തിരുവനന്തപുരം: മുംബൈയില്‍ നിന്നും യാത്രക്കാരുമായി കേരളത്തിലേക്ക് പുറപ്പെടാനിരുന്ന ശ്രമിക് ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കി. കേരളം എതിര്‍ത്തതിനെ തുടര്‍ന്നാണ് ട്രെയിന്‍ നിര്‍ത്തലാക്കിയത്.
ട്രെയിന്‍ സര്‍വീസ് നടത്തരുതെന്ന് കേരള സര്‍ക്കാര്‍ മഹാരാഷ്ട്രാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ക്വാറന്റീന്‍ സൗകര്യം ഒരുക്കാന്‍ സാവകാശം വേണമെന്ന് കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് സര്‍വീസ് നിര്‍ത്തിവെച്ചത്.
എന്നാല്‍ യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷമാണ് ട്രെയിന്‍ റദ്ദാക്കിയ വിവരം അറിഞ്ഞത്.
ഇന്ന് വൈകീട്ട് ആറുമണിക്ക് താനെയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് നിര്‍ത്തിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. 47,000 ത്തിലധികം പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചത്. സംസ്ഥാനത്ത് മുംബൈ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളതും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക