| Monday, 20th May 2019, 10:51 am

എക്‌സിറ്റ് പോള്‍ ഫലം ശരിയെങ്കില്‍ കേരളത്തിലേത് ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനത: ശ്രീധരന്‍ പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ ഫലം ശരിയെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളാകും കേരളത്തിലേതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് പ്രാതിനിധ്യമുണ്ടാകുമെന്നും ബി.ജെ.പിക്ക് 17 ശതമാനം വോട്ടുകിട്ടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലത്തിന് പിന്നാലെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

എക്‌സിറ്റ് പോളുകളില്‍ തിരുവനന്തപുരത്ത് ബി.ജെ.പിക്ക് വിജയ സാധ്യത പറയുന്നുണ്ടെങ്കിലും സാധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ലെന്നായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്. മറ്റ് ചില മണ്ഡലങ്ങളില്‍ കൂടി ബി.ജെ.പിക്ക് വിജയസാധ്യത ഉണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു,

തിരുവനന്തപുരത്ത് ന്യൂനപക്ഷ ഏകീകരണം ഉണ്ടായാലും അതിനെ മറികടക്കാന്‍ ബി.ജെ.പിയ്ക്ക് ആകുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ക്രോസ് വോട്ട് നടന്നിട്ടുണ്ടോ എന്നു ഇപ്പോള്‍ പറയാന്‍ ആകില്ല. അങ്ങനെ നടന്നിട്ടുണ്ടെങ്കിലും ബി.ജെ.പിയുടെ സാധ്യതയെ ബാധിക്കില്ല. ക്രോസ് വോട്ടിംഗ് നടന്നാല്‍ അത് ഇടത് മുന്നണിക്കാകും തിരിച്ചടിയുണ്ടാക്കുകയെന്നും കുമ്മനം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ബി.ജെ.പിയുടെ സംഘടനാ സംവിധാനത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more