| Thursday, 11th August 2022, 6:17 pm

ജിയോ ബേബിയുടെ ശ്രീധന്യ കാറ്ററിങ്ങിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിയോ ബേബിയുടെ സംവിധാനത്തില്‍ എത്തുന്ന ശ്രീധന്യ കാറ്ററിങ് സര്‍വീസ് എന്ന ചിത്രത്തിലെ പുതിയ ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.

‘മൈന്റില്‍ പൈന്റിത്’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം നല്‍കിയിരിക്കുന്നത് ബേസില്‍ സി.ജെയാണ്. സന്നിധാനന്ദനാണ് ഗാനം ആലപിച്ചിരിക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യ ചാനലിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി തന്നെ രചന നിര്‍വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ശ്രീധന്യ കാറ്ററിങ്ങിനുണ്ട്. ചിത്രം ഓഗസ്റ്റ് അവസാന വാരമാണ് തിയേറ്ററുകളില്‍ എത്തുക.

ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവരാണ് സിനിമ നിര്‍മിക്കുന്നത് . ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, സംഗീതം ബേസില്‍ സി ജെ, മാത്യൂസ് പുളിക്കന്‍, കലാസംവിധാനം നോബിന്‍ കുര്യന്‍, വസ്ത്രാലങ്കാരം സ്വാതി വിജയന്‍, ശബ്ദരൂപകല്‍പന ടോണി ബാബു, എം
പി.എസ്.ഇ, വരികള്‍ സുഹൈല്‍ കോയ, അലീന, കളറിസ്റ്റ് ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിനോയ് ജി തലനാട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആരോമല്‍ രാജന്‍, ലൈന്‍ പ്രൊഡ്യൂസര്‍ നിദിന്‍ രാജു, കൊ ഡയറക്ടര്‍ അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍, മാര്‍ട്ടിന്‍ എന്‍ ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍ ദീപക് ശിവന്‍, സ്റ്റില്‍സ് അജയ് അളക്‌സ്, പരസ്യകല നിയാണ്ടര്‍ താള്‍, വിനയ് വിന്‍സന്‍. മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് റോജിന്‍ കെ റോയ്.

ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയായിരുന്നു ഒടുവില്‍ റിലീസ് ചെയ്ത ജിയോ ബേബി സിനിമ. സിനിമയില്‍ ഓള്‍ഡ് ഏജ് ഹോം എന്ന ഭാഗമാണ് ജിയോ ബേബി സംവിധാനം ചെയ്തിരുന്നത്. കൂടാതെ ഫ്രാന്‍സിസ് ലൂയിസ് സംവിധാനം ചെയ്ത റേഷന്‍ എന്ന ചിത്രത്തിലും ജിയോ അഭിനയിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പ്രത്യേക ജൂറി പരാമര്‍ശവും ഫ്രീഡം ഫൈറ്റിന് ജിയോ ബേബി കരസ്ഥമാക്കിയിരുന്നു.


Content Highlight: Sreedhanya catering service Jeo baby’s new Movie song goes viral on social media

We use cookies to give you the best possible experience. Learn more