മതാതീത ആത്മീയത
Daily News
മതാതീത ആത്മീയത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th August 2015, 5:32 pm

ആത്മീയത മതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വിഷയമാണെന്ന ധാരണയാണ് മത ആത്മീയത, മതാതീത ആത്മീയത എന്നെല്ലാം നമ്മെക്കൊണ്ട് പറയിപ്പിക്കുന്നത്. ആത്മീയത മതപരമോ മതാതീതമോ ആയ എന്തെങ്കിലുമല്ലെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടുതന്നെ ഒരാള്‍ മതത്തില്‍ നില്‍ക്കുന്നത് കൊണ്ടോ മതത്തില്‍നിന്നും പുറത്തു വരുന്നത് കൊണ്ടോ ഒന്നും ആത്മീയനാകുന്നില്ല. ഇതില്‍ രണ്ടിലും പെടുന്നതുകൊണ്ട് ആത്മീയനല്ലാതിരിക്കുന്നുമില്ല.


 

spiritualism-2

 

soukath


| ഒപ്പീനിയന്‍ / ഷൗക്കത്ത് |


 

“ബെയ്‌ഥോവന്റെ സിംഫണി കേള്‍ക്കുമ്പോഴും ത്യാഗരാജ സ്വാമികളുടെയും മുത്തുസ്വാമി ദീക്ഷിതരുടെയും കീര്‍ത്തനങ്ങള്‍ കേള്‍ക്കുമ്പോഴും മോനെയുടെയും വിന്‍സന്റ് വാന്‍ഗോഗിന്റെയും പെയിന്റിംഗുകള്‍ക്കു മുന്നില്‍ ആശ്ചര്യംപൂണ്ടു നില്‍ക്കുമ്പോഴും ടാഗോറിനെയും ടോള്‍സ്‌റ്റോയിയെയും പോലെയുള്ള ഹൃദയാലുക്കളെ വായിക്കുമ്പോഴുമെല്ലാം നാം കടന്നുപോകുന്നത് ആത്മീയമായ ഉണര്‍വ്വുകളിലൂടെയാണ്. അത് നമുക്ക് നമ്മെത്തന്നെ പുതുക്കിപ്പണിയാനുള്ള വെളിച്ചം നല്‍കുന്നു. കുറച്ചുകൂടി ആഴത്തില്‍ നമ്മിലേക്കു പ്രവേശിക്കാനുള്ള വാതിലുകളായി മാറുന്നു. മാനവീയതയുടെ പുതിയപാഠങ്ങള്‍ ചൊല്ലിത്തരുന്നു.”

 

ആത്മീയത മതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വിഷയമാണെന്ന ധാരണയാണ് മത ആത്മീയത, മതാതീത ആത്മീയത എന്നെല്ലാം നമ്മെക്കൊണ്ട് പറയിപ്പിക്കുന്നത്. ആത്മീയത മതപരമോ മതാതീതമോ ആയ എന്തെങ്കിലുമല്ലെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടുതന്നെ ഒരാള്‍ മതത്തില്‍ നില്‍ക്കുന്നത് കൊണ്ടോ മതത്തില്‍നിന്നും പുറത്തു വരുന്നത് കൊണ്ടോ ഒന്നും ആത്മീയനാകുന്നില്ല. ഇതില്‍ രണ്ടിലും പെടുന്നതുകൊണ്ട് ആത്മീയനല്ലാതിരിക്കുന്നുമില്ല.

