കൊച്ചി: സ്പ്രിംക്ലര്‍ കരാറില്‍ വ്യക്തമായ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി.
സ്പ്രിംക്ലര്‍ കമ്പനിക്കെതിരെ അമേരിക്കയില്‍ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും, ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ ബാലഗോപാലാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ടി. ആര്‍ രവി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
എന്തുകൊണ്ട് നിയമവകുപ്പിനെ കരാര്‍ കാണിച്ചില്ലെന്ന് വിശദമാക്കണം. കൊവിഡ് പകര്‍ച്ചവ്യാധിയ്ക്ക് പകരം ഡാറ്റാ പകര്‍ച്ചവ്യാധി ഉണ്ടാകരുതെന്നും ഹൈക്കോടതി പറഞ്ഞു.
ഈ സമയത്ത് സര്‍ക്കാരിനെതിരല്ലെന്നും എന്നാല്‍ ആശങ്കകള്‍ പരിഹരിക്കാന്‍ ചില കാര്യങ്ങളില്‍ വ്യക്തത വേണമെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം വ്യക്തിസുരക്ഷയുമായി ബന്ധപ്പെട്ട ഒരുകാര്യവും പങ്കുവെച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കൊവിഡ് ഭീതിയില്‍ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമുണ്ടായെന്നും സര്‍ക്കാര്‍ അറിയിച്ചു.