| Tuesday, 6th July 2021, 10:31 am

ഇന്ത്യയ്ക്ക് വേണ്ടി ചാരപ്പണി; യു.എ.ഇയില്‍ ജയിലിലടച്ച മകനെ രക്ഷിക്കാന്‍ കേന്ദ്രം ഇടപെടുന്നില്ല; കേരള ഹൈക്കോടതിയില്‍ ഹരജിയുമായി അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഇന്ത്യയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ മകന് വേണ്ടി കേന്ദ്രം ഇടപെടുന്നില്ലെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ച് അമ്മ. ഷാഹുബനാഥ് ബീവിയാണ് 2015 ഓഗസ്റ്റ് മുതല്‍ ജയിലായ മകനെ രക്ഷിക്കാനായി കേന്ദ്രം ഇടപെടുന്നില്ലെന്ന് കാണിച്ച് കേരള ഹൈക്കോടതിയെ സമീപിച്ചത്.

തന്റെ മകനായ ഷിഹാനി മീര സാഹിബ് ജമാല്‍ മുഹമ്മദിനെ 2015 ഓഗസ്റ്റ് 25 മുതല്‍ അബുദാബി കേന്ദ്ര ജയിലില്‍ അടച്ചിട്ടുണ്ടെന്നാണ് ഷാഹുബനാഥിന്റെ ഹരജിയില്‍ പറയുന്നത്.

മകനെ കഠിന പീഡനത്തിനും ഉപദ്രവത്തിനും വിധേയമാക്കിയിട്ടുണ്ടെന്നും എന്നാല്‍ അവിടത്തെ ഇന്ത്യന്‍ എംബസിയില്‍ നിന്നോ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ യാതൊരുവിധ പിന്തുണയും ലഭിച്ചില്ലെന്നും ഷാഹുബനാഥ് ബീവിയുടെ ഹരജിയില്‍ പറയുന്നു.

യു.എ.ഇയിലെ കോടതിയില്‍ മകന് ശരിയായ നിയമ സഹായം പോലും നല്‍കിയിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു. മകന് അടിസ്ഥാന അവകാശങ്ങള്‍ നിഷേധിച്ചതടക്കം ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ സഹായം തേടി ഏറ്റവുമൊടുവില്‍ ഈ വര്‍ഷം ജൂണ്‍ 11 നടക്കം നിരവധി തവണ അപേക്ഷ നല്‍കിയിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇതുവരെ ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു. തന്റെ മകന് നിയമപരമായും നയതന്ത്രപരമായും രാഷ്ട്രീയപരമായും ആവശ്യമായ പിന്തുണ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ പറയുന്നു.

അഭിഭാഷകരായ ജോസ് എബ്രഹാം, എന്‍. രാഗേഷ്, ആദിത്യന്‍ എഴപ്പിള്ളി, ആര്‍. മുരളീധരന്‍, അനീഷ നായര്‍. ജെ.എസ്. എന്നിവരാണ് കേസില്‍ ഹാജരായത്.

കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ദ്ധന് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അമ്മ ഷാഹുബനാഥ് ബീവി അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Spying for India; Center does not intervene to save son imprisoned in UAE; Mother files petition in Kerala High Court

Latest Stories

We use cookies to give you the best possible experience. Learn more