റൂമിയും മീരയും സെന്റ് ഫ്രാന്‍സിസുമെല്ലാം അവരുടെതായ മതജീവിത്തില്‍ കാലുറപ്പിച്ചു കൊണ്ടുതന്നെയാണ് സമഗ്രമായ ദര്‍ശനങ്ങളിലേക്ക് ഉണര്‍ന്നു വന്നിട്ടുള്ളത്. അവരെയെല്ലാം നാം സ്‌നേഹിക്കുന്നത് അവര്‍ പ്രതിനിധാനം ചെയ്യുന്ന പശ്ചാത്തലത്തിന്റെ മഹിമയാലല്ല. മറിച്ച് ആ വ്യക്തികളില്‍ നിറഞ്ഞുനിന്ന സൗന്ദര്യത്തിന്റെയും കാരുണ്യത്തിന്റെയും മഹിമയാലാണ്. അവരുടെ വാക്കുകള്‍ വായിക്കുമ്പോള്‍ അതു നമ്മെ ഉണര്‍ത്തിക്കൊണ്ടുപോകുന്ന സൗന്ദര്യഭൂമികയില്‍ ആശ്ചര്യം കൊണ്ടിട്ടാണ്. എല്ലാ തരത്തിലുള്ള ഭേദചിന്തകളില്‍ നിന്നും അതു നമ്മെ അകറ്റി നിറുത്തുന്നത് കൊണ്ടാണ്.

ബെയ്‌ഥോവന്റെ സിംഫണി കേള്‍ക്കുമ്പോഴും ത്യാഗരാജ സ്വാമികളുടെയും മുത്തുസ്വാമി ദീക്ഷിതരുടെയും കീര്‍ത്തനങ്ങള്‍ കേള്‍ക്കുമ്പോഴും മോനെയുടെയും വിന്‍സന്റ് വാന്‍ഗോഗിന്റെയും പെയിന്റിംഗുകള്‍ക്കു മുന്നില്‍ ആശ്ചര്യംപൂണ്ടു നില്‍ക്കുമ്പോഴും ടാഗോറിനെയും ടോള്‍സ്‌റ്റോയിയെയും പോലെയുള്ള ഹൃദയാലുക്കളെ വായിക്കുമ്പോഴുമെല്ലാം നാം കടന്നുപോകുന്നത് ആത്മീയമായ ഉണര്‍വ്വുകളിലൂടെയാണ്. അത് നമുക്ക് നമ്മെത്തന്നെ പുതുക്കിപ്പണിയാനുള്ള വെളിച്ചം നല്‍കുന്നു. കുറച്ചുകൂടി ആഴത്തില്‍ നമ്മിലേക്കു പ്രവേശിക്കാനുള്ള വാതിലുകളായി മാറുന്നു. മാനവീയതയുടെ പുതിയപാഠങ്ങള്‍ ചൊല്ലിത്തരുന്നു.


സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലിരുന്നാണ് കബീര്‍ പാടുന്നത്. അത് കേള്‍ക്കുമ്പോള്‍ കാലങ്ങളായി ഉള്ളില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യങ്ങളെല്ലാം ആവിയായിപ്പോകുന്നത് പോലെയാണ് അനുഭവം.


 

kabeerആത്മീയത എന്നത് ജീവിതത്തെ ആഴത്തില്‍ അനുഭവിക്കാന്‍ ശ്രമിച്ചിട്ടുള്ള ആരുടെയും ഹൃദയാവസ്ഥയാണ്. ഭാഗികമായ കാഴ്ചയില്‍ നിന്നും അനുഭവത്തില്‍ നിന്നും ബോധത്തെ ഉണര്‍ത്തിക്കൊണ്ടുവന്ന് സമഗ്രമായ കാഴ്ചയിലേക്ക് അല്ലെങ്കില്‍ ആഴത്തിലേക്ക് നാം നിമീലിതമാകുമ്പോള്‍ അനുഭവമായി വരുന്ന ഒരുള്‍ക്കാഴ്ചയുണ്ട്. അവിടെ എല്ലാ തരത്തിലുള്ള വിഭാഗീയതകളും അറ്റുവീഴുകയും ജീവിതം അതിന്റെ മുല്യവത്തായ ഒരു സൗന്ദര്യബോധത്തിലേക്ക് ആമഗ്‌നമാവുകയും ചെയ്യും. ആ സൗന്ദര്യഭൂമികയിലാണ് നാം ആത്മീയതയെ തൊട്ടറിയുന്നത്; അല്ലെങ്കില്‍ അറിയേണ്ടത്.

ഞാനിപ്പോള്‍ കബീറിനെക്കുറിച്ചുള്ള ഒരു പുസ്തകരചനയിലാണ്. സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലിരുന്നാണ് കബീര്‍ പാടുന്നത്. അത് കേള്‍ക്കുമ്പോള്‍ കാലങ്ങളായി ഉള്ളില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യങ്ങളെല്ലാം ആവിയായിപ്പോകുന്നത് പോലെയാണ് അനുഭവം. കബീര്‍ ചോദിക്കുന്നു:

എവിടെയാണ് നിങ്ങളെന്നെ തേടുന്നത്?
ഞാന്‍ കോവിലിലോ മസ്ജിദിലോ ഇല്ല.
കഅബയിലോ കൈലാസത്തിലോ എന്നെ കണ്ടെത്താനാവില്ല.
ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ എന്നെ തേടേണ്ട.
യോഗയിലോ ത്യാഗത്തിലോ എന്നെ പ്രതീക്ഷിക്കേണ്ട.
നിങ്ങളൊരു യഥാര്‍ത്ഥ അന്വേഷകനെങ്കില്‍
ഇപ്പോള്‍ ഇവിടെതന്നെ എന്നെ സ്പര്‍ശിക്കാവുന്നതേയുള്ളൂ.
ഒരു നിമിഷംപോലും അതിനാവശ്യമില്ല.
കബീര്‍ പറയുന്നു: ഹേ, സാധു!
ഓരോ ശ്വാസത്തിലും ശ്വാസമായിരിക്കുന്നവനല്ലോ ദൈവം!meera-bhai

ഇവിടെയാണ്, ഈ ഉണര്‍വ്വിലാണ് ഞാനെന്റെ ആത്മീയത അനുഭവിക്കുന്നത്. അത് നമ്മെ മതില്‍കെട്ടി അകത്താക്കുന്നില്ല. ഒന്നിനും പുറത്താക്കുന്നുമില്ല. ഉള്ള മതിലുകളെയെല്ലാം അത് പൊളിച്ചു കളയുന്നു. ഹൃദയനൈര്‍മല്യത്തിന്റെ പൂങ്കാവനത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു. അവിടെ നാം ഏകതയുടെ നിലാവേല്‍ക്കുന്നു. നമുക്കു നമ്മോടുതന്നെ ആദരവുതോന്നുന്നു. ആ സ്‌നേഹം അതിരുകളില്ലാത്ത ആകാശങ്ങളിലേക്ക് ഒഴുകിപ്പരക്കുന്നു. എല്ലാ തരത്തിലുള്ള കാര്‍ക്കശ്യങ്ങളില്‍നിന്നും അതു മുക്തി തരുന്നു. ഇത്തരം വിപ്ലവാത്മകവും കരുണാര്‍ദ്രവുമായ സ്‌നേഹഹൃദയങ്ങളിലാണ് നാം നമ്മുടെ ആത്മാവു തൊട്ടറിയുന്നത്. അല്ലെങ്കില്‍ അറിയേണ്ടത്.


ധാര്‍ഷ്ട്യത്തിന്റെയും അധികാരത്തിന്റെയും കോട്ടക്കൊത്തളങ്ങളായി മാറിയ ആരാധനാലയങ്ങളിലോ പൗരോഹിത്യ വരള്‍ച്ചയിലോ അത് അനുഭവിക്കാനാവില്ലെന്ന് കബീര്‍ ആണയിടുന്നു. അന്നും ഇന്നും അതേ കഥ തുടരുന്നു. ഇവിടെയാണ് ഹൃദയസൗന്ദര്യത്തിന്റെ ഭൂമികയിലാണ് നാം നമ്മെ അനുഭവിക്കേണ്ടതെന്ന സത്യം നാം തിരിച്ചറിയേണ്ടതും ആ വഴിയില്‍ യാത്ര തുടരേണ്ടതും.


 

rumiധാര്‍ഷ്ട്യത്തിന്റെയും അധികാരത്തിന്റെയും കോട്ടക്കൊത്തളങ്ങളായി മാറിയ ആരാധനാലയങ്ങളിലോ പൗരോഹിത്യ വരള്‍ച്ചയിലോ അത് അനുഭവിക്കാനാവില്ലെന്ന് കബീര്‍ ആണയിടുന്നു. അന്നും ഇന്നും അതേ കഥ തുടരുന്നു. ഇവിടെയാണ് ഹൃദയസൗന്ദര്യത്തിന്റെ ഭൂമികയിലാണ് നാം നമ്മെ അനുഭവിക്കേണ്ടതെന്ന സത്യം നാം തിരിച്ചറിയേണ്ടതും ആ വഴിയില്‍ യാത്ര തുടരേണ്ടതും.

