|

റഷ്യന്‍ കൊവിഡ് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഷ്യയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി. സ്പുട്‌നിക് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് ഡി.സി.ജി.ഐയാണ് അനുമതി നല്‍കിയത്.

മനുഷ്യരില്‍ രണ്ട്, മൂന്ന് ഘട്ട പരീക്ഷണം നടത്താനാണ് അനുവാദം. ഡോ.റെഡ്ഢി ലാബ്‌സ് ആണ് ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത്.

അതേസമയം കൊവിഡ് പ്രതിരോധ വാക്സിന്‍ മാര്‍ച്ച് മുതല്‍ ഇന്ത്യയില്‍ നല്‍കി തുടങ്ങാനാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ഡിസംബറോടെ പ്രതിരോധ വാക്സിന്‍ തയ്യാറാകുമെന്നും പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറഞ്ഞു.

2021 ന്റെ രണ്ടാം പാദത്തില്‍ ലോകമെമ്പാടും വാക്സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sputnik V to undergo trial in India, Dr Reddy’s gets DCGI approval

Latest Stories

Video Stories