| Friday, 22nd September 2017, 7:11 pm

'എല്ലാം വ്യാജം'; സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിംഗ് ചാനല്‍ വാങ്ങുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് എന്‍.ഡി ടിവി അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ വാര്‍ത്താ ചാനലയായ എന്‍.ഡി.ടി.വി സ്പൈസ് ജെറ്റ് ഏറ്റെടുത്തേക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ചാനല്‍ അധികൃതര്‍. ചാനലിനെ കുറിച്ച് നടക്കുന്ന ഇത്തരം പ്രചരണങ്ങള്‍ തെറ്റായതാണെന്നും ചാനല്‍ അധികൃതര്‍ പറഞ്ഞു.

സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംദ് ചാനല്‍ ഏറ്റെടുക്കുന്നുവെന്നായിരുന്നു വാര്‍ത്ത. എന്‍.ഡി ടിവി ഉടമകളായ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കും എതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കമ്പനിയുടെ ഓഹരികള്‍ പ്രമോട്ടര്‍മാര്‍ വില്‍ക്കുന്നു എന്നായിരുന്നു പ്രചരണം നടന്നിരുന്നത്.


Also Read:  ‘നിനക്കൊന്നുമറിയില്ല, കാരണം നീ കുട്ടിയാണ്’; എപ്പോള്‍ വേണമെങ്കിലും ഡേവിഡ് വാര്‍ണറെ പുറത്താക്കാന്‍ പറ്റുമെന്ന് കുല്‍ദീപ്; തകര്‍പ്പന്‍ മറുപടിയുമായി വാര്‍ണര്‍


40 ശതമാനത്തോളം ഓഹരി മുംബൈ സ്റ്റോക് എക്‌സ്‌ചേഞ്ച് വഴി അജയ് സിംഗ് വാങ്ങിയെന്നും പ്രചരണമുണ്ടായിരുന്നു. മ

എന്നാല്‍ കമ്പനിയുടെ പ്രമോട്ടര്‍മാരായാവര്‍ തങ്ങളുടെ ഓഹരി വില്‍ക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്നും അത്തരത്തില്‍ ഒരു നീക്കവും ഓഹരി ഉടമകള്‍ നടത്തിയിട്ടില്ലെന്നും എന്‍.ഡി ടിവി അധികൃതര്‍ ഔദ്യോഗികമായി തന്നെ വിശദീകരിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more