ഗൗരിയമ്മയ്ക്ക് 97 വയസ്സായിരിക്കുന്നു. പ്രായാധിക്യമുണ്ട്. പുതിയ തലമുറയ്ക്കു വേണ്ടി മാറികൊടുക്കണം” എന്നും കത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ കത്തിലെ ആവശ്യം ഗൗരിയമ്മ തള്ളി.
ആലപ്പുഴ: ഗൗരിയമ്മ സ്വയം വിരമിക്കണമെന്ന് ജെ.എസ്.എസ്സിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ബി ഗോപന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നോതാക്കളാണ് ആവശ്യം ഉയര്‍ത്തി കത്തു നല്‍കിയിരിക്കുന്നത്.
ഗൗരിയമ്മ സ്വജനപക്ഷപാതം കാട്ടിയെന്നാണ് കത്തിലെ പ്രധാന ആരോപണം. 90 ശതമാനം പാര്‍ട്ടി അംഗങ്ങളുടെയും പിന്തുണ തങ്ങള്‍ക്കാണെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഫെബ്രുവരിയില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
“ഗൗരിയമ്മയ്ക്ക് 97 വയസ്സായിരിക്കുന്നു. പ്രായാധിക്യമുണ്ട്. പുതിയ തലമുറയ്ക്കു വേണ്ടി മാറികൊടുക്കണം” എന്നും കത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ കത്തിലെ ആവശ്യം ഗൗരിയമ്മ തള്ളി.
ഗൗരിയമ്മ സ്വജനപക്ഷപാതം കാട്ടിയെന്നും ഗൗരിയമ്മ ഉപജാപക സംഘത്തിന്റെ പിടിയിലാണെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബി.ഗോപന്‍ കത്തില്‍ ആരോപിച്ചു.
ജെ.എസ്.എസില്‍ വിമത നീക്കം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമുതല്‍ ശക്തമായിരുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ജെ.എസ്.എസ് പിളരുകയും എ.എന്‍ രാജന്‍ ബാബു, കെ.കെ ഷാജു എന്നിവര്‍ പുറത്തു പോകുകയും ചെയ്തിരുന്നു. 22 വര്‍ഷം നീണ്ടുനിന്ന യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ചാണ് പാര്‍ട്ടി ഇടതുമുന്നണിയിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒന്നുപോലും ലഭിച്ചിരുന്നില്ല.
സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഗൗരിയമ്മ ജെ.എസ്.എസ് രൂപീകരിച്ചതും യു.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതും.