[]ന്യൂദല്‍ഹി: ഉഷ സ്‌കൂള്‍ അക്കാദമിയില്‍ നിന്നും അത്‌ലറ്റ് താരം ടിന്റു ലൂക്കയെ മാറ്റാന്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ആലോചിക്കുന്നു.
ടിന്റുവില്‍ മെച്ചപ്പെട്ട പരിശീലന അവസരം നല്‍കാന്‍ വേണ്ടിയാണ് ഉഷ സ്‌കൂളില്‍ നിന്നും മാറ്റാന്‍ തീരുമാനിക്കുന്നത്. ഉഷ സ്‌കൂളില്‍ ദീര്‍ഘനാളായി പരിശീലനം നടത്തിയിട്ടും ടിന്റുവിന്റെ പ്രകടനത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.
ഈ സാഹചര്യത്തില്‍ വിദേശരാജ്യങ്ങളിലേക്ക് അയച്ച് മികച്ച പരിശീലനം സാധ്യമാക്കാനാണ് സായ് പദ്ധതിയിടുന്നത്. ടിന്റുവിന്റെ പരിശീലനത്തിന് ആവശ്യമായ എല്ലാ ചിലവുകളും വഹിക്കുന്നത് സായ് ആണ്.
2014 ല്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ സായിയുടെ പ്രധാന കായിക താരങ്ങളില്‍ ഒരാളാണ് ടിന്റു. എന്നാല്‍ ടിന്റുവിന്റെ നിലവിലെ പ്രകടനം ഒരു ഒളിമ്പിക് മെഡലിന്റെ അടുത്തുപോലും എത്തുന്നതല്ലെന്നാണ് സായുടെ നിഗമനം.
അതുകൊണ്ട് തന്നെ മികച്ച പരിശീലനം ടിന്റുവിന് നല്‍കാനാണ് സായിയുടെ തീരുമാനം. ടിന്റു ഇപ്പോള്‍ പരിശീലിക്കുന്ന ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ സിന്തറ്റിക് ട്രാക്കുകള്‍ ഇല്ല.
സാധാരണ ട്രാക്കുകളില്‍ ഓടി പരിശീലിക്കുന്ന കായിക താരങ്ങള്‍ക്ക് സിന്തറ്റിക് ട്രാക്കില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിക്കാറില്ല.
അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും നടക്കുന്ന മത്സരങ്ങളില്‍ അധികവും സിന്തറ്റിക് ട്രാക്കുകളിലാണുതാനും. ഉഷ സ്‌കൂളില്‍ സിന്തറ്റിക് ട്രാക്കിന്റേയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടേയും അഭാവം ഉള്ളതായി സായ് കണ്ടെത്തിയിരുന്നു.