ന്യൂദല്‍ഹി: മലയാള ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയ നിരീക്ഷകന്‍, സാമൂഹിക നിരീക്ഷകന്‍, സംവാദകന്‍ തുടങ്ങിയ വിശേഷണങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള വ്യക്തിയാണ് ശ്രീജിത്ത് പണിക്കര്‍.
ഭൂരിഭാഗം ചര്‍ച്ചകളിലും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പിയെയും അനുകൂലിച്ചാണ് രംഗത്തുവരാറ്. എന്നാല്‍ അവിടെയൊക്കെ താന്‍ ബി.ജെ.പിക്കാരനല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയല്ലെന്നുമാണ് ശ്രീജിത്ത് പറയാറുള്ളത്.
എന്നാലിപ്പോള്‍ ഒരു ദേശീയ ചാനലില്‍ ബി.ജെ.പി അനുകൂലിയായി ചര്‍ച്ചയില്‍ പങ്കെടുത്തിരിക്കുകയാണ് ശ്രീജിത്ത് പണിക്കര്‍. എന്‍.ഡി.ടി.വിയില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് ബി.ജെ.പി അനുകൂലിയായി(Pro BJP) ശ്രീജിത്ത് പങ്കെടുത്തത്.
ഗവര്‍ണര്‍മാരും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതൃത്വത്തിലുള്ള മൂന്ന് സര്‍ക്കാരുകളും’ എന്ന ചര്‍ച്ചയിലാണ് ശ്രീജിത്ത് പങ്കെടുത്തത്. സി.പി.ഐ.എം പ്രതിനിധിയായി ജോണ്‍ബ്രിട്ടാസ് എം.പിയും ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
എഷ്യാനെറ്റ് ന്യൂസ്, ജനം ടി.വി, ന്യൂസ് 18 തുടങ്ങിയ തുടങ്ങിയ ഒട്ടുമിക്ക മലയാളം ചാനലുകളിലും ഇദ്ദേഹം ഇടക്കിടെ പ്രത്യക്ഷപ്പെടാണ്ട്. ഈ ചാനലുകളില്‍ ഒരിക്കല്‍ പോലും ബി.ജെ.പി അനുകൂലിയെന്നെ ലേബലില്‍ അദ്ദേഹം പങ്കെടുത്തിട്ടില്ല.
എന്നാല്‍ ശ്രീജിത്ത് പണിക്കരോട് നേരത്തെ തന്നെ മീഡിയവണ്‍ നിലപാട് വ്യക്തമാക്കിയതായിരുന്നെന്നും ശ്രീജിത്തിനെ പോലെ പ്രകടമായ സംഘപരിവാര്‍ നിലപാട് സ്വീകരിക്കുന്ന ആളെ നിക്ഷ്പക്ഷനായി കേരളം പോലെ ടെലിവിഷന്‍ സാക്ഷരരായ ജനങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുന്നതിലും അപഹാസ്യമായ വേറെ ഒന്നുണ്ടാവില്ലെന്നായിരുന്നു അന്ന് വിഷയത്തില്‍ മീഡിയവണ്ണിലെ അവതാരകന്‍ നിഷാദ് റാവുത്തര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
അങ്ങനെയൊരാളാണ് ഒരു ദേശീയ മാധ്യമത്തില്‍ ബി.ജെ.പി അനുകൂലിയായി പങ്കെടുത്തെതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചൂണ്ടിക്കാണിക്കുന്നത്.