| Thursday, 2nd December 2021, 11:51 am

റിലീസിന് മുന്‍പേ റെക്കോര്‍ഡ് സൃഷ്ടിച്ച് സ്‌പൈഡര്‍മാന്‍ നോ വേ ഹോം; മുന്നിലുള്ളത് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിലീസിന് മുന്‍പേ റെക്കോര്‍ഡ് സൃഷ്ടിച്ച് സ്‌പൈഡര്‍ മാന്‍ നോ വേ ഹോം. കൊവിഡിന് ശേഷം ഇറങ്ങിയ സിനിമകളിലെ ഏറ്റവും ഉയര്‍ന്ന പ്രീ ബുക്കിങ്ങാണ് സ്‌പൈഡര്‍മാന്‍ സീരിസിലെ ഏറ്റവും പുതിയ പതിപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ബ്ലാക്ക് വിഡോയുടെ റെക്കോര്‍ഡ് രണ്ട് മണിക്കൂര്‍ കൊണ്ടാണ് സ്‌പൈഡര്‍മാന്‍ മറികടന്നത്.

അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം മാത്രമാണ് നോ വേ ഹോമിന് മുന്നിലുള്ളത്. നിലവില്‍ വാരാന്ത്യ റിലീസിലൂടെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം 2019 ല്‍ പുറത്തിറങ്ങിയ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമാണ്. ഡിസംബര്‍ 16 നാണ് നോ വേ ഹോം റിലീസ് ചെയ്യുന്നത്.

അതേസമയം, സ്‌പൈഡര്‍ സീരിസില്‍ തന്നെ മുന്‍പ് പുറത്തിറങ്ങിയ സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍, സ്റ്റാര്‍ വാര്‍സ് ദി ലാസ്റ്റ് ജെഡി, സ്റ്റാര്‍ വാര്‍സ് ദി റൈസ് ഓഫ് സ്‌കൈ വാക്കേഴ്‌സ് എന്നിവയുടെയെല്ലാം റെക്കോര്‍ഡ് നോ വേ ഹോം മറികടന്നു.

മുന്‍ സ്‌പൈഡര്‍മാന്‍ ചിത്രങ്ങളില്‍ അഭിനയിച്ച സെന്‍ഡയ, ജേക്കബ് ബറ്റലോണ്‍, ജോണ്‍ ഫാവ്റോ, മാരിസ ടോമി, ആല്‍ഫ്രഡ് മോളിന, ജാമി ഫോക്സ് എന്നിവര്‍ അഭിനയിച്ച അതേ റോളുകള്‍ വീണ്ടും പുതിയ സ്‌പൈഡര്‍മാന്‍ പതിപ്പിലും എത്തുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: spider-man-no-way-home-black-widows-pre-release-sales-tails-avengers-endgame

Latest Stories

We use cookies to give you the best possible experience. Learn more