| Friday, 3rd January 2025, 6:09 pm

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയ്ക്ക് സ്ഥലം ഏറ്റെടുക്കും; 26.02 കോടി രൂപയുടെ ധനാനുമതിയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലം ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് ധനാനുമതിയായതായി ധനകാര്യവകുപ്പ് അറിയിച്ചു.

കൊല്ലം താലൂക്കില്‍ മുണ്ടയ്ക്കല്‍ വില്ലേജില്‍ 3.292 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനാണ് ധനകാര്യവകുപ്പിന്റെ തീരുമാനം.

ഇതിനായി 26.02 കോടി രൂപയുടെ ധനാനുമതി നല്‍കിയതായി ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പും റവന്യു വകുപ്പും നല്‍കിയ ശുപാര്‍ശകള്‍ ധനകാര്യ വകുപ്പ് അംഗീകരിക്കുകയായിരുന്നു.

കൊല്ലം നഗരത്തിനുള്ളില്‍ ബീച്ച് റോഡിന് സമീപമായാണ് ആസ്ഥാനമന്ദിരം ഉയരുകയെന്നാണ് റിപ്പോര്‍ട്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ ഒരു വാഗ്ദാനം കൂടി യാഥാര്‍ത്ഥ്യമാകുകയാണെന്നും ധനകാര്യവകുപ്പ് അറിയിച്ചു.

Content Highlight: Sree Narayana Guru Open University will take over the site; 26.02 crore as financial sanction

We use cookies to give you the best possible experience. Learn more