ജിന്‍സി ബാലകൃഷ്ണന്‍
കോഴിക്കോട്: ശിവസേനയ്ക്കു സഹിഷ്ണുതാ ക്ലാസെടുത്ത് ബി.ജെ.പി ദേശീയസമിതി അംഗം അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. ശിവസേനയെ ജനാധിപത്യമൂല്യങ്ങളും പാരമ്പര്യവും പഠിപ്പിച്ചു കൊണ്ടു നീങ്ങുന്ന ശ്രീധരന്‍പിള്ള സഹിഷ്ണുതയ്ക്ക് ചില ബി.ജെ.പി മാതൃകകളും എടുത്തുകാട്ടുന്നുണ്ട്. മംഗളം പത്രത്തില്‍ പ്രസിദ്ധീകരിച്ച “യോജിക്കാനാകാത്ത അസഹിഷ്ണുത” എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് ശ്രീധരന്‍ പിള്ളയുടെ ഈ സ്റ്റഡീ ക്ലാസ്.
രാജ്യത്തു വളര്‍ന്നുവരുന്ന അസഹിഷ്ണുതക്ക് ഉത്തരവാദി ശിവസേനമാത്രമാണെന്നും ഭാരതീയ സംസ്‌കാരവും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനാണ് എല്ലാകാലത്തും ബി.ജെ.പി ശ്രമിച്ചിട്ടുള്ളതെന്നുമാണ് ലേഖനത്തിലൂടെ ശ്രീധരന്‍ പിള്ള പറയുന്നത്. അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കും വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്കും എതിരെയുള്ള കടന്നുകയങ്ങളില്‍ ബി.ജെ.പിക്ക് പങ്കില്ലെന്നും ശത്രുവിനെപ്പോലും സ്‌നേഹിക്കാന്‍ കഴിവുള്ളവരാണ് ബി.ജെ.പിക്കാര്‍ എന്നു സ്ഥാപിക്കാനുമാണ് ലേഖനത്തിലൂടെ ശ്രീധരന്‍ പിള്ള ശ്രമിക്കുന്നത്.
മുംബൈയില്‍ പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശന ചടങ്ങുമായി ബന്ധപ്പെട്ട സംഘാടകനെതിരെ ശിവസേന കരിഓയില്‍ പ്രയോഗം നടത്തിയതിനെ പശ്ചാത്തലമാക്കിയാണ് ശ്രീധരന്‍ പിള്ളയുടെ ക്ലാസ്. ഭാരതത്തിന്റെ ആത്മാവിനേറ്റ ക്ഷതം എന്നാണ് ശ്രീധരന്‍പിള്ള ഈ സംഭവത്തെ വിശേഷിപ്പിച്ചത്. സുധീന്ദ്ര കുല്‍ക്കര്‍ണിക്കുണ്ടായ ദുരനുഭവം നമ്മുടെ നാടിന്റെ പ്രതിച്ഛായക്കേറ്റ തിരിച്ചടിയാണെന്നും ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടുന്നു.
ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയോട് അങ്ങ് ഭാരതത്തെ ഹിന്ദുഭരണകൂടമാക്കാന്‍ ശ്രമിക്കാത്തതെന്താണെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി നാടിന്റെ സംസ്‌കാരത്തിനും പൈതൃകത്തിനും ചരിത്രത്തിനും മതഭരണകൂടമെന്ന ആശയം അന്യമാണെന്നായിരുന്നു.
നിയമം കയ്യിലെടുത്ത് മസില്‍ പവര്‍കൊണ്ട് എതിര്‍പക്ഷത്തെ കീഴടക്കാനുള്ള ശിവസേനയുടെ ശ്രമം ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണെന്നു ശ്രീധരന്‍ പിള്ള ലേഖനത്തില്‍ പറയുന്നുണ്ട്.
സുധീന്ദ്ര കുല്‍ക്കര്‍ണിക്ക് മുമ്പ് നിരവധി എഴുത്തുകാര്‍ അവരുടെ നിലപാടുകളുടെ പേരില്‍ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിനു ഇരയായിരുന്നു. പല ആക്രമണങ്ങളെയും ബി.ജെ.പി നേതാക്കളും ജനപ്രതിനിധികളും ന്യായീകരിക്കുകയും ചെയ്തിരുന്നു. അതൊക്കെ മറച്ചുവെച്ചാണ് ശിവസേനയെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മഹത്വം പഠിപ്പിക്കാന്‍ ശ്രീധരന്‍ പിള്ള ശ്രമിക്കുന്നത്.
