| Tuesday, 13th January 2015, 4:59 pm

'പി.കെ'യ്‌ക്കൊരു പാരഡി; 'സി.കെ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡിലെ സകല റെക്കോര്‍ഡുകളെയും മറികടന്ന് ലോകം മുഴുവന്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ആമിര്‍ ഖാന്റെ “പി.കെ”. 611 കോടി രൂപയാണ് മൂന്ന് ആഴ്ച്ചകൊണ്ട് ചിത്രം വാരിക്കൂട്ടിയത്. ഒരു അന്യഗ്രഹ ജീവിയുടെ കണ്ണിലൂടെ ലോകത്തിലെ മത സങ്കല്‍പ്പങ്ങളേയും സാമൂഹിക അനാചാരങ്ങളേയും ചോദ്യം ചെയ്യുന്ന ചിത്രം വിവാദങ്ങളിലൂടെയാണ് ലോകശ്രദ്ധ പിടിച്ചു പറ്റിയത്.

“പി.കെ”യ്ക്ക് ഒരു പാരഡി ഇറങ്ങിയിരിക്കുന്നു എന്നതാണ് പി.കെയെ കുറിച്ചുള്ള പുതിയ രസകരമായ വാര്‍ത്ത. “സി.കെ” എന്നാണ് ഈ ആനിമേറ്റഡ് ഹ്രസ്വ പാരഡി ചിത്രത്തിന്റെ പേര്. ശുദ്ധ് ദേശി എന്‍ഡിംഗ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

രസകരമായ വീഡിയോ കാണൂ…

Latest Stories

We use cookies to give you the best possible experience. Learn more