| Sunday, 21st March 2021, 10:59 pm

കാന്തപുരം മുസ്‌ലിയാരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോയില്‍ കൃത്രിമം നടത്തി പ്രചരിപ്പിക്കുന്നു; പരാതിയുമായി അബ്ദുള്‍സമദ് സമദാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിക്കുന്നെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി അബ്ദുസമദ് സമദാനിയുടെ പരാതി.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗ വീഡിയോ എഡിറ്റ് ചെയ്ത് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാക്കി പ്രചരിപ്പിക്കുന്നെന്നാണ് പരാതി.

സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍, മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട്, റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് യു.ഡി.എഫ് പരാതി നല്‍കിയിട്ടുണ്ട്.

പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിനായി എം.പി സ്ഥാനം രാജിവെച്ചതോടെയാണ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

വി.പി സാനുവാണ് മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന അതേദിവസം തന്നെയാണ് മലപ്പുറം ലോക്‌സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more