സ്യൂട്ടില്‍ എന്നെ കാണാന്‍ നല്ല രസമല്ലേ, ജെയിംസ് ബോണ്ടാകാനാണ് ആഗ്രഹം: സ്‌പൈഡര്‍മാന്‍ താരം
Entertainment
സ്യൂട്ടില്‍ എന്നെ കാണാന്‍ നല്ല രസമല്ലേ, ജെയിംസ് ബോണ്ടാകാനാണ് ആഗ്രഹം: സ്‌പൈഡര്‍മാന്‍ താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th February 2021, 6:44 pm

അമേസിങ് സ്‌പൈഡര്‍ മാന്‍ സീരിസുകളിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച യുവ നടനാണ് ടോം ഹോളണ്ട്. സ്‌പൈഡര്‍ മാന്‍ സീരിസിലെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ടോം ഹോളണ്ട് ഇപ്പോള്‍.

ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ചും ചെയ്യാന്‍ ആഗ്രഹമുള്ള കഥാപാത്രങ്ങളെകുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ടോം ഇപ്പോള്‍. വെറൈറ്റി മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ തന്റെ ഇഷ്ട കഥാപാത്രത്തെ കുറിച്ച് പറയുന്നത്.

ജെയിംസ് ബോണ്ടാണ് തനിക്ക് ചെയ്യാന്‍ ഏറെ ആഗ്രഹമുള്ള കഥാപാത്രമെന്നാണ് ടോം പറഞ്ഞത്. പുസ്തകങ്ങളിലെയോ സിനിമകളിലെയോ ഏതെങ്കിലും കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് വലിയ ആഗ്രഹം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോട് മറുപടി പറയുകയായിരുന്നു ടോം.

‘വരും വര്‍ഷങ്ങളില്‍ ചെയ്യാന്‍ പോകുന്ന പ്രോജക്ടുകളിലെ രണ്ട് കഥാപാത്രങ്ങള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിന്റെ ആവേശത്തിലാണ് ഞാന്‍. പക്ഷെ പ്രോജക്ടുകളെ കുറിച്ച് കൂടുതലൊന്നും പറയാനാകില്ല.

പിന്നെ സിനിമയെ സ്‌നേഹിക്കുന്ന ഏതൊരു യുവ ബ്രിട്ടീഷുകാരനെയും പോലെ ജെയിംസ് ബോണ്ടായി അഭിനയിക്കണമെന്നത് തന്നെയാണ് എന്റെയും ആഗ്രഹം. പിന്നെ സ്യൂട്ടിലൊക്കെ എന്നെ കാണാന്‍ നല്ല ഭംഗിയല്ലേ,’ ടോം ഹോളണ്ട് പറഞ്ഞു.