ജീവിതത്തിന്റെ ഏറിമാറിത്തിരിയലുകള്‍ക്കൊടുവില്‍ ഗുരു നിത്യയുടെ അടുത്തെത്തിയ ഞാന്‍ മോക്ഷത്തിലേക്കുള്ള എളുപ്പവഴികള്‍ ഗുരുവില്‍ നിന്നും മൊഴിഞ്ഞുകിട്ടുമെന്നു കരുതിയാണ് ആദ്യദിനങ്ങള്‍ കഴിച്ചുകൂട്ടിയത്. എന്നാല്‍ ലേഖനങ്ങള്‍ നിറഞ്ഞ ഒരു ഫയല്‍ എടുത്തുതന്ന് താഴ്‌വരകളിലേക്കു തുറന്നിട്ട ജനലുകളുള്ള ലൈബ്രറിയില്‍ പോയിരുന്ന് അത് പകര്‍ത്തിയെഴുതാനുള്ള ജോലിയാണ് ഗുരു ആദ്യമേല്‍പിച്ചത്.

ഏറ്റവും വിലകൂടിയ കുറച്ചു പേപ്പറുകളും ഗുരുവിന്റെ നല്ലൊരു പേനയും തന്നിട്ട് ഗുരു പറഞ്ഞു: ധൃതി വയ്ക്കണ്ട. പെട്ടെന്ന് എഴുതി തീര്‍ക്കുകയും വേണ്ട. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അക്ഷരങ്ങള്‍ കഴിയുന്നത്ര ഉരുട്ടി ഒരേ വലിപ്പത്തിലാകട്ടെ. അവ തമ്മില്‍ കൂട്ടിമുട്ടാതിരിക്കട്ടെ. അക്ഷരങ്ങള്‍ക്ക് ശ്വസിക്കാനുള്ള ഇത്തിരിയിടം വിട്ടുകൊടുക്കുക. ഒരു വാക്കിനെ രണ്ടായി മുറിച്ച് എഴുതാതിരിക്കുക. വരിയില്‍ സ്ഥലമില്ലെങ്കില്‍ അത്രയും ഇടംവിട്ട് അടുത്ത വരിയില്‍നിന്നും എഴുതിത്തുടങ്ങൂക. പത്തു വരിയില്‍ കൂടുതല്‍ ഒരു പാരഗ്രാഫ് വേണ്ട.


പെട്ടെന്ന് ഗുരു നിന്നു. പാതവക്കിലെ പുല്‍കുക്കിടയില്‍ വിരിഞ്ഞുനില്‍ക്കുന്ന കുഞ്ഞു വയലറ്റു പൂവിലേക്ക് തന്റെ ഊന്നുവടിചൂണ്ടി ഗുരു എന്നോടു ചോദിച്ചു: ഈ പൂവ് കണ്ടിട്ടുണ്ടോ? ഞാന്‍ പറഞ്ഞു: ഇല്ല ഗുരൂ. ഇല്ലെങ്കില്‍ കാണണം. ഇതു മാത്രമല്ല. ഇതുപോലെ നാം കാണാതെ വിട്ടതെല്ലാം കാണണം. ആ കാഴ്ചയിലാണ് ജീവിതം അതിന്റെ സൗന്ദര്യത്തെ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. അല്ലാതെ മൂഢസ്വപ്നങ്ങളിലല്ല.


