ലൈംഗികോദ്ദീപനത്തിന് സുഗന്ധവ്യഞ്ജനങ്ങള്‍
Daily News
ലൈംഗികോദ്ദീപനത്തിന് സുഗന്ധവ്യഞ്ജനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th January 2015, 10:13 pm

Spicesഅടുക്കളയില്‍ കാണുന്ന എല്ലാ സുഗന്ധ വ്യഞ്ജനങ്ങള്‍ക്കും കൂടുതല്‍ ബഹുമാനം നല്‍കേണ്ട സമയമായിരിക്കുന്നു. എന്താണെന്നല്ലേ    ?

മസാലക്കൂട്ടുകളായി മാത്രം നമ്മള്‍ ഉപയോഗിക്കാറുള്ള ഈ സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് നിങ്ങളില്‍ വികാരോദ്ദീപനം ഉണ്ടാക്കാനുള്ള കഴിവുണ്ട്. പഴങ്കഥകളില്‍ നമ്മള്‍ കേട്ട ഇവയുടെ ഗുണങ്ങള്‍ ഇതാ.

പെരുഞ്ചീരകം: ഇതില്‍ ഇസ്റ്റിറോള്‍ അടങ്ങിയിരിക്കുന്നു. പുരാതന ഈജിപ്തുകാര്‍ സ്ത്രീകളിലെ ലൈംഗികതൃഷ്ണ വര്‍ദ്ധിപ്പിക്കുവാന്‍ ഇത് ഉപയോഗിക്കാറുണ്ട്.

തുളസി: തുളസി ചൂടിയ സ്ത്രീയോട് പുരുഷന് ആസക്തിയുണ്ടാകും. പുരാതന ഗ്രീക്കില്‍ പ്രത്യുല്‍പാദനസമയത്ത് കുതിരകള്‍ക്ക് ഇത് കൊടുക്കാറുണ്ടായിരുന്നത്രെ

കറയാമ്പൂ: ലൈംഗികാസക്തി വര്‍ദ്ധിപ്പിക്കുന്നതിനായുള്ള അരോമതെറാപ്പിയില്‍ കറയാമ്പൂ ഉപയോഗിക്കാറുണ്ട്. ഇത് രക്ത ചക്രമണത്തെയും ശരീര താപനിലയെയും മെച്ചപ്പെടുത്തുന്നു.

മല്ലി: അറേബ്യന്‍ രാത്രികളെന്ന കഥയില്‍ കുട്ടികളുണ്ടാവാതിരുന്ന 40 വയസ്സുകാരനായ ഒരു കച്ചവടക്കാരന് മല്ലി ചേര്‍ത്ത ഒരു കഷായത്തിലൂടെ പ്രശ്‌നം ഭേദമാവുന്നുണ്ട്. നവദമ്പതികല്‍ക്കു ലൈംഗിക തൃഷ്ണ വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി ഹിപ്പോക്രാറ്റസ് മല്ലി ചേര്‍ത്ത ഒരു പാനീയം ഉണ്ടാക്കുന്നുണ്ട്.

ഉലുവ: ഉലുവയില്‍ സാപോണിനുകള്‍ അടങ്ങിയിരിക്കുന്നു. ടെസറ്റോസ്റ്റിറോണിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. 2011ല്‍ നടന്ന  ഒരു പഠനത്തില്‍ ഇതിന് പുരുഷന്‍മാരില്‍ ലൈംഗീക ഉത്തേജനം ഉണ്ടാക്കാന്‍ കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്.

ഇഞ്ചി: ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ലൈഗികാവയവങ്ങളിലേക്കുള്ള രക്തമൊഴുക്ക് വര്‍ധിപ്പിക്കും.

ജാതിക്ക: സ്ത്രീകളിലെ വയാഗ്രയായി പലയിടങ്ങളിലും കരുതപ്പെടുന്നു. ഇത് ധാരാളമായി കഴിക്കുന്നത് ഉന്മാത്താവസ്ഥസൃഷ്ടിക്കുന്നു.

ഇതുമാത്രമല്ല ഇനിയുമുണ്ട് ഇത്തരത്തില്‍ നമുക്ക് പരിചിതവും ഗുണപ്രദവുമായ ഒട്ടേറെ സുഗന്ധദ്രവ്യങ്ങള്‍