മുംബൈ: ജാന്‍വിയുടെ ജീവിതത്തിലെ ഏറ്റവും ദു;ഖകരമായ പിറന്നാളാഘോഷമായിരിക്കും കഴിഞ്ഞ ദിവസം നടന്നത്. അമ്മ ശ്രീദേവി ഒപ്പമില്ലാത്ത പിറന്നാള്‍ ദിനം.
ശ്രീദേവിയുടെ വിയോഗത്തെത്തുടര്‍ന്ന് പിറന്നാളിന് ആഘോഷങ്ങള്‍ വേണ്ടെന്ന് കപൂര്‍ കുടുംബം തീരുമാനിച്ചിരുന്നെങ്കിലും ചെറിയ രീതിയില്‍ ജാന്‍വിയുടെ പിറന്നാള്‍ അവര്‍ ആഘോഷമാക്കിയിരുന്നു.
മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കൊപ്പം വൃദ്ധസദനത്തിലായിരുന്നു പിറന്നാല്‍ ദിനത്തില്‍ ജാന്‍വി ആദ്യം പോയത്. അങ്ങനെയൊരു ശീലം തുടങ്ങിവെച്ചതും ശ്രീദേവിയായിരുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങള്‍ എല്ലാം അവര്‍ ആഘോഷിച്ചിരുന്നത് ആരോരുമില്ലാത്തവര്‍ക്കൊപ്പാമായിരുന്നു. അമ്മയുടെ വഴിയേ തന്നെ ജാന്‍വിയും നടന്നു.
തുറന്നുവച്ച കേക്കുകള്‍ക്കുമുമ്പില്‍ സങ്കടത്തോടെയിരിക്കുന്ന, എന്നാല്‍ സന്തോഷം പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്ന ജാന്‍വിയുടെ മുഖമായിരുന്നു പുറത്തുവന്ന ചിത്രങ്ങളിലെല്ലാം.
വൃദ്ധസദത്തിലെ അംഗങ്ങള്‍ ഹാപ്പി ബെര്‍ത്ത് ഡെ പാടിയപ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് കൈയടിക്കുന്ന ജാന്‍വിയുടെ വിഡിയോയും വൈറലായിരുന്നു. ഒട്ടും സന്തോഷമില്ലാത്ത മുഖം. എങ്കിലും അവര്‍ക്കൊപ്പം സന്തോഷം പങ്കിടാന്‍ ശ്രമിക്കുകയായിരുന്നു ജാന്‍വി.
തുടര്‍ന്ന് വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. സഹോദരിമാരായ ഖുഷിയും, അന്‍ഷുല(മോനയുടെ മകള്‍), സോനം കപൂര്‍ എന്നിവരും ജാന്‍വിയുടെ അച്ഛന്‍ ബോണി കപൂറും ഒപ്പമുണ്ടായിരുന്നു.
കേക്ക് മുറിക്കുന്ന വീഡിയോ ഉള്‍പ്പെടെ അന്‍ഷുലയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ അന്‍ഷുലയുടെ ചിത്രത്തിന് താഴെ വിമര്‍ശനങ്ങളുമായി നിരവധി ആളുകള്‍ എത്തി. വേര്‍പാടിന്റെ വേദനകള്‍ ഉണങ്ങും മുമ്പ് ഇങ്ങനെയൊരു ആഘോഷം വേണ്ടിയിരുന്നില്ലെന്നും ഈ സന്ദര്‍ഭവത്തില്‍ എങ്ങനെ ഇത്തരം ആഘോഷങ്ങള്‍ക്ക് സാധിക്കുന്നു എന്നുമായിരുന്നു ചിലരുടെ പ്രതികരണം.
എന്നാല്‍ ജാന്‍വിയെ പിന്തുണച്ചും നിരവധി ആളുകള്‍ രംഗത്തെത്തി. ഇത്തരമൊരു വൃദ്ധസദനത്തിലെ അംഗങ്ങളെചെന്നുകാണാനും അവര്‍ക്കൊപ്പം സമയം ചിലവഴിക്കാനും തീരുമാനിച്ച ജാന്‍വി നല്ല മനസിനുടമയാണെന്നും ശ്രീദേവി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ജാന്‍വിയും കുടുംബവും ചെയ്‌തെന്നുമായിരുന്നു ചിലരുടെ പ്രതികരണം.