|

ലൂസിഫറിലെ ടൊവിനോയുടെ താടി ഒറിജിനലല്ല; ഒരൊറ്റ സീനിന് വേണ്ടി ക്രിയേറ്റ് ചെയ്തത്: ശ്രീജിത്ത് ഗുരുവായൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുരളി ഗോപിയുടെ തിരക്കഥയില്‍ 2019ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ലൂസിഫര്‍. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. സിനിമയില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായുമാണ് എത്തിയത്.

മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ലൂസിഫറില്‍ ഒന്നിച്ചത്. ചിത്രത്തില്‍ ടൊവിനോ തോമസ് ജതിന്‍ രാംദാസ് എന്ന കഥാപാത്രമായിട്ടായിരുന്നു എത്തിയത്.

ഇപ്പോള്‍ ലൂസിഫറിലെ ടൊവിനോയുടെ ലുക്കിനെ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ശ്രീജിത്ത് ഗുരുവായൂര്‍. ലൂസിഫറിന്റെ സമയത്ത് ടൊവിനോ ക്ലീന്‍ ഷേവായിരുന്നുവെന്നും പക്ഷെ അന്ന് ഒരു സീനിലേക്ക് മാത്രമായി നടന് താടി ആവശ്യമായിരുന്നുവെന്നുമാണ് ശ്രീജിത്ത് പറയുന്നത്.

ലൂസിഫറില്‍ കാണുന്ന ടൊവിനോയുടെ താടി അങ്ങനെ ക്രിയേറ്റ് ചെയ്തതായിരുന്നെന്നും ആ പ്രോസസ് വളരെ മൈന്യൂട്ടായിട്ടായിരുന്നു തങ്ങള്‍ ചെയ്തിരുന്നതെന്നും ശ്രീജിത്ത് ഗുരുവായൂര്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലൂസിഫറിന്റെ സമയത്ത് ശരിക്കും ടൊവി ക്ലീന്‍ ഷേവ്ഡായിരുന്നു. പക്ഷെ അന്ന് ഒരു സീനിലേക്ക് മാത്രമായി ടൊവിക്ക് ചെറിയ ഒരു രണ്ടോ മൂന്നോ ദിവസം കൊണ്ട് വന്ന താടി ക്രിയേറ്റ് ചെയ്യണമായിരുന്നു. അത് ചെയ്താല്‍ തൊട്ടടുത്ത സീനില്‍ പിന്നെ ടൊവിക്ക് ക്ലീന്‍ ഷേവാണ് വേണ്ടത്.

അതുകൊണ്ട് തന്നെ ടൊവിക്ക് താടി ക്രിയേറ്റ് ചെയ്യുക എന്നത് നമ്മളുടെ ഐഡിയ ആയിരുന്നു. ആ പ്രോസസ് വളരെ മൈന്യൂട്ടായിട്ടായിരുന്നു നമ്മള്‍ ചെയ്തത്. ലൂസിഫറില്‍ കാണുന്ന ടൊവിയുടെ ആ താടി അങ്ങനെ ക്രിയേറ്റ് ചെയ്തതായിരുന്നു,’ ശ്രീജിത്ത് ഗുരുവായൂര്‍ പറഞ്ഞു.

ലൂസിഫറിന്റെ അടുത്ത ഭാഗമായ എമ്പുരാനെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു. ലൂസിഫര്‍ സിനിമയില്‍ നിന്നുള്ള അബ്രഹാം ഖുറേഷിയുടെ അഞ്ച് വര്‍ഷം ഗ്രോത്താണ് എമ്പുരാനില്‍ കാണിക്കുന്നതെന്നാണ് ശ്രീജിത്ത് പറയുന്നത്. എമ്പുരാനിലെ ഗെറ്റപ്പുകള്‍ക്കും ആ വ്യത്യാസം കാണാമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Sreejith Guruvayoor Talks About Tovino Thomas’s Look In Lucifer Movie

Latest Stories

Video Stories