തിരുവനന്തപുരം: കുമ്മനം രാജശേഖരന്റെ വരവോടെ ബി.ജെ.പിയില്‍ ഐക്യം ശക്തിപ്പെടുമോ എന്ന ചോദ്യത്തോട് രോഷത്തോടെ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.
അത് മാധ്യമങ്ങളുടെ അഭിപ്രായമാണെന്നും കേരളത്തിലെ ബി.ജെ.പിയില്‍ വലിയ പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും അതുവഴി തങ്ങളുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമമാണെന്ന് ഇതെന്നുമായിരുന്നു ശ്രീധരന്‍ പിള്ളയുടെ മറുപടി. ഐക്യം ശക്തിപ്പെടുമോ എന്ന ചോദ്യം അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കുമ്മനം ശശി തരൂരിനെ തോല്‍പ്പിച്ചിരിക്കും; പ്രതികരണവുമായി വി. മുരളീധരന്‍
കുമ്മനത്തിന്റെ മടങ്ങി വരവിനെ ബി.ജെ.പി എങ്ങനെയാണ് കാണുന്നത് എന്ന ചോദ്യത്തിന് കുമ്മനം വരുന്നതിനെ ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്നും കേരളത്തിലെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം തിരിച്ചുവരുന്നതില്‍ സന്തോഷമേയുള്ളൂവെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ മറുപടി.
ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനത്തെ കൊണ്ടുവരുന്നതിലൂടെ എന്താണ് ബി.ജെ.പി ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് അതിനൊന്നും ഉത്തരം പറയേണ്ടത് താനല്ലെന്നും അതെല്ലാം അദ്ദേഹവും പാര്‍ട്ടിയുമാണ് പറയേണ്ടത് എന്നുമായിരുന്നു ശ്രീധരന്‍ പിള്ളയുടെ മറുപടി.
“”അദ്ദേഹം തിരിച്ചുവരുന്നതിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്ന സമീപനമാണ് ബി.ജെ.പിയ്ക്കും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുമുള്ളത്. മറ്റ് കാര്യങ്ങളെ സംബന്ധിച്ച് ഞാനും അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ഇതുവരെ അത് പറയാതിരുന്നത് അദ്ദേഹം ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കുന്നതുകൊണ്ടാണ്””- ശ്രീധരന്‍ പിള്ള പറഞ്ഞു.
പാര്‍ട്ടിയിലെ ഐക്യം അദ്ദേഹത്തിന്റെ വരവോടെ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുകയാണ് എന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞപ്പോള്‍ “”അത് നിങ്ങളുടെ അഭിപ്രായമാണെന്നും കേരളത്തിലെ ബി.ജെ.പിയില്‍ വലിയ പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള, ഞങ്ങളുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. “” ഐക്യം എന്ന് പറയാന്‍ ഒരു ഭിന്നതയും ഇല്ല. ഇതുവരെ ഒരു മീറ്റിങ്ങില്‍ പോലും രണ്ടഭിപ്രായം ഉയര്‍ന്നിട്ടില്ല. മാധ്യമങ്ങള്‍ കളവ് പറയുന്ന സംസ്ഥാനമാണ് കേരളം. ഞങ്ങള്‍ അത് ശ്രദ്ധിക്കുന്നേയില്ല. കേരള ബി.ജെ.പിയില്‍ ഞാന്‍ പ്രസിഡന്റായ ശേഷമുള്ള ഒരു മീറ്റിങ്ങില്‍ പോലും അന്യോന്യം ആരെങ്കിലും കുറ്റപ്പെടുത്തിയ സംഭവമുണ്ടായിട്ടില്ല. ഐക്യം ഉണ്ടാകുമോ എന്ന നിങ്ങളുടെ ചോദ്യത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ ഞാന്‍ അവഗണിക്കുന്നു- ശ്രീധരന്‍ പിള്ള പറഞ്ഞു.