മഞ്ജു വാര്യര്‍ക്കെതിരെ അധിക്ഷേപ പോസ്റ്റുമായി വലതുനിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റ് പിന്‍വലിച്ചതിനാണ് മഞ്ജുവിനെതിരെ അധിക്ഷേപവുമായി ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കിലെത്തിയത്.
‘സിനിമയ്ക്ക് ആശംസാ പോസ്റ്റിടുക. സിനിമ ഇറങ്ങുമ്പോള്‍ പോസ്റ്റ് മുക്കുക. വേറൊരു പോസ്റ്റില്‍ പൊങ്കാല ഏറ്റുവാങ്ങുക. ശേഷം ആ പോസ്റ്റും മുക്കുക. ഹൗ, നിലപാട്! ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍,’ എന്നാണ് ശ്രീജിത്ത് കുറിച്ചത്.
മേപ്പടിയാന്‍ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പായി മഞ്ജു വാര്യര്‍ സിനിമക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാല്‍ സിനിമ ഇറങ്ങിയതിന് പിന്നാലെ മഞ്ജു പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ മഞ്ജുവിനെ അധിക്ഷേപിച്ചുള്ള പോസ്റ്റില്‍ ശ്രീജിത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
സംഘപരിവാര്‍ ചിത്രത്തെയാണ് പ്രമോട്ട് ചെയ്തതെന്നറിഞ്ഞ് പിന്‍വലിക്കുന്നതിലും വലിയ നിലപാടില്ല എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
നേരത്തെ, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ സിനിമയെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. മേപ്പടിയാനില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച കഥാപാത്രം അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റായി വിലയിരുത്തുന്നുവെന്നായിരുന്നു ഷാഫി പറമ്പില്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്.
അതേസമയം, മറ്റൊരു കോണ്‍ഗ്രസ് നേതാവായ ശോഭ സുബിന്‍ സിനിമയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. സിനിമയിലെ സംഘപരിവാര്‍ നരേറ്റീവുകള്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
‘നായകന്‍ തികഞ്ഞ ഹിന്ദു മത വിശ്വാസി നിഷ്‌കളങ്കന്‍ അമ്മയെയും കുടുംബത്തേയും നോക്കുന്ന ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ വിശ്വാസി. ഒന്ന്.. എല്ലാം തികഞ്ഞ.. നിഷ്‌കുവായ.. കറുത്ത മുണ്ടും കറുത്ത ഷര്‍ട്ടും അയ്യപ്പ മാലയും ഇട്ട ചെരുപ്പിടാത്ത അയ്യപ്പഭക്തനായ ഹിന്ദു മത വിശ്വാസി.. ജയകൃഷ്ണന്‍.
രണ്ട്… കൗശലക്കാരനായ ഒരിറ്റ് ദയ പോലും ഇല്ലാത്ത, ധനാഢ്യനായ, മറ്റുള്ളവരുടെ ഭൂമി തട്ടിയെടുക്കുന്ന വെള്ളമുണ്ട് ഉടുത്ത, വെള്ള കുപ്പായമിട്ട മുണ്ട് ഇടത്തോട്ട് ഉടുത്തിരിക്കുന്ന, ഉപ്പുറ്റിയുടെ മുകളില്‍ ആണ് മുണ്ട് നില്‍ക്കുന്നത്. മുസ്ലിം തൊപ്പി ധരിച്ച അഷറഫ് ഹാജി കൂടെ എപ്പോഴും ക്രൂരമുഖത്തോട് കൂടിയ രണ്ട് പേര്‍. അവരുടെ വേഷവും സമാനം, അദ്ദേഹം പറയുന്നു.
വിഷ്ണു മോഹന്‍ ഭംഗിയായി വര്‍ഗീയത പറയുന്നതില്‍ വിജയിച്ചിരിക്കുന്നുവെന്നും താടിക്കാരനായ മോദിജിക്ക് കൂടി ഒരു നന്ദി ആകാമായിരുന്നെന്നും ശോഭ സുബിന്‍ കുറിച്ചു.
