| Friday, 15th May 2020, 8:11 pm

ഫേസ്ബുക്ക് പേജിലൂടെ തെറിവിളി; വി.ഡി സതീശന്‍ എം.എല്‍.എക്കെതിരെ പൊലീസില്‍ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തെറി വിളിച്ചെന്ന് കാണിച്ച് വി.ഡി സതീശന്‍ എം.എല്‍.എക്കെതിരെ പരാതി. പറവൂര്‍ സ്വദേശി അബ്ദുള്‍ സലാം ആണ് പരാതി നല്‍കിയിരിക്കുന്നത്. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും ഐ.ടി സെല്ലിനും പറവൂര്‍ പൊലീസിനുമാണ് പരാതി നല്‍കിയിരിക്കുന്നത്.

വി.ഡി സതീശന്റെ പോസ്റ്റില്‍ കമന്റിട്ട സലാമിന് നേരെ സതീശന്റെ പേജില്‍ നിന്ന് പ്രസിദ്ധീകരണ യോഗ്യമല്ലാത്തതരത്തില്‍ തെറിവിളി നടത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന നിന്ദ്യമായ തെറിവിളികളും ഇതില്‍ ഉണ്ടായിരുന്നു.

തന്നെ സപ്പോര്‍ട്ട് ചെയ്ത് എത്തിയവര്‍ക്ക് നേരെയും തെറി വിളി ഉയര്‍ന്നതായി സലാമിന്റെ പരാതിയില്‍ പറയുന്നു. തന്നെയും സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങളെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്നും പരാതിയില്‍ പറയുന്നു.

മദ്യത്തിന് സെസ് ഏര്‍പ്പെടുത്തുന്നതിനെതിരെ സതീശന്‍ ഫേ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെതിരെ സലാം കമന്റിട്ടിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ അസഭ്യമായ തരത്തില്‍ കമന്റ് ചെയ്തു എന്ന ആരോപണം നിഷേധിച്ച് വി.ഡി സതീശന്‍ രംഗത്ത് എത്തിയിരുന്നു.

സി.പി. ഐ.എമ്മിന്റെ സൈബര്‍ സഖാക്കള്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കി പ്രചരിപ്പിക്കുകയാണെന്നും തന്നെ അപമാനിക്കാന്‍ വേണ്ടി ഇത്തരം വാക്കുകള്‍ തന്റെ പേരില്‍ എഴുതേണ്ടി വരുന്നത് തന്നെ എന്തൊരു അപമാനമാണെന്നുമായിരുന്നു സതീശന്‍ പറഞ്ഞത്.

തന്റെ ജീവിതത്തില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യം എഴുതികൊണ്ടുള്ള സ്‌ക്രീന്‍ഷോട്ട് തന്നെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെ്. സൈബര്‍കുറ്റകൃത്യമായതിനാല്‍ ഇതിനെതിരെ കേസ് നല്‍കിയതായും എം.എല്‍.എ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more