| Wednesday, 31st January 2018, 12:24 pm

782 ദിവസത്തെ ഐതിഹാസിക സമരത്തിന് വിരാമം; സെക്രട്ടറിയേറ്റിനു മുന്നിലെ സമരം ശ്രീജിത്ത് അവസാനിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു.

ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമരത്തില്‍ നിന്നു പിന്മാറാന്‍ ശ്രീജിത്ത് തീരുമാനിച്ചത്. സി.ബി.ഐ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് സമരം അവസാനിപ്പിച്ച ശ്രീജിത്ത് പറഞ്ഞു.


Also Read: രാഹുല്‍ ഗാന്ധി 70,000 രൂപയുടെ ജാക്കറ്റ് ധരിച്ചതിനെ പരിഹസിച്ച് ബി.ജെ.പി


780 ദിവസങ്ങള്‍ക്കു ശേഷമാണ് ശ്രീജിത്ത് സമരം അവസാനിപ്പിക്കുന്നത്. അന്വേഷണത്തിന് സി.ബി.ഐ എത്തുന്നതോടെ സമരം അവസാനിപ്പിക്കില്ലെന്നും കുറ്റവാളികളെ ശിക്ഷിക്കും വരെ തുടരുമെന്നുമാണ് ശ്രീജിത്ത് നേരത്തേ പറഞ്ഞിരുന്നത്.

സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസിന്റെ അന്വേഷണച്ചുമതല. കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ സി.ബി.ഐ ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും ഉത്തരവ് തിരുവനന്തപുരത്ത് എത്തിയത്. സാധാരണ ദല്‍ഹിയില്‍ നിന്നും ചെന്നൈയിലേക്ക് നിര്‍ദേശമെത്തി ഉത്തരവ് ഇറക്കാന്‍ കുറഞ്ഞത് മൂന്നാഴ്ചത്തെ കാലതാമസം ഉണ്ടാകാറുണ്ട്. എന്നാല്‍ ശ്രീജിത്ത് സി.ബി.ഐ എത്തുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടെടുത്തതോടെയാണ് ഈ കേസിന് അടിയന്തരപ്രാധാന്യം നല്‍കി ദിവസങ്ങള്‍ക്കകം ഉത്തരവ് എത്തിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more