 

nithya--chaithanya-yathiഞാന്‍ ലൈബ്രറിയിലേക്കു നടന്നു. താഴ്‌വരകളില്‍ ഹരിതാഭ പുതച്ചു മയങ്ങൂന്ന ചായത്തോട്ടങ്ങളുടെ മാറില്‍ മൂടല്‍മഞ്ഞ് ഒഴുകിക്കളിക്കുന്നു. കുറച്ചുനേരം അതുംനോക്കി ഇരുന്നു. എന്തെന്നില്ലാത്ത ആശ്വാസം. മെല്ലെ ഫയല്‍ തുറന്നു. വളരെ മിനുമിനുസമുള്ള കട്ടിയുള്ള പേപ്പറുകളില്‍ ഒന്ന് പുറത്തെടുത്ത് ലെറ്റര്‍ പാഡില്‍വെച്ചു. ശ്രദ്ധയോടെ പകര്‍ത്താന്‍ തുടങ്ങി. ഒമ്പതുമണി ഒരുമണിയായത് ഞാന്‍ അറിഞ്ഞതേയില്ല. ഉച്ചയൂണ് കഴിച്ച് അധികം സമയം കളയാതെ വന്നിരുന്ന് എഴുത്ത് തുടര്‍ന്നു. അഞ്ച് മണിയായപ്പോള്‍ ഒരാള്‍ വന്നു വിളിച്ചു. ഗുരു നടക്കാനിറങ്ങിയിട്ടുണ്ട്. തന്നോടു ചെല്ലാന്‍ പറഞ്ഞെന്നു പറഞ്ഞു.

എഴുതിയതത്രയും വൃത്തിയായി ഒരു ഭഗത്തേക്കു മാറ്റിവെച്ച് ഞാന്‍ നടന്നു. ഗുരു അപ്പോഴേക്കും പുറത്തിറങ്ങിയിരുന്നു. എന്നെ അടുത്തു വിളിച്ചു. എഴുത്തൊക്കെ നന്നായി നടക്കുന്നോ എന്നു ചോദിച്ചു. ഞാന്‍ സന്തോഷത്തോടെ തലയാട്ടി. എന്റെ കൈയില്‍പിടിച്ച് ഗുരു നടന്നു. കൂടെ ഗുരുകുല അന്തേവാസികളും കുറച്ച് സന്ദര്‍ശകരും. മലഞ്ചരുവിലൂടെയാണ് നടത്തം.

സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികള്‍ക്ക് മിഠായി കൊടുത്തും കൂടെയുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞും പതുക്കെയാണ് നടത്തം. പെട്ടെന്ന് ഗുരു നിന്നു. പാതവക്കിലെ പുല്‍കുക്കിടയില്‍ വിരിഞ്ഞുനില്‍ക്കുന്ന കുഞ്ഞു വയലറ്റു പൂവിലേക്ക് തന്റെ ഊന്നുവടിചൂണ്ടി ഗുരു എന്നോടു ചോദിച്ചു: ഈ പൂവ് കണ്ടിട്ടുണ്ടോ? ഞാന്‍ പറഞ്ഞു: ഇല്ല ഗുരൂ. ഇല്ലെങ്കില്‍ കാണണം. ഇതു മാത്രമല്ല. ഇതുപോലെ നാം കാണാതെ വിട്ടതെല്ലാം കാണണം. ആ കാഴ്ചയിലാണ് ജീവിതം അതിന്റെ സൗന്ദര്യത്തെ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. അല്ലാതെ മൂഢസ്വപ്നങ്ങളിലല്ല.


ദിവസങ്ങള്‍ കൊഴിഞ്ഞുവീണു. എഴുത്തും ഇതുപോലുള്ള കൊച്ചുകൊച്ചു കാര്യങ്ങളിലുള്ള ശ്രദ്ധ ക്ഷണിക്കലും തുടര്‍ന്നുകൊണ്ടിരുന്നു. ഒരു ദിവസം എന്നെയും ജോസഫിനെയും അടുത്തു വിളിച്ച് സത്യജിത്ത് റായുടെ സിനിമ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. സിനിമകളെല്ലാം കുറെ കണ്ടിട്ട് അതൊന്നും ആത്മാവിനെ അറിയാന്‍ സഹായിക്കില്ലെന്നു കരുതി ഉപേക്ഷിച്ചിരുന്നതിനാല്‍ ഒരു ഉപേക്ഷാഭാവത്തില്‍ കണ്ടിട്ടുണ്ടെന്നു പറഞ്ഞു. ആ പറഞ്ഞ രീതി ഗുരുവിന് ഇഷ്ടമായില്ല.


