| Tuesday, 2nd April 2019, 11:48 am

48 വയസുണ്ടായിട്ടും 'യുവ സുന്ദരി'; സ്ത്രീകള്‍ ഇരിക്കുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല: പ്രിയങ്കാ ഗാന്ധിയെ അധിക്ഷേപിച്ച് ശ്രീധരന്‍ പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.

പ്രിയങ്കാ ഗാന്ധിയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍.

പ്രിയങ്കയ്ക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് “യുവ സുന്ദരി” എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല “”- എന്നായിരുന്നു ശ്രീധരന്‍ പിള്ള പ്രസംഗിച്ചത്.


സുരേഷ് ഗോപി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായേക്കും; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി


കണ്ണൂരില്‍ ഇന്നലെ നടന്ന എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ സംസാരിക്കവേയായിരുന്നു പ്രിയങ്കയ്‌ക്കെതിരെ ശ്രീധരന്‍ പിള്ള രംഗത്തെത്തിയത്.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുമെന്നും മണ്ഡലത്തിന്റെ പേര് വയനാട് എന്നാണെങ്കിലും അതിലെ നാല് മണ്ഡലങ്ങളും മലപ്പുറത്താണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ദൈവം തന്ന കനകാവസരം ആണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. നേരത്തെ ശബരിമല വിവാദം ബിജെപിയുടെ സുവര്‍ണ്ണാവസരം ആണെന്ന ശ്രീധരന്‍ പിള്ളുടെ വാക്കുകള്‍ വലിയ വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more