| Thursday, 30th May 2024, 10:28 am

ഗസയിൽ യു.എന്നിന്റെ ആത്മാവ് മരിച്ചു; തുർക്കി പ്രസിഡന്റ്‌ എർദോഗാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കോറ: ഐക്യരാഷ്ട്ര സഭ ഗസയിലെ ഇസ്രഈൽ യുദ്ധം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് യു.എന്നിനെതിരെ രൂക്ഷ വിമർശനവുമായി തുർക്കി പ്രസിഡന്റ്‌ റജബ് തയ്യിപ് എർദോഗാൻ.

ഐക്യരാഷ്ട്ര സഭയിൽ തന്റെ ഭരണകക്ഷിയായ എ.കെ പാർട്ടിയിൽ നിന്നുള്ള എം.പിമാരോട് സംസാരിക്കവെയാണ് അദ്ദേഹം തന്റെ വിമർശനം പ്രകടിപ്പിച്ചത്.

‘വംശഹത്യ നിർത്താനോ സ്വന്തം ഉദ്യോഗസ്ഥരെയോ സഹപ്രവർത്തകരെയോ സംരക്ഷിക്കാനോ ഐക്യരാഷ്ട്ര സഭക്ക് കഴിഞ്ഞില്ല. മാനവികതയുടേത് മാത്രമല്ല ഐക്യരാഷ്ട്ര സഭയുടെ ആത്മാവും മരിച്ചുപോയിരിക്കുന്നു ,’ അദ്ദേഹം പറഞ്ഞു.

ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസയിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 21 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം റഫയിലെ അഭയാർത്ഥി ക്യാമ്പിൽ നടന്നിരുന്നു. ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ യു.എൻ സുരക്ഷാ കൗൺസിൽ നടത്തിയ യോഗത്തിലായിരുന്നു അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്.

ഇതിനുമുമ്പും അദ്ദേഹം ഗസയിൽ ഇസ്രഈൽ നടത്തിയ ആക്രമണങ്ങൾക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ടായിരുന്നു.

ഇസ്രഈൽ ആക്രമണത്തിൽ പൊതുവായ ഒരു നടപടി സ്വീകരിക്കാൻ സാധിക്കാത്തതിൽ മുസ്‌ലിം ഭൂരിപക്ഷമുള്ള മറ്റ് രാജ്യങ്ങളെയും അദ്ദേഹം വിമർശിച്ചു.

‘ഇസ്‌ലാമിക ലോക രാജ്യങ്ങളോട് എനിക്കൊന്നേ ചോദിക്കാനുള്ളു. ഒരു പൊതു തീരുമാനം എടുക്കാൻ നിങ്ങൾ ആരെയാണ് കാത്തിരിക്കുന്നത്? ഇസ്രഈൽ ഗസക്ക് മാത്രമല്ല മനുഷ്യരാശിക്ക് മുഴുവൻ ഭീഷണിയാണ്. ഇസ്രഈൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാത്തിടത്തോളം കാലം ഒരു രാജ്യവും സുരക്ഷിതമല്ല, ‘ അദ്ദേഹം പറഞ്ഞു.

Content Highlight: Spirit of United Nations dies in Gaza Turkeys president after deadly Israel strike

We use cookies to give you the best possible experience. Learn more