സര്‍ക്കാര്‍ വാക്ക് പാലിച്ചു. ആ ന്യായവിലക്ക് ഒരു തുണ്ട് ഭൂമിപൊലും ഞങ്ങള്‍ക്ക് കിട്ടിയില്ലാ…. ഞങ്ങളും മണ്ണില്ലാത്തവരായി…

[വെളിച്ചം വരുമ്പൊള്‍ കൊടതി]

ന്യായാധിപന്‍:ഹ ഹ ഹ നല്ല കഥ. നിങ്ങള്‍ക്കിത് സിനിമ ആക്കിക്കൂടെ?

വക്കീല്‍: യുവര്‍ ഓണര്‍ ഇതൊക്കെ വെറും തട്ടിപ്പ് കഥകള്‍ ആണ്. ഇവരുടെ ഭാണ്ടങ്ങളില്‍ നിന്നും മാരകമായ സ്‌പോടന വസ്തുക്കളും പിടിച്ചിട്ടുണ്ട്..

കുറത്തി: വേര്‍പാട് ചടങ്ങിനു പൊട്ടിക്കാനുള്ള കുരുവി പടക്കാണു സാറെ അതു..

ഇതില്‍ നിന്നും ഇവര്‍ രാജ്യ ദ്രോഹ കുറ്റം ചെയ്തതായി വ്യക്തമാവുന്നു.. ഇവര്‍ക്കു പരമാവധി ശിക്ഷ നല്‍കണം എന്നു താഴ്മയായി അപേക്ഷിക്കുന്നു.

ന്യായധിപന്‍: എന്തായാലും സ്‌പോടക വസ്തു തന്നായാണല്ലൊ??

കുറത്തി: അതെ…

വക്കീല്‍: ഇതില്‍ നിന്നും ഇവര്‍ രാജ്യ ദ്രോഹ കുറ്റം ചെയ്തതായി വ്യക്തമാവുന്നു.. ഇവര്‍ക്കു പരമാവധി ശിക്ഷ നല്‍കണം എന്നു താഴ്മയായി അപേക്ഷിക്കുന്നു.

എല്ലാവരും: ഇല്ല സാര്‍… ഞങ്ങള്‍ ഒരു കുറ്റവും ചൈതിട്ടില്ല..

ന്യായാധിപന്‍: ഈ കേസ് അടുത്തമാസം ഇരുപതിലേക്കു മാറ്റി വെച്ചിരിക്കുന്നു… അതുവരെ ഇവരെ വിചാരണ തടവുകാരായി ഇവരെ തടവില്‍ പാര്‍പ്പിക്കാനും ഈ കോടതി ഉത്തരാവുന്നു…

[എല്ലാവരും വേദനയില്‍ കോടതിയില്‍ നിന്നും ഇറങ്ങുന്നു… കോടതിയില്‍ ജെ.സി.ബി കയ്യുകള്‍ നിറയുന്നു… കോടതി ഇരുപതൊളം വര്‍ഷങ്ങള്‍ അവരെ വിചാരണ തടവുകാരാക്കി വെച്ചതിന്റെ കോടതി വിധികളുടെ വ്യത്യസ്ത ശബ്ദ ശകലങ്ങള്‍ക്കൊപ്പം… കിടക്കാന്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി കയറുകള്‍ കഴുത്തില്‍ തൂക്കി ഒരു പറ്റം ആദിവാസികള്‍ സമരം ചെയ്യുന്നു…ദേശിയ പാതയിലൂടെ ചീറിപായുന്ന വാഹനങ്ങല്‍ക്ക് നടുവില്‍ നില്‍ക്കുന്ന ഈ ഭൂമീയില്ലത്തവരുടെ കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡന്റിനു സിയാച്ചിന്‍ മൂപ്പന്! അയച്ച പ്രശസ്റ്റ മറുപടിയുടെ ശബ്ദശകലത്തില്‍ യവനിക താഴുന്നു.]

***കര്‍ട്ടന്‍***