| Monday, 29th June 2020, 5:26 pm

സ്പ്രിംഗ്‌ളര്‍ കമ്പനിയുമായുള്ള കരാര്‍ നിലനില്‍ക്കുന്നു; ഡാറ്റയുടെ നിയന്ത്രണം സി-ഡിറ്റിനെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്പ്രിംഗ്‌ളര്‍ കമ്പനിയുമായുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. കൊവിഡ് രോഗികളുടെ ഡാറ്റ വിശകലനത്തിന് കമ്പനി ജീവനക്കാരുടെ സേവനം വിനിയോഗിക്കുന്നില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

സ്പ്രിംഗ്‌ളര്‍ ശേഖരിച്ച മുഴുവന്‍ ഡാറ്റയുടെയും സുരക്ഷിതത്വം ഉറപ്പാക്കി. സ്പ്രിന്‍ക്‌ളര്‍ നല്‍കിയ സേവനം ഉപയോഗിച്ചാണ് സി-ഡിറ്റിന്റെ ആമസോണ്‍ ക്ലൗഡ് അക്കൗണ്ടില്‍ വിവരവിശകലനം നടത്തുന്നത്.

ഡാറ്റയുടെ പൂര്‍ണനിയന്ത്രണം ഇപ്പോള്‍ സി-ഡിറ്റിനു ആണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.സര്‍ക്കാരിനു വേണ്ടി മുംബൈയില്‍ നിന്നുള്ള സൈബര്‍ നിയമ വിദഗ്ധ എന്‍.എസ് നാപ്പിനൈ ഹാജരായി.

ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ആണ് ഇവര്‍ ഹാജരായത്. കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി.പി.ചാലി എന്നിവരടങ്ങന്ന ബഞ്ച് പരിഗണിച്ചത്.

കേസ് ഒരു മാസം കഴിഞ്ഞു വീണ്ടും പരിഗണിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more