കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സംഘപരിവാറിനെ അനുകൂലിച്ച് കൊണ്ട് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ശ്രീജിത് പണിക്കര്‍. തൃശൂരില്‍ സുരേഷ് ഗോപിയെ തോല്‍പിക്കാനായി കെ.സുരേന്ദ്രന്‍ ശ്രമിച്ചിരുന്നു എന്ന ശ്രീജിത് പണിക്കരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളെ നേരത്തെ മാധ്യമങ്ങളെ കണ്ടപ്പോള്‍ കെ. സുരേന്ദ്രന്‍ പരിഹസിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമെന്നാണ് ഇപ്പോള്‍ ശ്രീജിത് പണിക്കര്‍ കെ.സുരേന്ദ്രനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
കള്ളപ്പണിക്കര്‍, ആക്രി നിരീക്ഷകന്‍ എന്നീ പദങ്ങള്‍ ഉപയോഗിച്ചായിരുന്നു കെ. സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ ശ്രീജിത് പണിക്കരെ വിശേഷിപ്പിച്ചിരുന്നത്. ഇത് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
പിന്നാലെയാണ് ഇപ്പോള്‍ ശ്രീജിത് പണിക്കരും സമാന പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് കെ. സുരേന്ദ്രനെ അഭിസംബോധന ചെയ്ത് പോസ്റ്റിട്ടിരിക്കുന്നത്. ഗണപതിവട്ടം ജി, ചെറിയുള്ളി തൊലിയുരിച്ചത് എന്നൊക്കെയാണ് പോസ്റ്റില്‍ ശ്രീജിത് പണിക്കര്‍ കെ. സുരേന്ദ്രനെ അഭിസംബോധന ചെയ്തിരിക്കുന്നത്.
സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപണിവട്ടമെന്നാക്കുമെന്നുള്ള പ്രസ്താവനയടക്കമുള്ള വിഷയങ്ങളില്‍ കെ.സുരേന്ദ്രനെ വിമര്‍ശിച്ചതിലുള്ള പ്രശ്‌നമാണ് അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള പ്രതികരണത്തിന് പിന്നിലെന്നാണ് ശ്രീജിത് പണിക്കര്‍ പറയുന്നത്. മാത്രവുമല്ല തന്നോട് ബി.ജെ.പിയില്‍ ചേരാനും, സ്ഥാനങ്ങള്‍ നല്‍കാമെന്നും പറഞ്ഞിരുന്നതായും ശ്രീജിത് പണിക്കര്‍ പറയുന്നു. തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചപ്പോള്‍ താന്‍ കള്ളപ്പണിക്കര്‍ ആണെന്ന് താങ്കള്‍ക്ക് തോന്നിയില്ലായിരുന്നോ എന്നും ശ്രീജിത് പണിക്കര്‍ ചോദിക്കുന്നു.
മകന്റെ കള്ളനിയമനം, തെരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല്‍ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ കെ.സുരേന്ദ്രനെ തള്ളിപ്പറഞ്ഞതില്‍ അദ്ദേഹത്തിന് കലിപ്പുണ്ടാകുമെന്നും അത് സ്വാഭാവികമാണെന്നും ശ്രീജിത് പണിക്കര്‍ പറയുന്നു. സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചപ്പോള്‍ അതില്‍ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത കെ. സുരേന്ദ്രന്‍ എന്തിനാണ് തന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് തനിക്ക് മനസിലായില്ലെന്നും ശ്രീജിത് പണിക്കര്‍ പറയുന്നു.
മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവര്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത കെ. സുരേന്ദ്രനും ലഭിക്കുമെന്നും അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകുമെന്നും ശ്രീജിത് പണിക്കര്‍ കെ.സുരേന്ദ്രനോട് പറഞ്ഞു. പോസ്റ്റിനൊപ്പം ഒരു പാത്രത്തില്‍ തൊലിയുരിഞ്ഞുവെച്ച ചെറിയുള്ളിയുടെ ചിത്രവും ചേര്‍ത്തിട്ടുണ്ട്.
content highlights: Sreejith Panicker’s Facebook post against BJP State President K. Surendran