ചരിത്രത്തിലും സാഹിത്യത്തിലും സിനിമയിലുമൊക്കെ യഥേഷ്ടം രചന നടത്താനും വ്യാഖ്യാനങ്ങള്‍ നല്‍കാനും പൗരനവകാശമുണ്ട്. ഇത്തരം ഗ്രന്ഥങ്ങളോട് യോജിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ഇത്തരം രചനകള്‍ രാജ്യദ്രോഹപരമോ, സാമൂഹിക താല്‍പര്യങ്ങളെയോ സമാധാന ജീവിതത്തെയോ ഹനിക്കുകയോ, അശ്ലീലപരമായിത്തീരുകയോ ചെയ്യുമ്പോള്‍ അതിനെ നിരോധിക്കാനും സര്‍ക്കാറിനു അവകാശമുണ്ട്. ഇതില്‍ ആക്ഷേപമുള്ളവര്‍ക്ക് കോടതിയെ സമീപിച്ചു നീതി നടപ്പാക്കാനും വ്യവസ്ഥയുണ്ട്
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഡൗണ്‍ടൗണ്‍ ആക്രമിച്ച സമയത്ത് മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്
ചരിത്രത്തിലും സാഹിത്യത്തിലും സിനിമയിലുമൊക്കെ യഥേഷ്ടം രചന നടത്താനും വ്യാഖ്യാനങ്ങള്‍ നല്‍കാനും പൗരനവകാശമുണ്ട്. ഇത്തരം ഗ്രന്ഥങ്ങളോട് യോജിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ഇത്തരം രചനകള്‍ രാജ്യദ്രോഹപരമോ, സാമൂഹിക താല്‍പര്യങ്ങളെയോ സമാധാന ജീവിതത്തെയോ ഹനിക്കുകയോ, അശ്ലീലപരമായിത്തീരുകയോ ചെയ്യുമ്പോള്‍ അതിനെ നിരോധിക്കാനും സര്‍ക്കാറിനു അവകാശമുണ്ട്. ഇതില്‍ ആക്ഷേപമുള്ളവര്‍ക്ക് കോടതിയെ സമീപിച്ചു നീതി നടപ്പാക്കാനും വ്യവസ്ഥയുണ്ട്- ശ്രീധരന്‍ പിള്ള പറയുന്നു.
പ്രകാശന ചടങ്ങ് നടത്തിയ കുല്‍ക്കര്‍ണിയില്‍ രാജ്യം അഭിമാനിക്കണം:
അസഹിഷ്ണുതയുടെ കുത്തൊഴുക്കായ കരിമഷി പ്രയോഗത്തെയും ശിവസേനയുടെ മൃഗീയമായ ഭീഷണികളെയും തൃണവല്‍ഗണിച്ചും അതിജീവിച്ചും പുസ്തക പ്രകാശന ചടങ്ങ് നടത്തിയ കുല്‍ക്കര്‍ണിയില്‍ രാജ്യം അഭിമാനിക്കണമെന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. ബി.ജെ.പിയുടെ മുന്‍ ദേശീയ സെക്രട്ടറിയും പ്രധാനമന്ത്രി ആയിരക്കവെ അടല്‍ബിഹാരി വാജ്‌പേയിയുടെയും പിന്നീട് ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ അദ്വാനിയുടെയും മുഖ്യ ഉപദേശകന്മാരില്‍ ഒരാളുമായിരുന്ന പ്രതിഭയാണു സുധീന്ദ്ര കുല്‍ക്കര്‍ണിയെന്നും ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടുന്നു.
അദ്വാനിയുടെ ഇടപെടല്‍ ഉചിതം:
കുല്‍ക്കര്‍ണി വിഷയത്തില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും ശിവസേന ഏറ്റവും മാനിക്കുന്ന ബി.ജെ.പി നേതാവുമായ എല്‍.കെ അദ്വാനി നടത്തിയ ഇടപെടല്‍ ഉചിതമാണെന്നും ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടുന്നു.
