പെരിയ ഇരട്ടക്കൊലപാതക കേസ് ; ഹൈക്കോടതി വിധി മുഖ്യമന്ത്രിക്ക് മുഖത്തേറ്റ അടിയാണെന്ന് പി.എസ് ശ്രീധരന്‍പിള്ള
periya murder case
പെരിയ ഇരട്ടക്കൊലപാതക കേസ് ; ഹൈക്കോടതി വിധി മുഖ്യമന്ത്രിക്ക് മുഖത്തേറ്റ അടിയാണെന്ന് പി.എസ് ശ്രീധരന്‍പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st October 2019, 8:14 am

തിരുവനന്തപുരം: പെരിയ ഇരട്ടക്കെലപാതക കേസ് സി.ബി.ഐയ്ക്ക് വിട്ട ഹൈക്കോടതി നടപടി മുഖ്യമന്ത്രി പിണറായി വിജയന് മുഖത്തേറ്റ അടിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. നിയമവാഴ്ച്ച മരണമണി മുഴക്കുന്ന് സംസ്ഥാനമായി കേരളം മാറിയെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാവാത്ത മുഖ്യമന്ത്രി ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

ക്രൈംബ്രാഞ്ച് അന്വേഷണം പ്രതികളുടെ രാഷ്ട്രീയത്തിനനുസരിച്ച് ഭരണകൂടം അട്ടിമറിച്ചെന്ന് പകല്‍ പോലെ തെളിഞ്ഞെന്നും നിയമത്തിന്റെ അടിത്തറ ഇളകിയിരിക്കുകയാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് പെരിയ ഇരട്ടക്കൊല കേസ് ഹൈക്കോടതി സി.ബി.ഐ ക്ക് വിട്ടത്.. കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് കോടതി നടപടി. സി.പി.ഐ.എം ഉള്‍പ്പെട്ടതിനാല്‍ കേസില്‍ വിട്ടു വീഴ്ച വരുത്തിയെന്ന് പറഞ്ഞ കോടതി നിലവിലെ അനേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം വിചാരണ നടത്തിയാല്‍ ആരും ശിക്ഷിക്കപ്പെടില്ലെന്ന് കുറ്റപ്പെടുത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതു പ്രകാരം കേസില്‍ ക്രൈബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. അന്വേഷണത്തില്‍ രാഷ്ട്രീയ ചായവ് പ്രകടമാണെന്നും കോടതി നിരീക്ഷിച്ചു.കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

പ്രതികളുടെ വാക്കുകള്‍ സുവിശേഷം പോലെയാണ് അന്വേഷണ സംഘം കണ്ടതെന്നും. സാക്ഷികളുടെ മൊഴികള്‍ കാര്യമായി പരിഗണിച്ചില്ലെന്നും ഫോറന്‍സിക് സര്‍ജന്റെ മൊഴി പൊലീസ് യഥാസമയം രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

രാഷ്ട്രീയ കൊലപാതകമാണ് എന്ന എഫ്.ഐ.ആറില്‍ തന്നെ വ്യക്തമാണ്. സി.പി.ഐ.എം ന് ഇതിലുള്ള പങ്ക് തള്ളിക്കളയാനാവില്ല. എന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video