| Monday, 20th August 2018, 12:33 am

ദുരിതത്തിനിടയിലും തട്ടിപ്പ്; സ്വന്തം അക്കൗണ്ടിലൂടെ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കാന്‍ ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ദുരിതാശ്വാസ ഫണ്ടിലേക്ക് പണം സംഭാവന ചെയ്യാനെന്ന പേരില്‍ സ്വന്തം ബാങ്ക് അക്കൗണ്ട് പ്രചരിപ്പിച്ച് തട്ടിപ്പ്. പരിതാപകരമായ ഈ അവസ്ഥയില്‍ എല്ലാവരും കൈകോര്‍ത്ത് പിടിക്കണം എന്ന അഭ്യര്‍ത്ഥനയോടെ അഖില്‍ തോമസ് എന്നയാളുടെ ഐ.ബി.ഡി.ഐ ഫെഡറല്‍ ബാങ്ക് എന്നീ അക്കൗണ്ടുകളാണ് പ്രചരിക്കുന്നത്.

വാട്‌സ് ആപ്പ് വഴിയാണ് കൂടുതലായും ഇത്തരത്തില്‍ പ്രചരണം നടത്തുന്നത്. കേരള പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ആളുകളോട് സംഭാവന ചെയ്യാന്‍ ആവശ്യപ്പെടുന്ന മെസേജില്‍ അഖില്‍ തോമസ്സിന്റെ രണ്ട് അക്കൗണ്ടുകളുടേയും ഐഎഫ്എസ്സി കോഡടക്കമുള്ള പൂര്‍ണമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.


Read Also : ധനികരായ മലയാളികള്‍ക്ക് ഒന്നും കൊടുക്കരുത്; പണം സേവാഭാരതിക്ക് നല്‍കൂ; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിദ്വേഷ പ്രചാരണം


സന്ദേശം പ്രചരിപ്പിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പരിചയക്കാരുണ്ടെങ്കില്‍ അവരെ റിമൂവ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നും കേരളത്തിന് പുറത്തുള്ളവരും ഈ തട്ടിപ്പില്‍ പെട്ടു പോകാന്‍ സാധ്യതയുണ്ടെന്നും ആക്ഷേപമുയരുന്നുണ്ട്. ഇതേതുടര്‍ന്ന് സംഭവം പലരും റിപ്പോര്‍ട്ട് ചെയ്യുകയും സൈബര്‍ സെല്ലില്‍ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്ന അക്കൗണ്ട് നമ്പര്‍ എഡിറ്റ് ചെയ്തു മാറ്റി വേറെ അക്കൗണ്ട് നമ്പര്‍ ചേര്‍ത്ത് സ്‌പ്രെഡ് ആകുന്നുണ്ടെന്നും ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ ദയവായി കണ്‍ഫേം ചെയ്തു അയക്കുക്കണമെന്നും കേരള ഫ്‌ലഡ് ഡിസാസ്റ്റര്‍ അര്‍ജന്റ് ഹെല്‍പ്പ് എന്ന ഫേസ്ബുക്ക് പേജ് പറയുന്നു.

We use cookies to give you the best possible experience. Learn more