തിരുവനന്തപുരം: കൊവിഡ് വിവര വിശകലത്തിനായി കിട്ടിയ മുഴുവന്‍ ഡാറ്റയും നശിപ്പിച്ചതായി സ്പ്രിംക്ലര്‍. ഹൈക്കോടതിയിലാണ് സ്പ്രിംക്ലര്‍ ഇക്കാര്യം അറിയിച്ചത്.
വിവരങ്ങള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതായും സ്പ്രിംക്ലര്‍ കോടതിയെ അറിയിച്ചു.
സ്പ്രിംക്ലര്‍ ഇടപാടില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം, സംസ്ഥാനത്തെ കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് വ്യാഴാച സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കൊവിഡ് രോഗികളുടെ വിവര ശേഖരണവും വിശകലനവും ഇനി സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റ് നടത്തുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സ്പ്രിംക്ലറില്‍ ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമായി സി ഡിറ്റിന്റെ ആമസോണ്‍ ക്ലൗഡിലേക്ക് മാറ്റിയതായും ആമസോണ്‍ ക്ലൗഡിലെ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാന്‍ സ്പ്രിംക്ലര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദം ഉണ്ടാകില്ലെന്നും സ് പ്രിംക്ലറുമായി അവശേഷിക്കുന്നത് സോഫ്‌റ്റ്വെയര്‍ അപ്ഡേഷന്‍ കരാര്‍ മാത്രമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക