മണിച്ചിത്രത്താഴില്‍ നാഗവല്ലിയുടെ പ്രേമഭാജനമായി മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് ശ്രീധര്‍. കന്നട താരമായ ഇദ്ദേഹം 65ഓളം ചിത്രങ്ങളില്‍ നായകനായിട്ടുണ്ടെന്നും പലര്‍ക്കും അറിയില്ല. മണിച്ചിത്രത്താഴിന് ശേഷം അദ്ദേഹത്തെ അധികം മലയാളസിനിമയില്‍ കണ്ടിട്ടില്ലെങ്കിലും മലയാളികള്‍ ശ്രീധറിനെ ഓര്‍ത്തിരിക്കുകയും കാണുമ്പോള്‍ തിരിച്ചറിയുകയും ചെയ്യാറുണ്ട്.
മലയാള ചിത്രങ്ങളുടെ ഒരു വലിയ ആരാധകനാണ് ശ്രീധര്‍. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങള്‍ ഉണ്ടാകുന്നത് മലയാളത്തില്‍ നിന്നാണെന്ന് പറഞ്ഞ ശ്രീധര്‍ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടെയും പല സിനിമകളേയും പറ്റിയുള്ള തന്റെ നിരീക്ഷണങ്ങളും പങ്കുവെച്ചു. ബിഹൈന്‍ഡ് വുഡ്‌സ് ഐസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആള്‍ക്കൂട്ട മനശാസ്ത്രം കാണിച്ചുതന്ന ഏറ്റവും മികച്ച സിനിമയാണ് കിരീടം. ഒരു സാഹചര്യത്തോട് ആളുകള്‍ പ്രതികരിക്കുമ്പോള്‍ ഒരു വ്യക്തിയുടെ ജീവിതം എങ്ങനെ തകര്‍ക്കപ്പെടുന്നു എന്ന് കിരീടം കാണിച്ചു തരുന്നു. കിരീടം അസാധാരണമായ ഒരു സിനിമ ആണ്.