അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്‍ നാളെ സ്‌പെയ്‌നിലേക്ക് പുറപ്പെടും. കൂടെ സ്‌പോര്‍ട്‌സ് വകുപ്പ് ഡയറക്ടറും സെക്രട്ടറിയും ഉള്‍പ്പെടെയാണ് യാത്ര. അര്‍ജന്റീന ഫുട്‌ബോള്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും കേരളത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതുമാണ് പ്രധാന ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഇന്ത്യയില്‍ കളിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. കേരളത്തിലും മത്സരങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധ്യതകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നിശ്ചയിച്ച തുക ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് നല്‍കാന്‍ സാധിക്കാത്തത് കൊണ്ടാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്.
എന്നാല്‍ കേരള ഫുട്‌ബോള്‍ അസോസിയേഷനും കായിക വകുപ്പും ചേര്‍ന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുന്നത് കായിക രംഗത്ത് ഗുണകരമാണെന്നാണ് മന്ത്രി പറഞ്ഞത്.
അര്‍ജന്റീനന്‍ താരം ലയണല്‍ മെസി ഇന്ത്യയിലേക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനം പറഞ്ഞിരുന്നില്ല. വരും ദിവസങ്ങളില്‍ ഇതുമായുള്ള ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlight: Sports Minister V. Abdurahiman invite Argentina football team to Kerala