കൊച്ചി: ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി രൂപീകരിക്കുന്ന ക്രൈസ്തവ കൂട്ടായ്മക്കായി വിവിധ സഭകളുടെ പിന്തുണ തേടുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ക്രൈസ്തവര്‍ നേരിടുന്ന ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായി മെയ് 29 ന് ശ്രീലങ്കന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ വെച്ചുകൊണ്ടുള്ള പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നതോടൊപ്പം അന്നേദിവസം ഉപവാസവും നടത്തുമെന്നും പറഞ്ഞിരുന്നു.
ക്രിസ്തീയ വിശ്വാസ പ്രകാരം അനുസരിച്ച് 40 ാം ദിവസമാണ് മരിച്ചവരുടെ സ്വര്‍ഗാരോഹണം നടക്കേണ്ടത്. ആ സങ്കല്‍പ്പത്തില്‍ നിന്നുകൊണ്ടാണ് ന്യൂനപക്ഷ മോര്‍ച്ച ഇത്തരമൊരു പാര്‍ട്ടി സംഘടിപ്പിക്കുന്നതെന്നും ഇതിന്റെ പേര് ഭീകരവിരുദ്ധ ക്രൈസ്തവ കൂട്ടായ്മ എന്നായിരിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ബി.ജെ.പിയുടെ ഭാഗമായ ന്യൂനപക്ഷ മോര്‍ച്ചയെ മുന്‍നിര്‍ത്തിയാണ് ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമമായിരിക്കാം ബി.ജെ.പി ലക്ഷ്യമിടുന്നത്. ക്രൈസ്തവ സംഘടനകളുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്.