 

bethovanഗുരുവിന്റെ ആ വാക്കുകള്‍ എന്റെ ഉള്ളിലെവിടെയോ പോയാണ് പതിച്ചത്. നടത്തം കഴിഞ്ഞ് തിരിച്ചു വന്നിട്ടും അതുള്ളില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. അതുവരെ നിസ്സാരമെന്നു കരുതി മാനിക്കാതിരുന്ന ഇടങ്ങളിലേക്ക് അതെന്നെ കൊണ്ടുപോയി. പിറ്റേന്ന് നടക്കാനിറങ്ങിയ ഗുരു വഴിയില്‍ വീണുകിടന്ന മരക്കൊമ്പ് കുനിഞ്ഞെടുത്തു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഞാനത് ചാടിവീണ് എടുത്തുമാറ്റി.

വയസ്സായി. കുനിയാന്‍ വയ്യ. എന്നാലും നിങ്ങള്‍ ഇതൊന്നും കാണുന്നില്ലല്ലോ? കഷ്ടം. ഗുരു ശാന്തമായ സ്വരത്തില്‍ വേദനയോടെ പറഞ്ഞു. കുറച്ചുകൂടി നടന്ന് എന്നോടു പറഞ്ഞു: ഗുരുകുലത്തില്‍ പോയി ഒരു ചട്ടിയും കോരിയും എടുത്തുകൊണ്ടുവരൂ. ഞാന്‍ ഓടിപ്പോയി തിരിച്ചുവന്നു. വഴിവക്കിലുള്ള ചാണകമെല്ലാം അതില്‍ കോരിയിടാന്‍ പറഞ്ഞു. എന്നിട്ട് അടുത്തുള്ള ചെടികളുടെ ചുറ്റും കൊണ്ടിടീച്ചു.

ദിവസങ്ങള്‍ കൊഴിഞ്ഞുവീണു. എഴുത്തും ഇതുപോലുള്ള കൊച്ചുകൊച്ചു കാര്യങ്ങളിലുള്ള ശ്രദ്ധ ക്ഷണിക്കലും തുടര്‍ന്നുകൊണ്ടിരുന്നു. ഒരു ദിവസം എന്നെയും ജോസഫിനെയും അടുത്തു വിളിച്ച് സത്യജിത്ത് റായുടെ സിനിമ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. സിനിമകളെല്ലാം കുറെ കണ്ടിട്ട് അതൊന്നും ആത്മാവിനെ അറിയാന്‍ സഹായിക്കില്ലെന്നു കരുതി ഉപേക്ഷിച്ചിരുന്നതിനാല്‍ ഒരു ഉപേക്ഷാഭാവത്തില്‍ കണ്ടിട്ടുണ്ടെന്നു പറഞ്ഞു. ആ പറഞ്ഞ രീതി ഗുരുവിന് ഇഷ്ടമായില്ല.

അന്നുമുതല്‍ തുടര്‍ച്ചയായി മൂന്നു ദിവസവും രാത്രി ഞങ്ങളെ വിളിച്ചിരുത്തി പഥേര്‍ പാഞ്ചാലി, അപരാജിതോ, അപൂര്‍സന്‍സാര്‍ എന്നീ പടങ്ങള്‍ കാണിച്ചു. ഗുരുവും കൂടെയിരുന്നു. മൂന്നു സിനിമയും കണ്ടു കഴിഞ്ഞതിനു ശേഷം ഗുരു പറഞ്ഞു: ഇവിടെനിന്നാണ് ജീവിതത്തിന്റെ ആഴത്തിലേക്കുള്ള യാത്ര തുടങ്ങേണ്ടത്. ഇവിടെയാണ് നമ്മുടെ ആത്മാവ് ഒളിപൂണ്ടു നില്‍ക്കുന്നത്. മണ്ണില്‍ ചവിട്ടി നിന്നുകൊണ്ടാകണം വിണ്ണിനെ സ്പര്‍ശിക്കേണ്ടത്. ഹൃദയത്തെ സ്പര്‍ശിക്കുന്നിടത്താണ് ജീവിതം ആത്മീയമാകുന്നത്.