മോസ്‌കോ: ഒറ്റ ഡോസ് വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ. സ്പുട്‌നിക് ലൈറ്റ് എന്നാണ് വാക്‌സിന് പേരിട്ടിരിക്കുന്നത്. വാക്‌സിന്‍ 80 ശതമാനത്തോളം ഫലപ്രദമാണെന്നാണ് റഷ്യന്‍ ആരോഗ്യ വിദഗ്ധരുടെ അവകാശ വാദം.
സ്പുട്‌നിക് v വാക്‌സിന്‍ രണ്ട് ഡോസ് (91.6 %) എടുക്കുന്നതിനേക്കാളും ഫലപ്രദമാണ് 79.4% വരുന്ന സ്പുട്‌നിക് ലൈറ്റ് എന്നാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്ത കമ്പനി പറയുന്നത്.
‘2020 ഡിസംബര്‍ അഞ്ച് മുതല്‍ 2021 ഏപ്രില്‍ 15 വരെ നടത്തിയ മാസ് വാക്‌സിനേഷന്‍ ക്യാമ്പില്‍ വാക്‌സിന്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന പഠനങ്ങളനുസരിച്ച് 79.4 ശതമാനം ഫലപ്രദമാണ് വാക്‌സിന്‍,’ ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.
കൊവിഡ് വൈറസിന്റെ ജനിതക മാറ്റം വന്ന എല്ലാ സ്‌ട്രെയിനുകള്‍ക്കും വാക്‌സിന്‍ ഫലപ്രദമാണെന്നാണ് പരീക്ഷണങ്ങളില്‍ നിന്നും വ്യക്തമായതെന്നും ഇവര്‍ അവകാശപ്പെടുന്നു.
മോസ്‌കോയിലെ ഗമലേയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. 7,000 പേരിലാണ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നത്.
ഒറ്റ തവണ നല്‍കാന്‍ കഴിയുന്ന വാക്‌സിന് വികസിപ്പിക്കുന്നത് വഴി കൂടുതല്‍ പേരിലേക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Sputnik Light version new one dose vaccine by Russia