| Saturday, 2nd June 2018, 9:11 pm

ബി.ഡി.ജെ.എസിനെ പിണക്കിയത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; നേതൃത്വത്തിനെതിരെ അതൃപ്തി രേഖപ്പെടുത്തി ശ്രീധരന്‍ പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നേതൃത്വത്തിനെതിരെ അതൃപ്തി രേഖപ്പെടുത്തി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍ പിള്ള. ബി.ഡി.ജെ.എസിനെ പിണക്കിയത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും വാഗ്ദാനം ചെയ്ത പദവികള്‍ ബി.ഡി.ജെ.എസിന് നല്‍കാതിരുന്നത് വിനയായെന്നും ശ്രീധരന്‍ പിള്ള വിലയിരുത്തി.

തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന്റെ പിന്തുണ കൂടിയുണ്ടായിരുന്നെങ്കില്‍ പ്രകടനം മെച്ചപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എസ്.എന്‍.ഡി.പി വോട്ടുകള്‍ സി.പി.എമ്മിന് കിട്ടി. സമുദായ താല്‍പര്യങ്ങല്‍ ഉള്‍ക്കൊള്ളുന്ന ശൈലിയല്ല ബി.ജെ.പിക്ക്. ഇക്കാര്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ ബോധ്യമുണ്ടായിരുന്നു. സാമുദായിക വോട്ടുകള്‍ സ്വന്തമാക്കുന്നതിന് പാര്‍ട്ടികള്‍ സി.പി.ഐ.എമ്മിനെ കണ്ട് പഠിക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

നേരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറും നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു.

We use cookies to give you the best possible experience. Learn more