അര്‍പ്പുതമമ്മാള്‍ മൂന്നു പതിറ്റാണ്ടാണ് സര്‍വ്വ അധികാര സ്ഥാപനങ്ങള്‍ക്ക് മുന്നിലും കൈകള്‍ കൂപ്പി നിരന്തരം കരഞ്ഞത്. 19 വയസുള്ള മകന്‍ പേരറിവാളന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍, അപേക്ഷകള്‍. നീതിക്ക്, കരുണയ്ക്ക് വേണ്ടിയുള്ള നിരന്തര യാചനകള്‍.
മുപ്പത് വര്‍ഷം കഴിഞ്ഞു. യൗവ്വനം മുഴുവന്‍ അന്യായത്തടങ്കലില്‍ കഴിഞ്ഞ പേരറിവാളന്‍ , അര്‍പ്പുതമമ്മാളിന്റെ മകന്‍, പുറത്തിറങ്ങുന്നു.
വൈകിയെത്തുന്ന നീതി, അനീതി തന്നെയാണ്. നമ്മുടെ വ്യവസ്ഥയിലെ അനീതിയുടെ അസഖ്യം അടയാളങ്ങളില്‍ ഒന്ന്. കുറച്ച് കൂടി പ്രകാശം മങ്ങിയ ഒരു ലോകത്തേയ്ക്കാണല്ലോ, വായുവില്‍ അസ്വാതന്ത്രത്തിന്റേയും വെറുപ്പിന്റേയും വിഷ സാന്ദ്രത വര്‍ധിച്ച കാലത്തേയ്ക്കാണല്ലോ ആ മനുഷ്യന്‍ ഇക്കണ്ട കാലത്തിനെല്ലാം ശേഷം പുറത്തിറങ്ങുന്നത് എന്നത് സങ്കടമാണ്.
എങ്കിലും, അര്‍പ്പുതമ്മാള്‍ക്കരികിലേയ്ക്ക്, നമ്മള്‍ ജീവിക്കുന്ന ലോകത്തേയ്ക്ക് പേരറിവാളന്‍ തിരിച്ചെത്തുകയാണ്.
CONTENT HIGHLIGHTS: Sreejith divakaran fb notification about Perarivalan