| Monday, 20th April 2020, 10:41 am

സ്പ്രിംഗ്‌ളര്‍ കമ്പനിയ്ക്ക് അന്താരാഷ്ട്ര മരുന്ന് കമ്പനിയുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ കമ്പനിയ്ക്ക് അന്താരാഷ്ട്ര മരുന്ന് കമ്പനിയുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്. മാതൃഭൂമി ന്യൂസും ഏഷ്യാനെറ്റ് ന്യൂസുമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

അന്താരാഷ്ട്ര മരുന്ന് കമ്പനിയായ ഫൈസറുമായാണ് സ്പ്രിംഗ്‌ളറിന് ബന്ധം. സ്പ്രിംഗ്‌ളറിനോട് രോഗികളുടെ വിവരം ഫൈസര്‍ ആവശ്യപ്പെട്ടുവെന്ന് ഏഷ്യാനെറ്റ് ന്യൂസും മാതൃഭൂമി ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡിനുള്ള മരുന്ന് പരീക്ഷണം നടത്തുന്നത് ഫൈസറാണ്.

നേരത്തെ സ്പ്രിംഗ്ളര്‍ വിവാദത്തില്‍ സര്‍ക്കാറിനെ പരോക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം രംഗത്തെത്തിയിരുന്നു.

ഡാറ്റ സുരക്ഷ സുപ്രധാനമാണെന്നും കമ്പനികള്‍ ഡാറ്റാ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ അനവധിയുണ്ടെന്നും വിവരങ്ങളുടെ സുരക്ഷിതത്വം പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും ജനയുഗത്തിന്റെ എഡിറ്റോറിയലില്‍ പറയുന്നു.

വിവര സമ്പദ്ഘടനയുടെ ഈ യുഗത്തില്‍ ഡിജിറ്റല്‍ ആവാസ വ്യവസ്ഥ ,വിവര അഥവാ ഡാറ്റാ സ്വകാര്യത, സമാഹൃത വിവരങ്ങളുടെ സുരക്ഷിതത്വം എന്നിവ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്ന് മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

നേരത്തെ പ്രതിപക്ഷവും കരാറിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. കരാര്‍ വ്യക്തികളുടെ സ്വകാര്യവിവരം ചോര്‍ത്തുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more