Kerala News
ശ്രീധരന്‍പിള്ള ബി.ജെ.പി സംസ്ഥാന പ്രസിഡന്റായേക്കുമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 30, 02:16 am
Monday, 30th July 2018, 7:46 am

തിരുവനന്തപുരം: അഡ്വ. ശ്രീധരന്‍പിള്ള ബി.ജെ.പി സംസ്ഥാന പ്രസിഡന്റായേക്കുമെന്ന് സൂചന. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റ് പേരുകള്‍ ഉയര്‍ന്നിരുന്നെങ്കിലും ഗ്രൂപ്പുകളൊന്നുമില്ലാത്ത ശ്രീധരന്‍ പിള്ളയ്ക്കാണ് മുന്‍തൂക്കം.

നേരത്തെ പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായതോടെ പദവി ഒഴിഞ്ഞിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു കുമ്മനം മിസോറാം ഗവര്‍ണറായത്.

ഇതോടെ കഴിഞ്ഞ രണ്ട് മാസമായി സംസ്ഥാനത്തെ ബി.ജെ.പിയ്ക്ക് നേതൃത്വമില്ലായിരുന്നു. ശ്രീധരന്‍ പിള്ളയെ പ്രസിഡന്റായി ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ആരും പരിഭ്രാന്തരാകേണ്ട; സേനാ വിഭാഗങ്ങള്‍ സജ്ജമെന്നും മുഖ്യമന്ത്രി

നേതൃനിരയില്‍നിന്ന് കെ.സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, പി.കെ.കൃഷ്ണദാസ് എന്നിവരുടെ പേരുകളൊക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ രണ്ടാംഘട്ടം രണ്ടിന് ആരംഭിക്കുന്നതിനാല്‍ അതിനുമുന്‍പ് തീരുമാനം വരുമെന്ന കണക്കുകൂട്ടലിലാണു സംസ്ഥാന നേതൃത്വം.

അതേസമയം ശ്രീധരന്‍പിള്ള നിലവില്‍ ദല്‍ഹിയിലാണുള്ളത്. ഉപരാഷ്ട്രപതിയെ ഒരു ചടങ്ങിന് ക്ഷണിക്കാനാണെന്നാണ് വിശദീകരണം.

WATCH THIS VIDEO: