കോഴിക്കോട്: ശബരിമലയില്‍ നടക്കുന്നത് പൊലീസിന്റെ തേര്‍വാഴ്ചയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. ഭക്തരെ എന്തും ചെയ്യാമെന്ന ധിക്കാരമാണ് പൊലീസിനെന്നും ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്നും ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയില്‍ പൊലീസ് കൂട്ടുകൃഷി നടത്തുകയാണ്. ഭക്തര്‍ക്ക് തങ്ങാനുള്ള സൗകര്യം പോലും പൊലീസ് ഇല്ലാതാക്കുകയാണ്. ഇങ്ങനെയൊരു നിലപാടുമായി എത്രനാള്‍ മുന്നോട്ട് പോകാന്‍ സാധിക്കുമെന്നും ശ്രീധരന്‍പിള്ള ചോദിച്ചു.
ഇതുകൊണ്ട് തങ്ങളെ അടക്കി നിര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതരുത്. ശക്തമായ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ബി.ജെ.പിയുടെ തീരുമാനമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഞങ്ങള്‍ പരമാവധി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. അത് ഞങ്ങളുടെ ബലഹീനതയായി കാണരുതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതിനൊരു പരിഹാരം കാണാന്‍ സാധിക്കുമെന്നും വിശ്വസിക്കുന്നുണ്ട്- ശ്രീധരന്‍പിള്ള പറഞ്ഞു.
ഇവിടെ ഒരു ഭരണഘടനയുണ്ട്. മൗലികാവകാശം സംരക്ഷിക്കാന്‍ ഏത് തരത്തിലും ശ്രമിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. ഇത് ഭരണകൂടത്തിനെതിരേയുള്ള സമരമാണ്. ഈ പോരാട്ടം ഇനിയും തുടരുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.