“രാജ്യത്തിന്റെ സല്‍പേരിനെ കളങ്കപ്പെടുത്തുന്ന ഇത്തരം സംഭവങ്ങല്‍ വഴി രാജ്യെത്തെയാണ് കുറ്റവാളികള്‍ അപമാനിച്ചതെന്ന് അദ്വാനി തുറന്നുപറഞ്ഞിരിക്കുകയാണ്. ശിവസേന ഏറ്റവും മാനിക്കുന്ന ബി.ജെ.പി നേതാവാണ് അദവാനി എന്നുകൂടി ഓര്‍ക്കുന്നതു നന്നായിരിക്കും. പുസ്തകത്തിന്റെ കോപ്പി നേരത്തെ വായിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ” ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം എതിര്‍ക്കുന്നവരെക്കൂടി മാനിക്കലാണെന്ന് ലേഖനത്തില്‍ ശ്രീധരന്‍ പിള്ള പറയുന്നുണ്ട്. അതിന് ഉത്തമമാതൃകകളായി ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടുന്നത് അദ്വാനിയെയും വാജ്‌പേയിയെയുമാണ്. എതിരാളിയെ ശത്രുവായി കാണുന്ന സമീപനം വാജ്‌പേയിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഒരവസരത്തിലും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെയാണ് ഇ.എം.എസ് മരിച്ചപ്പോള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ദിവസം തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ അദ്വാനി മറ്റെല്ലാം മാറ്റിവെച്ച് തിരുവനന്തപുരത്തെത്തി ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.
രാജ്യത്തിന്റെ സല്‍പേരിനെ കളങ്കപ്പെടുത്തുന്ന ഇത്തരം സംഭവങ്ങല്‍ വഴി രാജ്യെത്തെയാണ് കുറ്റവാളികള്‍ അപമാനിച്ചതെന്ന് അദ്വാനി തുറന്നുപറഞ്ഞിരിക്കുകയാണ്. ശിവസേന ഏറ്റവും മാനിക്കുന്ന ബി.ജെ.പി നേതാവാണ് അദവാനി എന്നുകൂടി ഓര്‍ക്കുന്നതു നന്നായിരിക്കും. പുസ്തകത്തിന്റെ കോപ്പി നേരത്തെ വായിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
എല്‍.കെ അദ്വാനിയുടെ രഥയാത്ര
കടുത്ത രാഷ്ട്രീയ എതിരാളിയോടാണ് ബി.ജെ.പി ആ ആദരവ് കാട്ടിയത്. 1999ല്‍ അംഗീകൃത ദേശീയ പാര്‍ട്ടിയെന്ന സ്ഥാനം സി.പി.ഐ.എമ്മിനു നഷ്ടപ്പെടുമെന്ന സ്ഥിതിയുണ്ടായപ്പോള്‍ ചട്ടം ഭേദഗതി ചെയ്ത് സി.പി.ഐ.എമ്മിനെ ദേശീയ പാര്‍ട്ടിയായി നിലനിര്‍ത്തുന്ന നിലപാടാണ് വാജ്‌പേയിയും സ്വീകരിച്ചത്. ഇതെല്ലാം വിശാലമായ ജനാധിപത്യ ബോധകൊണ്ടുണ്ടായതാണെന്നും ശ്രീധരന്‍ പിള്ള പറയുന്നു.
നിയമവിധേയമായി ജീവിക്കാനും യഥേഷ്ടം ചിന്തിക്കാനും എഴുതാനും ഇന്ത്യന്‍ പൗരന് അവകാശമുണ്ട്. ഇത് പൗരന്റെ മൗലികാവകാശമാണ്. അതു നിഷേധിക്കാന്‍ പാര്‍ലമെന്റിനോ ഭരണകൂടത്തിനോ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മതഭരണകൂടമെന്ന ആശയം ഭാരതീയ സംസ്‌കാരത്തിന് അന്യമാണ്:
മതഭരണകൂടമെന്ന ആശയം ഭാരതീയ സംസ്‌കാരത്തിന് അന്യമായിരുനെന്നും ശ്രീധരന്‍ പിളള ചൂണ്ടിക്കാട്ടുന്നു. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയോട് അങ്ങ് ഭാരതത്തെ ഹിന്ദുഭരണകൂടമാക്കാന്‍ ശ്രമിക്കാത്തതെന്താണെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി നാടിന്റെ സംസ്‌കാരത്തിനും പൈതൃകത്തിനും ചരിത്രത്തിനും മതഭരണകൂടമെന്ന ആശയം അന്യമാണെന്നായിരുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ മതേതരത്വം ചേര്‍ത്തിട്ട് നാലു പതിറ്റാണ്ടേ ആയിട്ടുള്ളൂവെങ്കിലും കാലങ്ങളായി നമ്മള്‍ കടന്നുവന്ന മഹാസംസ്‌കാരത്തിന്റെ സൃഷ്ടിയാണ് മതസൗഹാര്‍ദമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.