തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കളളക്കടത്തിന് ഉപയോഗിച്ചെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്റെ പി.എക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.
ഇത് സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും മേഴ്‌സിക്കുട്ടന്റെ പി.എ സി.പി.ഐ.എം നോമിനിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
നിരവധി തവണ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഈ കാര്‍ വിമാനത്താവളത്തിലേക്കും അവിടെനിന്ന് ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും പോവുകയും വരികയും ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ദിവസം സ്വര്‍ണവുമായി തിരുവനന്തപുരത്തുനിന്ന് ഈ കാര്‍ ബെംഗളൂരുവിലേക്ക് പോയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട പല ഇടപാടുകളും ദുരൂഹമായ സാമ്പത്തിക ഇടപാടുകളാണ്. ബിനീഷിനും സംഘത്തിനും ക്രിക്കറ്റ് അസോസിയേഷന്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് വലിയ നീക്കങ്ങളാണ് നടന്നത്.
അതേസമയം കെ.സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മേഴ്സിക്കുട്ടന്‍ പറഞ്ഞു. ഒരു കായിക താരത്തിനെതിരെ അപവാദ പ്രചാരണം നടത്താനാണ് സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്നും മേഴ്സി കുട്ടന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക