| Saturday, 16th March 2024, 4:19 pm

സ്‌ക്വിഡ് ഗെയിം നടന്‍ ഒ യോങ്-സു ലൈംഗികാതിക്രമ കേസില്‍ ശിക്ഷിക്കപ്പെട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെറ്റ്ഫ്‌ളിക്‌സിലെ ഹിറ്റ് സീരീസ് സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ സീസണില്‍ അഭിനയിച്ച ദക്ഷിണ കൊറിയന്‍ നടന്‍ ഒ യോങ്-സു വെള്ളിയാഴ്ച ലൈംഗികാതിക്രമ കേസില്‍ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു.

സുവോണ്‍ ജില്ലാ കോടതിയുടെ സിയോങ്നാം ബ്രാഞ്ച് ഒയെ എട്ട് മാസത്തെ തടവിനും രണ്ട് വര്‍ഷത്തേക്ക് അഭിനയത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനും ലൈംഗിക അതിക്രമത്തിനുള്ള ചികിത്സാ പരിപാടിയില്‍ 40 മണിക്കൂര്‍ ഹാജരാകാനും കോടതി വിധിച്ചു.

2017-ലാണ് ഓ യോങ്ങ് സുവിനെതിരെ രണ്ട് ലൈംഗികാതിക്രമക്കേസുകള്‍ ചുമത്തപ്പെട്ടത്. 79 കാരനായ നടന്‍ ആ സമയത്ത് തന്നെ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

കോടതിയില്‍ നിന്ന് ഇറങ്ങുമ്പോള്‍, തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതായി ഒ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അപ്പീല്‍ നല്‍കാന്‍ അദ്ദേഹത്തിന് ഏഴു ദിവസമുണ്ട് അല്ലെങ്കില്‍ കോടതി വിധി ശരിവയ്ക്കും.

കൂടെ അഭിനയിച്ച വനിതാ അഭിനേതാവിനെ അനുവാദമില്ലാതെ കടന്നുപിടിച്ചെന്നായിരുന്നു ഒ യോങ്ങ് സുവിനെതിരായ ആരോപണം. ദക്ഷിണ കൊറിയയിലെ വനിതാ അവകാശ ഗ്രൂപ്പായ വിമന്‍ ലിങ്ക്, വിധിയെ സ്വാഗതം ചെയ്യുകയും ഇരയോട് മാപ്പ് പറയണമെന്ന് ഒയോട് ആവശ്യപ്പെടുകയും ചെയ്തു.

2022-ല്‍ സ്‌ക്വിഡ് ഗെയിമിലെ അഭിനയത്തിന് ഗോള്‍ഡന്‍ ഗ്ലോബ്സില്‍ ടെലിവിഷനിലെ മികച്ച സഹനടനായി ഓ, അവാര്‍ഡ് നേടുന്ന ആദ്യത്തെ ദക്ഷിണ കൊറിയക്കാരനായി.

Content Highlight: Squid Game actor O Yeong Su punished for sexual harassment case

We use cookies to give you the best possible experience. Learn more