ടെല്‍ അവീവ്: ഇസ്രഈല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചെയ്ത അതിക്രമങ്ങളുടെ പേരിട്ട് സ്‌പോട്ടിഫൈയുടെ മാതൃകയില്‍ പ്ലേലിസ്റ്റ് പുറത്തിറക്കി ഇസ്രഈല്‍ പ്രതിരോധ സേന. എല്ലാ വര്‍ഷങ്ങളിലും ഒരു യൂസര്‍ ആ കൊല്ലത്തില്‍ ഏറ്റവും കൂടുതല്‍ കേട്ട പാട്ടുകള്‍ യുവര്‍ ടോപ്പ് സോങ് ഓഫ് ദിസ് ഇയര്‍ എന്ന പേരില്‍ ഓഡിയേ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ പുറത്തിറക്കാറുണ്ടായിരുന്നു. ഇതേ മോഡല്‍ തന്നെയാണ് ഐ.ഡി.എഫും പിന്തുടര്‍ന്നിരിക്കുന്നത്.
ഐ.ഡി.എഫ് എക്‌സില്‍ പങ്കുവെച്ച പ്ലേലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ പ്ലേ ചെയ്യപ്പെട്ട പാട്ടായി രേഖപ്പെടുത്തിയിരിക്കുന്നത് അന്തരിച്ച ഹിസ്ബുല്ല നേതാവായ ഹസന്‍ നസറുല്ലയുടെ ചിത്രമടങ്ങിയ ഡെഡ് എന്ന് പാട്ടാണ്. ഇസ്രഈല്‍ ആക്രമണത്തില്‍ സെപ്റ്റംബര്‍ 27നാണ് നസറുല്ല കൊല്ലപ്പെടുന്നത്. മരണപ്പെട്ട ഹിസ്ബുല്ല തീവ്രവാദി എന്നാണ് ആല്‍ബത്തിന്റെ പേര്.
രണ്ടാമതായി കൊടുത്തിരിക്കുന്നത് അന്തരിച്ച ഹമാസ് നേതാവ് യഹ്യ സിന്‍വറുടെ ചിത്രമാണ്. ഈ പാട്ടിന് ഡെഡ് പാര്‍ട്ട് 2 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. യഹ്യ സിന്‍വറും സമാനമായി ഇസ്രഈല്‍ ആക്രമണത്തില്‍ ഒക്ടോബര്‍ 16നാണ് കൊല്ലപ്പെടുന്നത്. ഈ പാട്ട് ഉള്‍പ്പെടുന്നത് മരണപ്പെട്ട ഹമാസ് തീവ്രവാദി എന്ന ആല്‍ബത്തിലാണ്.
മൂന്നാമതായി ഡിസ്മാന്റില്‍ഡ് എന്ന പേരില്‍ പുറത്തിറക്കിയ പാട്ടില്‍ ഹിസ്ബുല്ലയുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ തകര്‍ത്തത് മറ്റൊരു നേട്ടമായി കാണിക്കുന്നുണ്ട്.
365 പേരില്‍ പുറത്തിറക്കിയ മറ്റൊരു പാട്ട് കൊണ്ട് ഉദ്ദേശിച്ചത് ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സ് ഈ വര്‍ഷം മുഴുവന്‍ തങ്ങളുടെ പൗരന്മാരെ സംരക്ഷിച്ചു എന്നതാണ്.
ഏറ്റവും ഒടുവിലായി 19,000 എന്ന പാട്ട് കൊണ്ട് ഉദ്ദേശിച്ചത് 19000ത്തില്‍ അധികം തീവ്രവാദികളെ ഇല്ലാതാക്കി. ബൈ ബൈ ബൈ എന്ന് ആല്‍ബത്തിലാണ് ഇത് ഉള്‍പ്പെടുന്നത്.
അതേസമയം സമൂഹമാധ്യമങ്ങളില്‍ ഈ പോസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മരണത്തെയും നശീകരണത്തെയും സ്പോട്ടിഫൈയില്‍ പൊതിഞ്ഞ് ഒരു പാരഡിയാക്കി മാറ്റുകയാണോ, ഇത് വികൃതമാണെന്നാണ് ഒരു ഉപയോക്താവ് പ്രതികരിച്ചത്. യുദ്ധക്കുറ്റങ്ങള്‍ നേട്ടങ്ങള്‍’ ആയി ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ എന്ന് ചോദിച്ചവരും കുറവല്ല.
എന്നാല്‍ ഐ.ഡി.എഫിന്റെ പോസ്റ്റിന് വിപരീതമായി ഇസ്രഈല്‍ ഗസയില്‍ ചെയ്ത ക്രൂരകൃത്യങ്ങളുടെ കണക്കുകള്‍ ഉള്‍ക്കൊള്ളിച്ച് പുതിയ പ്ലേലിസ്റ്റ് ഉണ്ടാക്കിയവരുടേയും എണ്ണവും കുറവല്ല.
ഒരു പ്ലേലിസ്റ്റില്‍ ഗസയില്‍ ഇസ്രഈല്‍ 1000,000ത്തില്‍ അധികം ആളുകളെ കൊലപ്പെടുത്തിയതാണ് ഒന്നാമതായി അടയാളപ്പെടുത്തിയിരിക്കുന്നത്. ഗസയില്‍ ദശലക്ഷകണക്കിന് ആളുകളുടെ വീട് നഷ്ടപ്പെടുത്തിയത് രണ്ടാമതായും ഗസയിലെ ആശുപത്രികളെ തകര്‍ത്തത് മൂന്നാമതായും കൊടുത്തിട്ടുണ്ട്.
ടോപ്പ് വാര്‍ ക്രൈംസ് ഓഫ് ഇസ്രഈല്‍ എന്നാണ് ഈ പ്ലേലിസ്റ്റിന്റെ പേര്. ഇത്തരത്തില്‍ ഗസയെ അനുകൂലിച്ചും ഇസ്രഈലിനെ എതിര്‍ത്തും നിരവധി ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ നിര്‍മിച്ചിട്ടുണ്ട്.
Content Highlight: Spotify song of the year: Anger after IDF posted ‘military accomplishments’ in parody playlist