Advertisement
World News
ഓസ്‌ട്രേലിയന്‍ എംബസിയില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി; മുന്‍ എംബസി ജീവനക്കാരനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Feb 05, 10:20 am
Saturday, 5th February 2022, 3:50 pm

ബാങ്കോക്: തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഓസ്‌ട്രേലിയന്‍ എംബസിയില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ നിന്നും ഒളിക്യാമറകള്‍ കണ്ടെത്തി. സംഭവത്തില്‍ മുന്‍ എംബസി ജീവനക്കാരനെ അറസ്റ്റ് ചെയ്തു.

ഓസ്‌ട്രേലിയന്‍ അധികൃതര്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതായാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തത്.

സംഭവത്തില്‍ കഴിഞ്ഞ മാസം ഒരു മുന്‍ എംബസി ജീവനക്കാരനെ തായ്‌ലാന്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തതായാണ് ഇപ്പോള്‍ ഓസ്‌ട്രേലിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഫോറിന്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

”എല്ലാ സ്റ്റാഫിന്റെയും ഉന്നമനത്തിനും സ്വകാര്യതക്കുമാണ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ഗണന നല്‍കുന്നത്. എല്ലാ പിന്തുണയും നല്‍കുന്നത് നമ്മള്‍ തുടര്‍ന്ന് കൊണ്ടിരിക്കും,” എംബസി വക്താവ് എ.എഫ്.പിക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.

സംഭവത്തില്‍ നിയമനടപടികള്‍ തുടര്‍ന്ന് വരികയാണെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

ശുചിമുറിയില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ട് എത്ര കാലമായെന്നത് സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല.

സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സൂചിപ്പിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധ-വിദേശനയ വിദഗ്ദന്‍ എ.എഫ്.പിക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.


Content Highlight: Spy Cameras Found In Women’s Bathrooms At Australian Embassy In Bangkok, Thailand