ന്യൂദല്‍ഹി: ഈ വര്‍ഷത്തെ കായികപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി അത്‌ലറ്റിക് താരം മുഹമ്മദ് അനസ് അര്‍ജുന അവാര്‍ഡിന് അര്‍ഹനായി. പാരാ അത്‌ലറ്റ് ദീപാ മാലിക്കും ഗുസ്തി താരം ബജ്‌റംഗ് പൂനിയയും രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിനും അര്‍ഹനായി.
400 മീറ്ററിലെ ദേശീയ റെക്കോര്‍ഡ് നിലവില്‍ അനസിന്റെ പേരിലാണ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയടക്കം മൂന്ന് മെഡലുകള്‍ നേടിയിരുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ഒളിംപിക്‌സ് എന്നിവക്ക് അര്‍ജുന അവാര്‍ഡിന് പരിഗണനയിലുള്ളവര്‍ക്ക് കൂടുതല്‍ വെയിറ്റേജ് കിട്ടും. കഴിഞ്ഞ തവണ തന്നെ അനസിന് അര്‍ജുന അവാര്‍ഡ് കിട്ടിയേക്കാമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
400 മീറ്ററില്‍ ഒളിംപിക്‌സിന് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ പുരുഷതാരമാണ് അനസ്. കാത്തിരിപ്പിനൊടുവിലാണ് ദേശീയ റെക്കോര്‍ഡ് മറികടക്കുന്നത്.
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയടക്കം 19 പേരാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്. വിമല്‍കുമാര്‍ (ബാഡ്മിന്റണ്‍) സന്ദീപ് ഗുപ്ത (ടേബിള്‍ ടെന്നീസ്), മോഹിന്ദര്‍ സിംഗ് ധില്യണ്‍ (അത്‌ലറ്റിക്‌സ്), മെര്‍സ്ബാന്‍ പട്ടേല്‍ (ഹോക്കി), രംഭീര്‍ സിംഗ് ഖോഖര്‍ (കബഡി), സഞ്ജയ് ഭരദ്വാജ്( ക്രിക്കറ്റ്) എന്നിവരെ ദ്രോണാചാര്യ അവാര്‍ഡിനും ശുപാര്‍ശ ചെയ്തു.
WATCH THIS VIDEO: