'സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശമാണ്, അത് ആരുടെയും ഭിക്ഷയല്ല'; സുഭാഷ് ചന്ദ്ര ബോസിന്റെ രഹസ്യങ്ങളിലേക്ക്; സ്‌പൈ ട്രെയ്‌ലര്‍
Film News
'സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശമാണ്, അത് ആരുടെയും ഭിക്ഷയല്ല'; സുഭാഷ് ചന്ദ്ര ബോസിന്റെ രഹസ്യങ്ങളിലേക്ക്; സ്‌പൈ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th June 2023, 10:21 am

നിഖിലിന്റെ ത്രില്ലര്‍ ചിത്രം ‘സ്‌പൈ’യുടെ ട്രെയ്‌ലര്‍ റിലീസായി. സുഭാഷ് ചന്ദ്ര ബോസിന്റെ രഹസ്യങ്ങളെ പറ്റി സംസാരിക്കുന്ന ചിത്രമായ സ്‌പൈ ജൂണ് 29ന് റിലീസിനൊരുങ്ങുകയാണ്. എഡിറ്റര്‍ ഗാരി ബി.എച്ച്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചരന്‍തേജ് ഉപ്പലാപ്തി സി.ഇ.ഒ. ആയ ഇ.ഡി. എന്റര്‍െടയ്‌ന്മെന്റ്‌സിന്റെ ബാനറില്‍ കെ. രാജശേഖര്‍ റെഡ്ഡിയാണ് നിര്‍മിക്കുന്നത്. കേരളത്തില്‍ ചിത്രത്തിന്റെ വിതരണം E4 എന്റര്‍ടൈന്മെന്റ് ആണ്.

രാജ് പതില്‍ മെയ് 15നാണ് ടീസര്‍ ലോഞ്ച് നടന്നത്. ഗംഭീരമായ പ്രതികരണങ്ങളാണ് എല്ലാ ഭാഷകളില്‍ നിന്നും ടീസറിന് ലഭിച്ചത്. ആമസോണും സ്റ്റാര്‍ നെറ്റ് വര്‍ക്കും ചേര്‍ന്ന് 40 കോടിയോളം രൂപയ്ക്കാണ് നോണ്‍ തിയേറ്റര്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. നിഖിലിന്റെ കരിയറില്‍ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്.

ഐശ്വര്യ മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നിഖില്‍ സിദ്ധാര്‍ത്ഥ, അഭിനവ് ഗോമതം, മാര്‍ക്കണ്ഡ് ദേശ്പാണ്ഡെ, ജിഷു സെന്‍ ഗുപ്ത, നിതിന്‍ മെഹ്ത, രവി വര്‍മ്മ തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഒരു മുഴുനീള ആക്ഷന്‍ സ്‌പൈ ത്രില്ലറാണ് ചിത്രമെന്ന് നിര്‍മാതാവ് കെ രാജശേഖര്‍ റെഡ്ഡി പറഞ്ഞിരുന്നു. തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. റൈറ്റര്‍ – അനിരുദ്ധ് കൃഷ്ണമൂര്‍ത്തി, മ്യൂസിക് – ശ്രീചരന്‍ പകല, വിശാല്‍ ചന്ദ്രശേഖര്‍, ആര്‍ട് – അര്‍ജുന്‍ സുരിഷെട്ടി പി.ആര്‍.ഒ. – ശബരി

Content Highlight: spy movie trailer