| Saturday, 4th August 2018, 2:21 pm

മീശ അധികം മുകളിലേക്ക് വളരാത്തതാണ് നല്ലത്: ആഡ്വ. പി.എസ് ശ്രീധരന്‍ പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംഘപരിവാറില്‍ നിന്നും ഭീഷണി നേരിട്ടതിനെ തുടര്‍ന്ന് എഴുത്തുകാരന്‍ എസ്. ഹരീഷ് നോവല്‍ പിന്‍വലിച്ച വിഷയത്തില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള.

മീശ അധികം മുകളിലേക്ക് വളരാതിരിക്കുന്നത് എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണം. രാഷ്ട്രീയപാര്‍ട്ടികള്‍ ഇടപെട്ട് നോവല്‍ ഉണ്ടാക്കിയ മുറിവിന് ആഴം കൂട്ടരുതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.


ALSO READ: ”മീശ’ പുറത്തിറക്കുന്നത് തടയണം; ഇല്ലെങ്കില്‍ ചാര്‍ളി ഹെബ്ദോയ്ക്ക് സമാനമായ പ്രതിഷേധമുയരും’: എസ്. ഹരീഷിന്റെ നോവലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി


ഡി.സി ബുക്‌സ് മീശ നോവല്‍ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകം കത്തിച്ച് കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ അനുകൂല വ്യക്തികളും സംഘടനകളും പ്രതിഷേധിച്ചിരുന്നു.

എന്നാല്‍ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഒന്നും ബി.ജെ.പി നല്‍ കിയിട്ടില്ല എന്നാണ് ശ്രീധരൻ പിള്ള നല്‍കുന്ന വിശദീകരണം.

അരനൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നോവല്‍. മീശ എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളായിരുന്നു എഴുത്തുകാരനെതിരെ രംഗത്തെത്തിയത്.


ALSO READ: സമ്മയ്ച്ച് സാറമ്മാരെ, മാതൃഭൂമി ഒരു സംഭവമാണ്


ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമായിരുന്നു പ്രതിഷേധക്കാരുടെ തെറിവിളി. കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്.

തുടര്‍ന്ന് ആഴ്ചപ്പതിപ്പില്‍ നിന്നും നോവല്‍ പിന്‍വലിക്കുന്നതായി എഴുത്തുകാരന്‍ എസ്.ഹരീഷ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more