‘എത്ര വെളുപ്പിക്കാന്‍ ശ്രമിച്ചാലും വെളുപ്പിക്കാന്‍ കഴിയാത്തതിന്റെ പേരാണ് ആര്‍.എസ്.എസും, ഭൂരിപക്ഷ വര്‍ഗീയതയും, കേരളത്തിന്റെ മണ്ണില്‍ അതിന് സ്ഥാനമില്ലെന്ന് തെളിയിച്ചതുമാണ്. ഉണ്ണി മുകുന്ദന്‍ പണ്ടേ ഒരു നമോ ഭക്തനാണ് എന്ന് മറയില്ലാതെ തെളിയിച്ചതാണ്. നല്ല സിനിമകള്‍ക്ക് കാശ് ചിലവാക്കൂ. ഉണ്ണി മുകുന്ദന്‍. ഞങ്ങള്‍ പ്രോത്സാഹിപ്പിക്കാം,’ ശോഭ സുബിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
നല്ലവനായ ഒരു ഹിന്ദു ചെറുപ്പക്കാരന്‍, ഒരു ക്രിസത്യന്‍ കുടുംബത്തെ സഹായിക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ ചിത്രത്തിലെ മറ്റു ക്രിസ്ത്യന്‍ – മുസ്‌ലിം കഥാപാത്രങ്ങള്‍ ചേര്‍ന്ന് ഈ ഹിന്ദു നായകനെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നതുമാണ് സിനിമയുടെ കഥാപശ്ചാത്തലം. സ്ഥലക്കച്ചവടമല്ലായിരുന്നെങ്കിലും ഇതേ ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി ബന്ധപ്പെട്ട സംഘി നരേറ്റീവിനെ മറ്റേതെങ്കിലും രീതിയില്‍ സംവിധായകന്‍ കുത്തിക്കയറ്റുമെന്നുമുറപ്പാണ്.
സിനിമയിലുള്ള ഒരേയൊരു മുസ്‌ലിം കഥാപാത്രത്തെ, നായകന്റെ ദുരിതത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നയാളായി നെഗറ്റീവ് ഷേഡിലാണ് അവതരിപ്പിച്ചിട്ടുള്ളത്. പലിശ ഹറാമാണെന്ന് പറയുന്ന ഇയാള്‍ സ്ഥലം ചുളുവിലക്ക് അടിച്ചെടുക്കാന്‍ ശ്രമിക്കുന്നതും സിനിമയില്‍ കാണിക്കുന്നുണ്ട്.
എന്നാല്‍ അത്രയും നാള്‍ തന്നെ ദ്രോഹിച്ചവരെ വെറുതെ വിട്ട്, പ്രതികാരം ചെയ്യാന്‍ മുസ്‌ലിം കഥാപാത്രത്തെ തെരഞ്ഞെടുക്കുന്നതിലടക്കം ചിത്രത്തിലെ സംഘപരിവാര്‍ ഒളിച്ചുകടത്തലുകള്‍ കാണാന്‍ സാധിക്കും.
ശബരി റെയില്‍ പാതയുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന ചില വാദങ്ങളെയും ക്രിസംഘി നരേറ്റീവുകളെയും സിനിമ പറയാതെ പറഞ്ഞുപോകുന്നുണ്ട്. കൂട്ടത്തില്‍ ചീറിപ്പാഞ്ഞെത്തുന്ന സേവാഭാരതി ആംബുലന്‍സ് പോലുള്ള ചില കാര്യങ്ങളും സംഘപരിവാറിന് വളം വെക്കുന്നതാണ്.
കഴിഞ്ഞ 14നാണ് മേപ്പടിയാന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് മേപ്പടിയാനിലെ നായിക.
ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്. സംവിധായകന്‍ വിഷ്ണു മോഹന്‍ തന്നെയാണ് ചത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, മേജര്‍ രവി, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വില്‍സണ്‍, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
രാഹുല്‍ സുബ്രമണ്യന്‍ ആണ് സംംഗീത സംവിധാനം. നീല്‍ ഡിക്കുഞ്ഞയാണ് ചിത്രത്തിന്റെ ചായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം സാബു മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ വിപിന്‍ കുമാര്‍ എന്നിവരാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: sreejith panikkar facebook post against manju warrier