ലൈംഗികാതിക്രമം: യോഗാ ഗുരു ആനന്ദ് ഗിരി ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍
സിഡ്‌നി: പ്രാര്‍ത്ഥനയ്ക്കിടെ രണ്ട് യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് ഇന്ത്യന്‍ യോഗാ ഗുരുവും ആത്മീയ നേതാവുമായ ആനന്ദ് ഗിരിയെ ഓസ്‌ട്രേലിയയില്‍ അറസ്റ്റ് ചെയ്തു.
2016ലും 2018ലും നടന്ന ലൈംഗികാതിക്രമണക്കേസുകളിലാണ് അറസ്റ്റ്. കേസുകളില്‍ സിഡ്‌നിയിലെ പരാമാറ്റ കോടതി ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചിരിക്കുകയാണ്. പരാതി നല്‍കിയ യുവതികള്‍ രണ്ടു പേരും ഇന്ത്യക്കാരാണ്. ആനന്ദിനെ ജൂണ്‍ 26ന് മൗണ്ട് ഡ്രൂയിറ്റ് കോടതിയില്‍ ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ആറ് ആഴ്ചയായി ഓസ്‌ട്രേലിയയില്‍ പര്യടനത്തിലായിരുന്നു ആനന്ദ് ഗിരി തിങ്കളാഴ്ച ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലുള്ള ബഡേ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരിയാണ് ആനന്ദ് ഗിരി.
ഇയാളുടെ ഫേസ്ബുക്ക് പേജില്‍ കേന്ദ്രമന്ത്രി വി.കെ സിങ്, യോഗി ആദിത്യനാഥ്, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുണ്ട്. പന്ത്രണ്ടാം വയസ്സില്‍ ദൈവ വിളി കിട്ടിയെന്നാണ് സ്വന്തം സോഷ്യല്‍ മീഡിയ പേജില്‍ ആനന്ദ് പറയുന്നത്.